സിഗ്നേച്ചർ ബ്രിഡ്ജ്
Signature Bridge सिग्नेचर ब्रिज | |
---|---|
Coordinates | 28°42′19″N 77°14′02″E / 28.7053°N 77.2340°E |
Crosses | Yamuna river |
Locale | Delhi, India |
ഔദ്യോഗിക നാമം | Signature Bridge |
സവിശേഷതകൾ | |
Design | Cantilever spar cable-stayed bridge |
Material | Steel and Concrete |
മൊത്തം നീളം | 675 മീറ്റർ (2,215 അടി) |
വീതി | 35.2 മീറ്റർ (115 അടി) |
ഉയരം | 165 മീറ്റർ (541 അടി) |
Longest span | 251 മീറ്റർ (823 അടി) |
ചരിത്രം | |
വാസ്തുശില്പി | Ratan J. Batliboi - Architects Pvt Ltd, Mumbai (Architectural Advisor) |
Engineering design by | Schlaich Bergermann Partner, Tensa India, Construma Consultancy (Structural Design) Wacker Neuson (Wind Tunnel Study) IIT Roorkee (Seismic Design) |
നിർമ്മിച്ചത് | DTTDC (Contractors:Gammon India and Construtora Cidade) |
നിർമ്മാണം ആരംഭം | 2010 |
തുറന്നത് | 4 November 2018 [1] |
വസീറാബാദിനെ കിഴക്കൻ ദില്ലിയുമായി ബന്ധിപ്പിക്കുന്നതിന് യമുന നദിക്ക് കുറുകെയുള്ള കാന്റിലിവർ സ്പാർ കേബിൾ-സ്റ്റേയ്ഡ് പാലമാണ് സിഗ്നേച്ചർ ബ്രിഡ്ജ്. ഇന്ത്യയിലെ ആദ്യത്തെ അസമമായ കേബിൾ-സ്റ്റേയ്ഡ് പാലമാണിത്. സിഗ്നേച്ചർ ബ്രിഡ്ജിന്റെ ഗോപുരം, ദില്ലിയിലെ ഏറ്റവും ഉയരം കൂടിയ ഘടനയാണ്. 154 മീറ്റർ ഉയരമുള്ള വ്യൂവിംഗ് ബോക്സുള്ള ഈ ഗോപുരത്തിന്, ഖുത്ബ് മിനാറിന്റെ ഇരട്ടി ഉയരമുണ്ട്. ഇത് സന്ദർശകർക്കായി സെൽഫി പോയിന്റുകളായി പ്രവർത്തിക്കുന്നു.[2] വടക്കൻ ദില്ലിയും വടക്കുകിഴക്കൻ ദില്ലിയും തമ്മിലുള്ള യാത്രാ സമയം കുറയ്ക്കുന്നതിന് ഈ പാലം സഹായിക്കുന്നു.[3]
പശ്ചാത്തലവും ചരിത്രവും
[തിരുത്തുക]1997 ൽ, ഇടുങ്ങിയ വസിരാബാദ്‍ പാലത്തിൽ 28 സ്‌കൂൾ വിദ്യാർത്ഥികൾ അപകടത്തിൽ മരിച്ചു. ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനായി സമാന്തരമായി മറ്റൊരു വിശാലമായ പാലം പണിയാൻ ദില്ലി സർക്കാരിനെ പ്രേരിപ്പിച്ചത് ഈ സംഭവമാണ്. 1998 അവസാനത്തോടെ ദില്ലി സർക്കാർ ഈ പാലത്തിന്റെ കരട് പദ്ധതിക്ക് അന്തിമ രൂപം നൽകി. എന്നിരുന്നാലും, ഒന്നിലധികം കാരണങ്ങളാൽ പാലത്തിന്റെ നിർമ്മാണം തടസ്സപ്പെട്ടു. വിദഗ്ദതൊഴിലാളികളുടെ അഭാവവും സാമ്പത്തിക ബുദ്ധിമുട്ടുകളും പ്രധാന കാരണമായി. പദ്ധതിച്ചെലവ് 1518.37 കോടി രൂപയായിരുന്നു. 2010-ൽ പാലത്തിന്റെ പണി തുടങ്ങിയിരുന്നു. ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ 2018 നവംബർ 4-ന് പാലം ഉദ്ഘാടനം ചെയ്തു.
വിശദാംശങ്ങൾ
[തിരുത്തുക]കാന്റിലിവർ സ്പാർ കേബിൾ-സ്റ്റേയ്ഡ് പാലമാണിത്. [4] 675 മീറ്റർ നീളവും 35.2 മീറ്റർ വീതിയുമുള്ളതാണ് പാലം. യമുന നദിയിൽ നിർമ്മിച്ച ഈ പാലം കിഴക്കൻ ദില്ലിയെ വസിരാബാദുമായി ബന്ധിപ്പിക്കുന്നു. ഇടുങ്ങിയതും തകർന്നതുമായ പഴയ വസീറാബാദ് പാലത്തിലെ ഗതാഗത സമ്മർദ്ദം ഗണ്യമായി കുറയുമെന്ന ഉദ്ദേശ്യത്തോടെയാണ് പാലം രൂപകൽപ്പന ചെയ്തിരിക്കുന്നത്. [5] ഫ്രാൻസിലെ ഈഫൽ ടവർ പോലെ, 154 മീറ്റർ ഉയരമുള്ള പ്രധാന സ്തംഭത്തിന് മുകളിൽ സഞ്ചാരികളെ എത്തിക്കാൻ സിഗ്നേച്ചർ ബ്രിഡ്ജിന് സൗകര്യമുണ്ട്, അവിടെ നിന്ന് വടക്കൻ ദില്ലിയുടെ വിദൂര കാഴ്ചകൾ കാണാൻ കഴിയും. [6]
- പ്രധാന സ്പാൻ: 251 m
- പൈലോണിന്റെ ഉയരം: 165 മീറ്റർ
- ഇൻഫ്രാസ്ട്രക്ചർ പ്രോജക്റ്റിന്റെ ആകെ ദൈർഘ്യം: 6 കിലോമീറ്റർ (ഏകദേശം. )
- പാതകൾ: 2 x 4
- ഡെക്ക് ഉപരിതലം: 25,000 m 2
- പാലത്തിന്റെ ആകെ നീളം: 675 m
- സൈഡ് സ്പാൻസ്: 36 മീ
- ഘടനാപരമായ ഉരുക്ക് പൈലോൺ: 5800 ടൺ
- ഘടനാപരമായ സ്റ്റീൽ ഡെക്ക്: 7400 ടൺ
- തുറന്ന അടിത്തറ: 6 എണ്ണം.
- അടച്ച അടിത്തറ: 16 എണ്ണം.
അവലംബം
[തിരുത്തുക]- ↑ "New deadline, Signature Bridge style..." Times of India. 4 July 2018. Retrieved 7 July 2018.
- ↑ "154-metre high viewing box, selfie points: Delhi's Signature Bridge opens today".
- ↑ "As Delhi's Signature Bridge opens, rush to ease on Ring Road and National Highway-9".
- ↑ T.K. Bandyopadhyay; Alok Baishya (2000). P. Dayaratnam; G.P. Garg; G.V. Ratnam; R.N. Raghavan (eds.). International Conference on Suspension, Cable Supported, and Cable Stayed Bridges: November 19–21, 1999, Hyderabad. Universities Press (India). pp. 282, 373. ISBN 978-81-7371-271-5.
- ↑ "Signature Bridge: A ray of hope over the Yamuna".
- ↑ "'Delhi's Eiffel Tower': Signature Bridge inaugurated, opens to public tomorrow".