കെ.എ. സിദ്ദീഖ് ഹസ്സൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(സിദ്ദീഖ് ഹസ്സൻ. കെ.എ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കെ.എ. സിദ്ദീഖ് ഹസ്സൻ
മീഡിയാവൺ ചാനൽ ഉദ്ഘാടന വേദിയിൽ
ജനനം(1945-05-05)മേയ് 5, 1945
മരണം6 ഏപ്രിൽ 2021[1]
കോഴിക്കോട്
വിദ്യാഭ്യാസംഎം.എ.(അറബിക് സാഹിത്യം), അഫ്ദലുൽ ഉലമ.
തൊഴിൽഅദ്ധ്യാപകൻ,സംഘാടകൻ
ജീവിതപങ്കാളി(കൾ)വി.കെ. സുബൈദ
കുട്ടികൾഒരു മകളും 3 ആൺ മക്കളും.
മാതാപിതാക്ക(ൾ)കെ.എം അബ്ദുല്ല മൗലവി & പി.എ. ഖദീജ

പ്രൊഫ. കെ. എ. സിദ്ദീഖ് ഹസൻ, കേരളത്തിലെ ഒരു മുസ്‌ലിം നേതാവായിരുന്നു (ജനനം:5 മെയ്‌ 1945;മരണം:6 ഏപ്രിൽ 2021) [2]) . ഇസ്‌ലാമിക പണ്ഡിതൻ, വാഗ്മി, സാമൂഹിക പ്രവർത്തകൻ എന്നിങ്ങനെ വിവിധ മേഖലകളിൽ അദ്ദേഹം പ്രവർത്തിച്ചു. ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് അഖിലേന്ത്യാ അസിസ്റ്റന്റ് അമീർ, ന്യൂ ഡെൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹ്യൂമൻ ഡവലപ്മെന്റ് ഫൗണ്ടേഷന്റെ വിഷൻ 2016[3] പദ്ധതിയുടെ സെക്രട്ടറി[4][5][6], 1990 മുതൽ 2005 വരെയുള്ള വർഷങ്ങളിൽ കേരള ജമാഅത്തെ ഇസ്‌ലാമിയുടെ സംസ്ഥാന അമീർ [7][8] തുടങ്ങിയ ഉത്തരവാദിത്തങ്ങൾ വഹിച്ചിരുന്നു.

ഇന്ത്യയിലെ സാമൂഹിക-സാമൂഹിക-വിദ്യാഭ്യാസ മേഖലയിൽ പിന്നോക്കം നിൽക്കുന്ന ജനവിഭാഗങ്ങളുടെ പുരോഗമനത്തിനായി പ്രവർത്തിക്കുന്ന അനേകം പ്രൊജക്ടുകൾക്ക് നേതൃത്വം നൽകിയ[9] അദ്ദേഹം ഹ്യൂമൻ വെൽഫെയർ ഫൗണ്ടേഷൻ, ഹ്യൂമൻ വെൽഫെയർ ട്രസ്റ്റ്, എ.പി.സി.ആർ, സൊസൈറ്റി ഫോർ ബ്രൈറ്റ് ഫ്യൂച്ചർ, മെഡിക്കൽ സർവിസ് സൊസൈറ്റി എന്നിവയുടെ ജനറൽ സെക്രട്ടറിയായിരുന്നു.

ജീവിതരേഖ[തിരുത്തുക]

കെ.എം അബ്ദുല്ല മൗലവിയുടേയും പി.എ. ഖദീജയുടേയും മകനായി 1945 മെയ് 5 ന്‌ തൃശൂർ ജില്ലയിലെ കൊടുങ്ങല്ലൂരിനടുത്ത എറിയാട് ജനനം. ഫറൂഖ് റൗദത്തുൽ ഉലൂം അറബിക് കോളേജ്[3], ശാന്തപുരം ഇസ്‌ലാമിയ കോളേജ്[10] എന്നിവിടങ്ങളിൽ നിന്നായി അഫ്ദലുൽ ഉലമയും എം.എ (അറബിക്) യും കരസ്ഥമാക്കി.[11] സർക്കാർ കോളേജിൽ അദ്ധ്യാപകനായി ജോലിചെയ്തു.[11].തിരുവനന്തപുരം യൂനിവേഴസിറ്റി കോളജ്​, എറണാകുളം മഹാരാജാസ്​ കോളജ്​, കൊയിലാണ്ടി, കോടഞ്ചേരി, കാസർഗോഡ്​ ഗവൺമെൻറ്​ കോളജുകളിൽ അധ്യാപകനായിരുന്നു.[12]

കേരള ജമാഅത്തെ ഇസ്‌ലാമിയുടെ സംസ്ഥാന അദ്ധ്യക്ഷനായിരുന്ന സിദ്ദീഖ് ഹസ്സൻ, മാധ്യമം ദിനപത്രം-വാരിക നിലകൊള്ളുന്ന ഐഡിയൽ പബ്ലിക്കേഷൻ ട്രസ്റ്റിന്റെ സ്ഥാപക സെക്രട്ടറിയായിരുന്നു.[13] തുടർന്ന് ഐഡിയൽ പബ്ലിക്കേഷൻ ട്രസ്റ്റിന്റെ ചെയർമാനായും, ആൾട്ടർനേറ്റീവ് ഇൻവെസ്റ്റ്‌മെന്റ് ആന്റ് ക്രെഡിറ്റ് ലിമിറ്റഡിന്റെ അദ്ധ്യക്ഷനായും, ബൈത്തുസ്സകാത്ത് കേരളയുടെ സ്ഥാപക അദ്ധ്യക്ഷനായും പ്രബോധനം വാരികയുടെ മുഖ്യപത്രാധിപരായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

സഊദി അറേബ്യ, കുവൈത്ത്, ബഹറൈൻ, ഒമാൻ, യു.എ.ഇ എന്നിവിടങ്ങളിൽ സന്ദർശനം നടത്തിയിട്ടുണ്ട്[11].

ബഹുമതി[തിരുത്തുക]

  • 2017-കമലാസുറയ്യ അവാർഡ് (സേവന മേഖല) [14]
  • മുസ്‌ലിം സമുദായക്ഷേമ പ്രവർത്തനത്തിനുള്ള ഇസ്‌ലാം ഓൺലൈൻ ഏർപ്പെടുത്തിയ 2010 ലെ ഇസ്‌ലാമിക് ഓൺലൈൻ സ്റ്റാർ അവാർഡ്[15][പ്രവർത്തിക്കാത്ത കണ്ണി]
  • പ്രൊഫ.സിദ്ദീഖ് ഹസൻറെ പേരിൽ മേഘാലയയിലെ ശാസ്ത്രസാങ്കേതിക സർവകലാശാലയിൽ കെട്ടിടം നിർമ്മിക്കപ്പെട്ടു[16].
  • 2015ലെ ഇമാം ഹദ്ദാദ് എക്സലൻസ് അവാർഡ് വിദ്യാഭ്യാസം, ജനസേവനം, മനുഷ്യാവകാശ പോരാട്ടം, ഇസ്ലാമിക പ്രസ്ഥാനം എന്നീ മേഖലകളിൽ ശ്രദ്ധേയ പ്രവർത്തനങ്ങൾഇന്ത്യയിലെ മുസ്ലിം ന്യൂനപക്ഷ സമുദ്ധാരണത്തിനുവേണ്ടിയുള്ള പ്രവര്ത്തനങ്ങള് മുതലായവ പരിഗണിച്ച് 2015ലെ ഇമാം ഹദ്ദാദ് എക്സലൻസ് അവാർഡ് ലഭിച്ചു.[17]
  • ഇബ്രാഹിം സുലൈമാൻ സേട്ട് സാഹിബ് ഫൗണ്ടേഷൻെറ പ്രഥമ പുരസ്കാരം ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹ്യൂമൻ വെൽഫെയർ ഫൗണ്ടേഷൻെറ ‘വിഷൻ 2016’ പദ്ധതിയുടെ ഭാഗമായി രാജ്യത്തെ അധ$സ്ഥിത, പിന്നാക്ക വിഭാഗങ്ങളുടെ ഉന്നമനത്തിന് നടപ്പാക്കിവരുന്ന ക്ഷേമപദ്ധതികളെ മുൻനിർത്തിയാണ് ഫൗണ്ടേഷൻെറ ജനറൽ സെക്രട്ടറിയായ സിദ്ദീഖ് ഹസനെ പുരസ്കാരത്തിന് തെരഞ്ഞെടുത്തത്.[18]

വിവർത്തന കൃതികൾ[തിരുത്തുക]

  • പ്രവാചക കഥകൾ
  • ഇസ്‌ലാം ഇന്നലെ ഇന്ന് നാളെ
  • തെറ്റിദ്ധരിക്കപ്പെട്ട മതം
  • ഇസ്‌ലാമിന്റെ രാഷ്ട്രീയ വ്യവസ്ഥ


അവലംബം[തിരുത്തുക]

  1. ലേഖകൻ, മാധ്യമം ഓൺലൈൻ (2021-04-06). "പ്രഫ. കെ.എ സിദ്ദീഖ്​ ഹസൻ അന്തരിച്ചു" (in ഇംഗ്ലീഷ്). Archived from the original on 2021-04-07. Retrieved 2021-04-07. {{cite web}}: zero width space character in |title= at position 20 (help)
  2. Team, Web. "പ്രൊഫ. കെ.എ സിദ്ദീഖ് ഹസ്സൻ അന്തരിച്ചു". asianetnews.com. Asianet. Retrieved 6 ഏപ്രിൽ 2021.
  3. 3.0 3.1 പി.എസ്. റംഷാദ് (13 October 2018). "മാനവികതയിലാണ് രാഷ്ട്രീയമൂല്യം". സമകാലികമലയാളം വാരിക. Archived from the original on 2021-04-07. Retrieved 14 June 2020.
  4. TwoCircles.net (2011-10-10). "HWF felicitates 100 meritorious Muslim students of Delhi" (in അമേരിക്കൻ ഇംഗ്ലീഷ്). Archived from the original on 2021-04-07. Retrieved 2021-04-07.
  5. "ജമാഅത്തെ ഇസ്ലാമി മുൻ ഉപാദ്ധ്യക്ഷൻ പ്രൊഫ. കെ.എ.സിദ്ദീഖ് ഹസൻ അന്തരിച്ചു". malayalam.news18. 2021-04-06. Retrieved 2021-04-06.
  6. https://www.arabnews.com/node/367340
  7. Apr 7, Times News Network / TNN /; 2021; Ist, 04:12. "Jamaat Kerala ex-ameer Hassan dead | Kozhikode News - Times of India" (in ഇംഗ്ലീഷ്). Retrieved 2021-04-07. {{cite web}}: |last2= has numeric name (help)CS1 maint: numeric names: authors list (link)
  8. Mumtas Begum A.L. Muslim women in Malabar Study in social and cultural change (PDF). p. 205. Archived from the original (PDF) on 2020-07-19. Retrieved 29 ഒക്ടോബർ 2019.
  9. http://www.thehindu.com/news/cities/Hyderabad/article2984272.ece
  10. Nazeer P. History of muslim educational institutions in Kerala during 20th century (PDF). p. 152. Archived from the original (PDF) on 2020-07-19. Retrieved 9 ജനുവരി 2020.
  11. 11.0 11.1 11.2 "JIH Leader Resume". Archived from the original on 2021-04-07. Retrieved 2021-04-07.
  12. https://www.chandrikadaily.com/siddiq-hasan-death.html
  13. http://www.madhyamam.com/aboutus/history
  14. "Kamala surayya awards presented- The New Indian Express". Archived from the original on 2021-04-07. Retrieved 2021-04-07.
  15. "പ്രൊഫ. സിദ്ദീഖ് ഹസ്സന് അന്താരാഷ്ട്ര ബഹുമതി" - മാതൃഭൂമി ഓൺലൈൻ ജനുവരി 20,2010
  16. "മേഘാലയ സർവകലാശാലക്ക് സിദ്ദീഖ് ഹസൻ ബ്ളോക്"[പ്രവർത്തിക്കാത്ത കണ്ണി]
  17. http://www.madhyamam.com/archives/news/340645/150213[പ്രവർത്തിക്കാത്ത കണ്ണി]
  18. http://www.madhyamam.com/archives/news/351582/150427[പ്രവർത്തിക്കാത്ത കണ്ണി]
"https://ml.wikipedia.org/w/index.php?title=കെ.എ._സിദ്ദീഖ്_ഹസ്സൻ&oldid=3803270" എന്ന താളിൽനിന്ന് ശേഖരിച്ചത്