സിദ്ധാർത്ഥ മുഖർജി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
സിദ്ധാർത്ഥ മുഖർജി
Siddhartha Mukherjee.jpg
ജനനം1970
വിദ്യാഭ്യാസംMD, DPhil
അറിയപ്പെടുന്ന കൃതി
The Emperor of All Maladies: A Biography of Cancer
പുരസ്കാരങ്ങൾPulitzer Prize for General Nonfiction (2011)
വെബ്സൈറ്റ്sidmukherjee.com

ഇന്ത്യൻ വംശജനായ അമേരിക്കൻ അർബുദരോഗ വിദഗ്ദ്ധനും സാഹിത്യകാരനും ആണ് സിദ്ധാർത്ഥ മുഖർജി (ജനനം :1970). ഇദ്ദേഹം രചിച്ച രോഗങ്ങളുടെ ചക്രവർത്തി :അർബുദത്തിന്റെ ജീവചരിത്രം ("The Emperor of All Maladies : A Biography of Cancer ") എന്ന കൃതിക്ക് 2011-ലെ നോൺ -ഫിക്ഷൻ വിഭാഗത്തിലെ പുലിറ്റ്‌സർ പുരസ്കാരം ലഭിച്ചു. 2014-ൽ പത്മശ്രീ പുരസ്കാരവും അദ്ദേഹത്തിനു ലഭിച്ചു.[1]

അർബുദ രോഗത്തെക്കുറിച്ചുള്ള ആഴത്തിലുള്ള പഠനമാണ് ഈ പുസ്തകം. 10,000 യുഎസ് ഡോളർ ആണ് സമ്മാനത്തുക. സാധാരണക്കാർക്ക് ഔത്സുക്യമുണ്ടാ‍ക്കുന്ന തരത്തിൽ, പതിവ് വൈദ്യശാസ്ത്ര പുസ്തകങ്ങളുടെ രീതിയിൽ നിന്ന് വ്യത്യസ്തമായ ആഖ്യാന ശൈലിയും ആഴത്തിലുള്ള ഗവേഷണവുമാണ് പുസ്തകത്തെ ആകർഷകമാക്കുന്നതെന്ന് പുലിറ്റ്‌സർ പുരസ്കാര സമിതി വിലയിരുത്തി. ന്യൂയോർക്ക് ടൈംസിന്റെ ബെസ്റ്റ് സെല്ലർ പട്ടികയിൽ ദി എമ്പറർ ഓഫ് ആൾ മെലഡീസ് സ്ഥാനം പിടിച്ചിട്ടുണ്ട്.

ഡൽഹിയിൽ ജനിച്ച മുഖർജി യു. എസ്‌ പൌരനാണ്.‌ സ്റ്റാൻഫോർഡ് സർവകലാശാല, ഓക്സ്ഫോർഡ് സർവകലാശാല, ഹവാർഡ് മെഡിക്കൽ സ്കൂൾ എന്നിവിടങ്ങളിലാണ് പഠനം പൂർത്തിയാ‍ക്കിയത്. ഇദ്ദേഹമിപ്പോൾ കൊളംബിയ സർവകലാശാലയിൽ അസിസ്റ്റന്റ് പ്രഫസറും അർബുദ ചികിത്സകനുമാണ്. നേച്ചർ മാസിക ‍, ന്യൂ ഇംഗ്ലണ്ട് ജേർണൽ ഓഫ് മെഡിസിൻ, ന്യൂയോർക്ക് ടൈംസ്, ദ ന്യൂ റിപ്പബ്ലിക് എന്നീ പ്രസിദ്ധീകരണങ്ങളിൽ മുഖർജിയുടെ ലേഖനങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.[2]

2003ൽ ബോസ്റ്റണിലെ ഡാന ഫാർബർ കാൻസർ ഇൻസ്റ്റിറ്റിയൂട്ടിൽ ട്രെയിനിംഗിലായിരിക്കെ, ഉദരത്തിന് കാൻസർ ബാധിച്ച ഒരു രോഗിയുമായി സംസാരിക്കവെ, രോഗി കാൻസറിനെക്കുറിച്ച് എല്ലാം വിശദമായി അറിയണമെന്ന ആവശ്യത്തിന് മുന്നിൽ ഉത്തരം മുട്ടിയപ്പോഴാണത്രേ അദ്ദേഹം ഇത്തരമൊരു ഗ്രന്ഥത്തിന്റെ ആവശ്യകതയേക്കുറിച്ചു ചിന്തിയ്ക്കുകയും അതിനായുള്ള പ്രവർത്തനങ്ങൾ തുടങ്ങുകയും ചെയ്തത്.

അവലംബം[തിരുത്തുക]

 1. Padma awards for 7 persons under NRI, PIO, foreign category - The Hindu
 2. Record | Columbia News

പുറംകണ്ണികൾ[തിരുത്തുക]

 • "Introducing the Biographer of Cancer". Columbia University Medical Center. മൂലതാളിൽ നിന്നും 16 ജനുവരി 2011-ന് ആർക്കൈവ് ചെയ്തത്.
 • Patrolling Cancer's Borderlands, New York Times, 16 July 2011.
 • Lives – The Letting Go, New York Times, 26 August 2011
 • Do Cellphones Cause Brain Cancer? New York Times, 13 April 2011.
 • The Science and History of Treating Depression, New York Times, 19 April 2012.
 • The Riddle of Cancer Relapse, The Cancer Sleeper Cell, New York Times, 29 October 2010
 • Post-Prozac Nation, By Siddhartha Mukherjee, New York Times, 22 April 2012.
 • Siddhartha Mukherjee at Library of Congress Authorities, with 3 catalog records
 • Mukherjee Appearances on C-SPAN
 • The Gene nominated for Royal Society Prize
"https://ml.wikipedia.org/w/index.php?title=സിദ്ധാർത്ഥ_മുഖർജി&oldid=3504243" എന്ന താളിൽനിന്ന് ശേഖരിച്ചത്