സിക്കിൽ സിസ്റ്റേഴ്സ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

സിക്കിൽ സിസ്റ്റേഴ്സ് എന്നറിയപ്പെടുന്ന പുല്ലാങ്കുഴൽ വാദകരായ സിക്കിൽ കുഞ്ഞുമണിയും സിക്കിൽ നീലയും 1962 മുതൽ പുല്ലാങ്കുഴൽ കച്ചേരികൾ നടത്തി വരുന്ന സഹോദരിമാരായിരുന്നു.മ്രുദംഗവാദകനായിരുന്ന അഴിയൂർ നടേശഅയ്യരായിരുന്നു അവരുടെ പിതാവ്.മാതുലനായ നാരായണ അയ്യരായിരുന്നു സിക്കിൽ കുഞ്ഞുമണിയെ പുല്ലാങ്കുഴലിന്റെ ബാലപാഠങ്ങൾ അഭ്യസിപ്പിച്ചത്.നീലയെ സംഗീത പാഠങ്ങൾ അഭ്യസിപ്പിച്ചത് സഹോദരിയായ കുഞ്ഞുമണിയും ആണ്. കുഞ്ഞുമണിയും നീലയും അവരുടെ ഒൻപതാം വയസ്സിലും എട്ടാം വയസ്സിലും കച്ചേരികൾ അവതരിപ്പിയ്ക്കാൻ തുടങ്ങിയിരുന്നു. ഓൾ ഇന്ത്യാ റേഡിയോയുടെ മുതിർന്ന കലാകാരികൾ എന്ന നിലയിലും പരിപാടികൾ അവതരിപ്പിച്ചിരുന്നു.ഭാരതത്തിനുള്ളിലും, വിദേശത്തുമായി ഓട്ടേറെ കച്ചേരികൾ അവതരിപ്പിച്ചിട്ടുണ്ട്. സിക്കിൽ കുഞ്ഞുമണി 2010 നവംബർ 13 നു ചെന്നൈയിൽ തന്റെ എൺപതാം വയസ്സിൽ അന്തരിച്ചു.[1]

ബഹുമതികൾ[തിരുത്തുക]

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=സിക്കിൽ_സിസ്റ്റേഴ്സ്&oldid=1841695" എന്ന താളിൽനിന്നു ശേഖരിച്ചത്