സിജി കൃഷ്ണൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ശ്രദ്ധേയയായ ഒരു കേരളീയ ചിത്രകാരിയാണ് സിജി കൃഷ്ണൻ(ജനനം :1983).

ജീവിതരേഖ[തിരുത്തുക]

മാവേലിക്കര രാജാ രവിവർമ്മ കോളേജിൽ നിന്ന് ചിത്രകലയിൽ ബിരുദവും ഹൈദരാബാദ് സരോജിനി നായിഡു സ്കൂൾ ഓഫ് ഫൈൻ ആർട്സിൽ നിന്ന് ബിരുദാനന്തര ബിരുദവും നേടി.

പ്രദർശനങ്ങൾ[തിരുത്തുക]

കൊച്ചി,മുംബൈ, ബാംഗ്ലൂർ, ഡൽഹി എന്നിവടങ്ങളിൽ ചിത്ര പ്രദർശനം നടത്തിയിട്ടുണ്ട്. 2003 ലെ കേരള ലളിത കലാ അക്കാദമി ചിത്ര പ്രദർശനത്തിൽ പങ്കെടുത്തിട്ടുണ്ട്.

  • പെറ്റേണൽ ഇൻസ്റ്റിങ്റ്റ്സ്
  • 0+0=0 മൈ ഫൈദേഴ്സ് മാത്തമാറ്റിക്സ്
  • ഹെർ വർക്ക് ഈസ് നെവർ ഡൺ
  • അൺഫെയ്ത്ത്ഫുള്ളി യുവേഴ്സ്

കൊച്ചി-മുസിരിസ് ബിനലെയിൽ[തിരുത്തുക]

അച്ഛനും മകളും തമ്മിലുള്ള ബന്ധത്തെ ചിത്രീകരിക്കുന്ന 'ലുല്ലബി സീരിസിലെ' മൂന്ന് ചിത്രങ്ങളും വിങ്സ് എന്ന സെൽഫ് പോർട്രെയിറ്റുമാണ് പ്രദർശിപ്പിച്ചിരിക്കുന്നത്. ലുല്ലബി സീരിസിന്റെ പശ്ചാത്തലം പൂജ്യം എന്ന അക്കം കൊണ്ടു നിറച്ചിരിക്കുന്നു. വിങ്സ് എന്ന സെൽഫ് പോർട്രെയിറ്റിൽ ചിറക് വിരിച്ച് കിടക്കുന്ന ഒരു പെൺകുട്ടിയെ വരച്ചിരിക്കുന്നു.

നേപ്പാളിൽ നിന്നുള്ള റൈസ് പേപ്പറിൽ ജലച്ചായം ഉപയോഗിച്ചാണ് ഇവ വരച്ചിരിക്കുന്നത്.[1]

അവലംബം[തിരുത്തുക]

  1. രാഖി റാസ് (28 ഫെബ്രുവരി 2013). "ബിനാലെ ഒരു ചെറുവാക്കല്ല". വനിത. 39 (1): 24–28. {{cite journal}}: |access-date= requires |url= (help); Unknown parameter |month= ignored (help)CS1 maint: date and year (link)
"https://ml.wikipedia.org/w/index.php?title=സിജി_കൃഷ്ണൻ&oldid=1766932" എന്ന താളിൽനിന്ന് ശേഖരിച്ചത്