സിഡ (ജീനസ്)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

സിഡ
Starr 050419-6513 Sida fallax.jpg
ʻIlima (Sida fallax)
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം:
(unranked):
(unranked):
(unranked):
നിര:
കുടുംബം:
ഉപകുടുംബം:
Tribe:
ജനുസ്സ്:
Sida

Species

98-200+, see text

പര്യായങ്ങൾ

Pseudomalachra (K.Schum.) Monteiro

സപുഷ്പികളിൽപ്പെടുന്ന ഒരു സസ്യകുടുംബമായ മാൽവേസിയിലെ ഒരു ജീനസ്സാണ് സിഡ (Sida). ലോകമെമ്പാടുമുള്ള ഉഷ്ണമേഖല, മിതോഷ്ണമേഖലകളിൽ ഈ ജീനസ്സിലെ സസ്യങ്ങൾ കാണപ്പെടുന്നു,[2] പ്രധാനമായും അമേരിക്കയിൽ ഇവ സാധാരണമാണ്.[3] ഈ സസ്യജനുസ്സിലെ സസ്യങ്ങളെ പൊതുവിൽ സിഡാസ് എന്നാണ് വിളിക്കുന്നത്.[4]

ആനക്കുറുന്തോട്ടി (Sida rhombifolia), വെള്ളൂരം (Sida cordifolia), വള്ളിക്കുറുന്തോട്ടി (sida cordata) തുടങ്ങിയവയെല്ലാം ഈ സസ്യജനുസ്സിലെ സ്പീഷിസുകളാണ്.

വിവരണം[തിരുത്തുക]

ഏകവർഷിസസ്യങ്ങളും, ചിരസ്ഥായിസസ്യങ്ങളും ഉൾപ്പെടുന്ന ഈ ജീനസ്സിൽ ഓഷധികളോ 20 സെന്റീമീറ്റർ (7.9 ഇൻ) മുതൽ രണ്ടു മീറ്റർ (6 അടി 7ഇൻ)വരെ വളരുന്ന കുറ്റിച്ചെടികളും ഉൽപ്പെടുന്നു. മിക്കസസ്യങ്ങളും രോമമുള്ളവയാണ്. ഇവയുടെ ഇലകൾ ഏകാന്തരന്യാസം (alternate or spiral phyllotaxis) ക്രമീകരിക്കപ്പെട്ടതും ജാലികാസിരാവിന്യാസത്തോടു കൂടിയവയുമാണ്. ഇവയ്ക്ക് പത്രവൃന്തത്തിന്റെ അടിയിലായി ഉപപർണ്ണങ്ങൾ കാണപ്പെടുന്നു. ഇലയുടെ വക്കുകൾ ദാന്തുരമാണ്. ഇവയുടെ പൂക്കൾ ഒറ്റയ്ക്കോ പൂങ്കുലകളായോ ആണ് ഉണ്ടാകുന്നത്. ദ്വിലിംഗ സ്വഭാവത്തോടു കൂടിയ ഇവയുടെ പൂക്കൾ പ്രസമത പാലിക്കുന്നവയാണ്. രോമാവൃതമായ അഞ്ച് വിദളങ്ങളും മിനുസമാർന്ന 5 ദളങ്ങളും കൂടിച്ചേർന്നതാണ് ഇവയുടെ പുഷ്പവൃന്തം. മഞ്ഞ, ഓറഞ്ച്, അല്ലെങ്കിൽ വെള്ള എന്നീ നിറങ്ങളിലാണ് ഇവയുടെ ദളങ്ങളുണ്ടാകാറ്. പുംബീജപ്രധാനമായ കേസരങ്ങളുടെ(stamen)കീഴ്ഭാഗം കൂടിച്ചേർന്നും അതിന്റെ മുകൾ ഭാഗത്ത് തമ്മിൽ അകന്നും ഓരോന്നിന്റേയും അഗ്രഭാഗങ്ങളിൽ ഏകകോശ പരാഗി(Anther)കളും ഉൾപ്പെടുന്നതാണ് ഇവയുടെ കേസരപുടം. ഉയർന്ന അണ്ഡാശയത്തോടുകൂടിയ ഇവയുടെ അണ്ഡാശയവും(Ovary) അതിൽ 5 മുതൽ 12 അറകളും ഓരോ അറകളിലും ഓരോ അണ്ഡകോശങ്ങളും(Ovules) കാണപ്പെടുന്നു.[3][4]

പരിസ്ഥിതി[തിരുത്തുക]

ചിത്രശലഭങ്ങളേയും നിശാശലഭങ്ങളേയും ഈ ജീനസ്സിലെ മിക്ക സസ്യങ്ങളും ആകർഷിക്കാറുണ്ട്.  ആനക്കുറുന്തോട്ടി (Sida rhombifolia)എന്ന സിഡസ്പീഷിസ് Pyrgus oileus എന്ന ശലഭത്തിന്റെ ലാർവയുടെ ആതിഥേയ സസ്യമാണ്.[5]

പദോൽപത്തി[തിരുത്തുക]

ഗ്രീക്ക് ഭാഷയിൽ നിന്നാണ് സിഡ എന്ന പദം കാൾ ലിനേയസ് ഈ സസ്യജനുസ്സിനായി തിരഞ്ഞെടുത്തത്. [4]

സ്പീഷിസുകൾ[തിരുത്തുക]

സിഡ സസ്യജനുസ്സിലെ ചില സ്പീഷിസുകൾ താഴെ ചേർക്കുന്നു.: [1][6][7]

അവലംബം[തിരുത്തുക]

  1. 1.0 1.1 Sida.
  2. Shaheen, N., et al. (2009).
  3. 3.0 3.1 Sida.
  4. 4.0 4.1 4.2 Sida.
  5. Sida rhombifolia.
  6. Sida.
  7. GRIN Species Records of Sida.
  8. Markey, A. S., et al. (2011).
"https://ml.wikipedia.org/w/index.php?title=സിഡ_(ജീനസ്)&oldid=2412995" എന്ന താളിൽനിന്ന് ശേഖരിച്ചത്