സിനദിൻ സിദാൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

സിനദിൻ സിദാൻ (ജനനം 1972 ജൂൺ 23) വിരമിച്ച ഫ്രഞ്ച് ഫുട്ബോൾ കളിക്കാരനാണ്. ലോകത്തെ ഏറ്റവും മികച്ച കളിക്കാരിലൊരാളായി അറിയപ്പെ‌ടുന്നു. 1998 ൽ ലോകകപ്പ് നേടിയ ടീമിലും 2000 ൽ യൂറോപ്യൻ ചാംപ്യൻഷിപ്പ് നേ‌ടിയ ടീമിലും അംഗമായിരുന്നു. 2006 ലോകകപ്പിൽ ഫ്രാൻസ് ടീമിനെ നയിച്ചു. അതേ ലോകകപ്പിൽത്തന്നെ ഏറ്റവും മികച്ച കളിക്കാരനുള്ള ഗോൾഡൻ ബോൾ ക്ലബ്ബ് തലത്തിൽ റയൽ മാഡ്രിഡ്‌ലാണ് കളിച്ചത്. പ്രശസ്തമായ യുവെഫ ചാംപ്യൻസ് ലീഗ് റയൽ മാഡ്രിഡ്‌ലേക്കെത്തിക്കുന്നതിൽ സിദാൻറെ പങ്ക് വളരെ വലുതാണ്. ഇറ്റാലിയൻ ടീമായ യുവന്റസ് ഫുട്ബോൾ ക്ലബ്ബ് നു വേണ്ടിയും കളിച്ചിട്ടുണ്ട്. ഫിഫ വേൾഡ് പ്ലയർ ഓഫ് ദ ഇയർ അവാർഡ് മൂന്നുതവണ നേടിയിട്ടുണ്ട്. 2006 ലോകകപ്പിനുശേഷം വിരമിച്ചു.

ആദ്യകാലം[തിരുത്തുക]

ഇദ്ദേഹത്തിൻറെ മാതാപിതാക്കൾ 1953 ൽ അൾജീരിയയിൽനിന്നു ഫ്രാൻസിലേക്ക് കുടിയേറിയവരാണ്.

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=സിനദിൻ_സിദാൻ&oldid=3310335" എന്ന താളിൽനിന്ന് ശേഖരിച്ചത്