സിജിസ്മൺഡ് ടാൽബെർഗ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
സിജിസ്മൺഡ് ടാൽബെർഗ്, 1841.

പ്രമുഖനായ ഒരു ഓസ്ട്രിയൻ പിയാനോ വിദഗ്ദ്ധനും രചയിതാവുമായിരുന്നു സിജിസ്മൺഡ് ടാൽബെർഗ്(8 ജനുവരി 1812 – 27 ഏപ്രിൽ 1871)

ജീവിതരേഖ[തിരുത്തുക]

സ്വിറ്റ്സർലാന്റിലെ ജനീവയിൽ 1812-ൽ ജനിച്ചു. 1822-ൽ വിയന്നയിലെത്തിയ ടാൽബെർഗ് അവിടെ നിന്നാണ് വിദ്യാഭ്യാസം നേടിയത്. 1826-ൽ ഒരു പിയാനിസ്റ്റ് എന്ന നിലയിൽ അരങ്ങേറ്റം നടത്തുകയും 1828-ൽ ആദ്യത്തെ രചനയായ എ ഫന്റാസിയാ ഓൺ എയേഴ്സ് ഫ്രം യുറിയന്തേ പ്രസിദ്ധീകരിക്കുകയും ചെയ്തു.

1834-ൽ ഓസ്ട്രിയൻ ചക്രവർത്തിയുടെ സദസ്സിലേക്കു ഇദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടു. വേരിയേഷൻസ് ഓൺ ഗോഡ്സേവ് ദ് ക്യൂൻ എന്ന രചനയുടെ അവതരണത്തിലൂടെ ഇംഗ്ലണ്ടിലെ ശ്രോതാക്കളുടെ പ്രശംസ നേടിയെടുത്തു. ഇതുകൂടാതെ മറ്റ് അനേകം പിയാനോ രചനകളും ഇദ്ദേഹത്തിന്റേതായുണ്ട്. ഫ്ളോറിൻഡ (1851) ക്രിസ്റ്റിന ഡിസൂസിയ (1855) എന്നീ ഓപ്പറകളും ടാൽബർഗിന്റെ സംഭാവനകളാണ്. ഇറ്റലിയിലാണ് ഇദ്ദേഹം അവസാനകാലം ചെലവഴിച്ചത്. 1871 ഏ. 27-ന് ടാൽബർഗ് അന്തരിച്ചു.

അവലംബം[തിരുത്തുക]

പുറം കണ്ണികൾ[തിരുത്തുക]

Heckert GNU white.svg കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ സിജിസ്മൺഡ് (1812 - 71) ടാൽബെർഗ്, സിജിസ്മൺഡ് (1812 - 71) എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=സിജിസ്മൺഡ്_ടാൽബെർഗ്&oldid=2286451" എന്ന താളിൽനിന്നു ശേഖരിച്ചത്