സിങ്ക് ഫോസ്ഫൈഡ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Zinc phosphide[1]
മറ്റു പേരുകൾ trizinc diphosphide
Identifiers
CAS number 1314-84-7
PubChem 25113606
SMILES
 
InChI
 
ChemSpider ID 11344765
Properties
മോളിക്യുലാർ ഫോർമുല Zn3P2
മോളാർ മാസ്സ് 258.12 g/mol
Appearance dark gray
Odor characteristic[2]
സാന്ദ്രത 4.55 g/cm3
ദ്രവണാങ്കം 1,160 °C (2,120 °F; 1,430 K)
Solubility in water reacts
Solubility insoluble in ethanol, soluble in benzene, reacts with acids
Band gap 1.4-1.6 eV (direct)[3]
Structure
Tetragonal, tP40
P42/nmc, No. 137
a = 8.0785 Å, c = 11.3966 Å[4]
8
Hazards
Safety data sheet ThermoFisher Scientific, revised 02/2020[2]
GHS pictograms GHS02: FlammableGHS06: Toxic[2]
GHS Signal word Danger
H260, H300
P223, P231+232, P264, P270, P280, P301+310, P321, P330, P335+334, P370+378, P402+404, P405, P501
Ingestion hazard Fatal, acutely toxic
Inhalation hazard High
Lethal dose or concentration (LD, LC):
Oral
42.6 mg/kg (Rat)
12 mg/kg (Rat)
Dermal
1123 mg/kg (Rat)
2000 mg/kg (Rabbit)[2]
Except where noted otherwise, data are given for
materials in their standard state
(at 25 °C, 100 kPa)

Infobox references

Zn3P2 എന്ന തന്മാത്രാസൂത്രമുള്ള ഒരു അജൈവ രാസ സംയുക്തമാണ് സിങ്ക് ഫോസ്ഫൈഡ്. വാണിജ്യ സാമ്പിളുകൾ പലപ്പോഴും ഇരുണ്ടതോ കറുത്തതോ ആണെങ്കിലും ഇത് ചാരനിറത്തിലുള്ള സോളിഡ് ആണ്. ഇത് എലിവിഷമായി ഉപയോഗിക്കുന്നു. 1.5 eV ബാൻഡ് വിടവുള്ള II-V അർദ്ധചാലകമായ Zn3P2 ഫോട്ടോവോൾട്ടെയ്ക്ക് സെല്ലുകളിൽ ഉപയോഗിക്കുന്നു.[5] [6]

നിർമ്മാണവും പ്രതികരണങ്ങളും[തിരുത്തുക]

ഫോസ്ഫറസ്, സിങ്ക് എന്നിവ പ്രതിപ്രവർത്തിപ്പിച്ച് സിങ്ക് ഫോസ്ഫൈഡ് തയ്യാറാക്കാം. നിർണായക ഉപയോഗങ്ങൾക്ക്, ആർസെനിക് സംയുക്തങ്ങൾ നീക്കംചെയ്യുന്നതിന് അധിക പ്രോസസ്സിംഗ് ആവശ്യമായി വന്നേക്കാം. [7]

3Zn + 2P → Zn3P2


സിങ്ക് ഫോസ്ഫൈഡ് വെള്ളവുമായി പ്രതിപ്രവർത്തിച്ച് ഫോസ്‍ഫീൻ (PH3), സിങ്ക് ഹൈഡ്രോക്സൈഡ് (Zn(OH)2) എന്നിവ ഉൽ‌പാദിപ്പിക്കുന്നു:

Zn3P2 + 6H2O → 2PH3 + 3Zn(OH)2

ഘടന[തിരുത്തുക]

Zn3P2 ന് സാധാരണ ഊഷ്മാവിൽ ടെട്രാഗണൽ ഘടനയുണ്ട്, അത് ഏകദേശം 845 °C ൽ ഒരു ക്യുബിക് ക്രിസ്റ്റൽ രൂപത്തിലേക്ക് മാറുന്നു .[8] [9]

ഉപയോഗങ്ങൾ[തിരുത്തുക]

ഫിലിം ഫോട്ടോവോൾട്ടായിക്ക് ഉപയോഗങ്ങൾക്ക് അനുയോജ്യമാണ് സിങ്ക് ഫോസ്ഫൈഡ്, കാരണം ഇതിന് ശക്തമായ ഒപ്റ്റിക്കൽ ആഗിരണവും ഏതാണ്ട് അനുയോജ്യമായ ബാൻഡ് വിടവും (1.5eV) ഉണ്ട്. ഇതിനുപുറമെ, സിങ്കും ഫോസ്ഫറസും ഭൂമിയുടെ പുറംതോടിൽ ധാരാളമായി കാണപ്പെടുന്നു, അതായത് മറ്റ് നേർത്ത ഫിലിം ഫോട്ടോവോൾട്ടെയ്ക്കുകളുമായി താരതമ്യപ്പെടുത്തുമ്പോൾ മെറ്റീരിയൽ വേർതിരിച്ചെടുക്കൽ ചെലവ് കുറവാണ്. സിങ്ക്, ഫോസ്ഫറസ് എന്നിവയും നോൺടോക്സിക് ആണ്. [10]

കീട നിയന്ത്രണം[തിരുത്തുക]

സിങ്ക് ഫോസ്ഫൈഡ് എലിവിഷമായി ഉപയോഗിക്കുന്നു. എലിയുടെ ദഹനവ്യവസ്ഥയിലെ ആസിഡ് ഫോസ്ഫൈഡുമായി പ്രതിപ്രവർത്തിച്ച് വിഷ ഫോസ്ഫൈൻ വാതകം സൃഷ്ടിക്കുന്നു. അലുമിനിയം ഫോസ്ഫൈഡ്, കാൽസ്യം ഫോസ്ഫൈഡ് എന്നിവയാണ് സിങ്ക് ഫോസ്ഫൈഡിന് സമാനമായ മറ്റ് കീടനാശിനികൾ.

സുരക്ഷ[തിരുത്തുക]

സിങ്ക് ഫോസ്ഫൈഡ് വളരെ വിഷാംശം ഉള്ളതാണ്, പ്രത്യേകിച്ചും കഴിക്കുമ്പോഴോ ശ്വസിക്കുമ്പോഴോ. വെള്ളവും ആസിഡുകളുമായി പ്രതിപ്രവർത്തിക്കുമ്പോൾ ഫോസ്ഫറസ് സംയുക്തങ്ങൾ, സാധാരണയായി ഫോസ്ഫൈൻ പുറത്തുവിടുന്നതാണ് ഇതിന്റെ വിഷാംശത്തിന് കാരണം. ഫോസ്ഫിൻ വളരെയേറെ വിഷാംശം ഉള്ളവയാണ് . ഫോസ്ഫൈൻ വായുവിനേക്കാൾ സാന്ദ്രമായതിനാൽ, ആവശ്യത്തിന് വായുസഞ്ചാരമില്ലാത്തയിടങ്ങളിൽ നിലത്തോട് ചേർന്നുനിൽക്കാം.

അവലംബം[തിരുത്തുക]

  1. Lide, David R. (1998). Handbook of Chemistry and Physics (87 പതിപ്പ്.). Boca Raton, FL: CRC Press. പുറങ്ങൾ. 4–100. ISBN 0-8493-0594-2.
  2. 2.0 2.1 2.2 2.3 "ThermoFisher Scientific safety data sheet". fishersci.com. Thermo Fisher Scientific. 2020-02-21. ശേഖരിച്ചത് 2020-11-02.
  3. Teng, F.; Hu, K.; Ouyang, W.; Fang, X. "Photoelectric Detectors Based on Inorganic p-Type Semiconductor Materials". Advanced Materials: 1706262. doi:10.1002/adma.201706262.
  4. Zanin, I. E.; Aleinikova, K. B.; Afanasiev, M. M.; Antipin, M. Yu. (2004). "Structure of Zn3P2". Journal of Structural Chemistry. 45 (5): 844–848. doi:10.1007/s10947-005-0067-9.
  5. Kimball, Gregory M.; Müller, Astrid M.; Lewis, Nathan S.; Atwater, Harry A. (2009). "Photoluminescence-based measurements of the energy gap and diffusion length of Zn[sub 3]P[sub 2]" (PDF). Applied Physics Letters. 95 (11): 112103. doi:10.1063/1.3225151. ISSN 0003-6951.
  6. Specialist Periodical Reports, Photochemistry, 1981, Royal Society of Chemistry, ISBN 9780851860954
  7. F. Wagenknecht and R. Juza "Zinc Phosphides" in Handbook of Preparative Inorganic Chemistry, 2nd Ed. Edited by G. Brauer, Academic Press, 1963, NY.
  8. Evgeniĭ I︠U︡rʹevich Tonkov, 1992, High Pressure Phase Transformations: A Handbook, Vol 2, Gordon and Breach Science Publishers, ISBN 9782881247590
  9. Wells A.F. (1984) Structural Inorganic Chemistry 5th edition Oxford Science Publications ISBN 0-19-855370-6
  10. Luber, Erik J. (2013). "Solution-Processed Zinc Phosphide (α-Zn 3 P 2 ) Colloidal Semiconducting Nanocrystals for Thin Film Photovoltaic Applications". ACS Nano. 7 (9): 8136–8146. doi:10.1021/nn4034234.

ബാഹ്യ കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=സിങ്ക്_ഫോസ്ഫൈഡ്&oldid=3548604" എന്ന താളിൽനിന്ന് ശേഖരിച്ചത്