സിദ്ധിഖ് ഷമീർ
![]() | ഈ ലേഖനം വിക്കിപീഡിയയുടെ നയങ്ങൾക്ക് എതിരാണെന്ന സംശയത്താൽ ഒഴിവാക്കാനായി നിർദ്ദേശിക്കപ്പെട്ടിരിക്കുകയാണ്. ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ എന്ന താളിൽ ഈ ലേഖനത്തിന്റെ വിവരണത്തിൽ താങ്കളുടെ അഭിപ്രായം രേഖപ്പെടുത്തുക. ഒരു ലേഖനം നീക്കം ചെയ്യാൻ നിർദ്ദേശിക്കുന്നത് എങ്ങിനെ?
|
സിദ്ധിഖ് ഷമീർ | |
---|---|
![]() | |
ജനനം | കൊടുങ്ങല്ലൂർ, തൃശൂർ, കേരള, ഇന്ത്യ |
തൊഴിൽ | നോവലിസ്റ്റ്, സംവിധായകൻ |
ദേശീയത | ഇന്ത്യൻ |
ശ്രദ്ധേയമായ രചന(കൾ) |
|
രക്ഷിതാവ്(ക്കൾ) | മൊയ്തു പടിയത്ത് ഖദീജ |
മലയാള സിനിമയിലെ ഒരു സംവിധായകനാണ് സിദ്ധിഖ് ഷമീർ.[1][2] 1994ൽ പുറത്തിറങ്ങിയ കടൽ എന്ന സിനിമ സംവിധാനം ചെയ്തുകൊണ്ടാണ് അദ്ദേഹം അരങ്ങേറ്റം കുറിച്ചത്. തുടർന്ന് ഇഷ്ടമാണ് നൂറുവട്ടം,[3] മഴവിൽക്കൂടാരം[4] എന്നീ ചിത്രങ്ങളും സംവിധാനം ചെയ്തു. അദ്ദേഹം മുപ്പതോളം നോവലുകൾ എഴുതിയിട്ടുണ്ട്.
ആദ്യകാലം
[തിരുത്തുക]സാഹിത്യകാരൻ മൊയ്തു പടിയത്തിന്റെയും ഖദീജയുടേയും അഞ്ചു മക്കളിൽ ഒരാളായി തൃശൂർ ജില്ലയിലെ കൊടുങ്ങല്ലൂരിൽ ജനിച്ചു.
സിനിമാരംഗം
[തിരുത്തുക]ബാബു ആൻ്റണി, ചാർമിള, വിജയരാഘവൻ, രാജൻ പി. ദേവ് തുടങ്ങിയവർ വേഷമിട്ട കടൽ (1994 ) എന്ന ചിത്രത്തിലൂടെയാണ് സംവിധായകനെന്ന നിലയിൽ സിദ്ധിഖ് ഷമീർ അറിയപ്പെടുന്നത്. പിന്നീട് റഹ്മാനെ നായകനാക്കി മഴവിൽക്കൂടാരം, ഇഷ്ടമാണ് നൂറുവട്ടം എന്നീ ചിത്രങ്ങളും സംവിധാനം ചെയ്തു. അദ്ദേഹത്തിന്റ കളിപ്പാവകൾ എന്ന കൃതി 2011 ൽ മൊഹബ്ബത്ത് എന്ന പേരിൽ ചലച്ചിത്രമായി.[5]
പ്രധാന കൃതികൾ
[തിരുത്തുക]- കടൽ
- കല്ലായിപ്പുഴ
- നിക്കാഹ്
- കളിപ്പാവകൾ
- നിണമണിഞ്ഞ പൂക്കൾ
- ഒരുനോക്കു കാണാൻ
- ചക്കരക്കുടം
- കനൽവഴികൾ
- കനകകിനാക്കൾ
- മിസരിപ്പൊന്ന്
- ചന്ദനക്കാറ്റ് (ജനനി വാരികയിൽ)
- കൂപ്പ്
- കണ്ണീർമുത്തുകൾ