സിദ്ധാർത്ഥ് ശിവ
ദൃശ്യരൂപം
സിദ്ധാർത്ഥ് ശിവ | |
---|---|
ജനനം | 5 മേയ് 1985 |
കലാലയം | മാർ തോമ കോളേജ്, തിരുവല്ല |
തൊഴിൽ | Actor, director, scenarist |
ജീവിതപങ്കാളി(കൾ) | Ann Mary Abraham (2012–present) |
മാതാപിതാക്ക(ൾ) | Kaviyoor Sivaprasad (father) |
മലയാളചലച്ചിത്ര മേഖലയിലെ ഒരു സംവിധായകനും നടനുമാണ് സിദ്ധാർത്ഥ് ശിവ. മികച്ച നവാഗതസംവിധായകനുള്ള 2012-ലെ ദേശീയപുരസ്കാരം ഇദ്ദേഹത്തിന് ലഭിച്ചു. 101 ചോദ്യങ്ങൾ എന്ന ചിത്രത്തിനായിരുന്നു പുരസ്കാരം.[1]
സംവിധായകനാകുന്നതിന് മുമ്പ് കുറേ ചിത്രങ്ങളിൽ ഇദ്ദേഹം അഭിനയിച്ചിരുന്നു. തിരക്കഥയിലൂടെയാണ് മലയാളസിനിമാരംഗത്തെത്തിയത്. കലണ്ടർ, ഋതു, ഇവർ വിവാഹിതരായാൽ, ബോഡിഗാർഡ്, സഹസ്രം, കുടുംബശ്രീ ട്രാവൽസ്, തേജാഭായ് ആന്റ് ഫാമിലി തുടങ്ങിയ ചിത്രങ്ങളിലും ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്തു.[2]
പുരസ്കാരങ്ങൾ
[തിരുത്തുക]മികച്ച മലയാളചലച്ചിത്രത്തിനുള്ള 2014-ലെ ദേശീയ ചലച്ചിത്രപുരസ്കാരം ഇദ്ദേഹം സംവിധാനം ചെയ്ത ഐൻ എന്ന ചിത്രത്തിനു ലഭിച്ചു.[3] 2014-ലെ കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരത്തിൽ മികച്ച കഥയ്ക്കുള്ള പുരസ്കാരം ലഭിച്ചു.
അവലംബം
[തിരുത്തുക]- ↑ "'Paan Singh Tomar' wins best film at National awards". ദി ഹിന്ദു. 2013 മാർച്ച് 18. Retrieved 2013 മാർച്ച് 18.
{{cite news}}
: Check date values in:|accessdate=
and|date=
(help) - ↑ "http://www.spiderkerala.net/resources/9140-Chodhyangal-malayalam-movie-Sidhartha-Shiva.aspx". സ്പൈഡർകേരള. Retrieved 2013 മാർച്ച് 18.
{{cite news}}
: Check date values in:|accessdate=
(help); External link in
(help)|title=
- ↑ "62nd National Film Awards: Complete list of winners". ഐബിഎൻ.ലൈവ്. Archived from the original on 2015-05-12. Retrieved 2015 മാർച്ച് 24.
{{cite web}}
: Check date values in:|accessdate=
(help)