സിക്കാഡ 3301

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search


ഇനറെർനെറ്റിൽ കുറച്ചുക്കാലം കൗതുകവും അതുപോലെതന്നെ ഭീതിയും പരത്തിയ ഒരു സമസ്യയാണ് സിക്കാഡ 3301.2012 ജനുവരി മുതൽ ഇന്റെർനെറ്റിലെ വിവിധ സേവനങ്ങളിലായി പ്രത്യേകതരം കോഡുകളും മറ്റും പ്രത്യക്ഷപ്പെട്ടു[1] .ബുദ്ധിമാന്മാരായ ആളുകളെ തങ്ങൾക്ക് ആവശ്യമുണ്ടെന്നും യോജിച്ച ആളുകളെ കണ്ടെത്താനുളള ഒരു പരീക്ഷയാണ് ഇതെന്നും കോഡുകൾക്കൊപ്പം സന്ദേശമുണ്ടായിരുന്നു.ഇതിന് പിന്നിലുണ്ടെന്ന് കരുതപ്പെടുന്ന സംഘമാണ് സിക്കാഡ 3301.ഇതിന്റെ ആദ്യ സമസ്യ വന്നത് 2012 ജനുവരി 4-നാണ്.രണ്ടാമത്തെഘട്ടമായി 2013 ജനുവരി 4-നും മുന്നാമത്തെ ഘട്ടമായി ട്വിറ്ററിൽ 2014 ജനുവരി 4-നും പ്രത്യക്ഷമായി[2][3].ഒരു വർഷത്തെ ഇടവേളയിൽ തുടർച്ചയായി വന്നിരുന്ന സമസ്യകൾ 2015 ജനുവരി 4-ന് വന്നില്ല.എന്നാൽ 2016 ജനുവരി 5-ന് വീണ്ടും പുതിയ സമസ്യ ട്വുറ്ററിലൂടെ പുറത്തുവന്നു[4].വിവിധ വിഷയങ്ങളിലേ അറിവും ചില യഥാർത്ഥ സ്ഥലങ്ങളിലേല്ലാം തയ്യാറാക്കിവച്ചിട്ടുളള സൂചനകളും ഇൗ സമസ്യകൾ നിർദ്ധാരണം ചെയ്യുവാൻ ആവശ്യമായിരുന്നു.

സ്വഭാവം[തിരുത്തുക]

അരാണിതിനു പിന്നിൽ എന്നും ഇവരുടെ യഥാർത്ഥ ഉദ്ദേശം എന്തെന്നും വ്യക്തമല്ല.സുരക്ഷാ ഏജൻസികൾ മുതൽ അജ്ഞാതമായ ഒരു രഹസ്യസമൂഹമാണെന്നും[5]ഇത് ഒരു ആരാധനാ സമ്പ്രദായമോ മതമോ ആണെന്നും ചിലർ വിശ്വസിക്കുന്നുണ്ട്[6].

അവലംബം[തിരുത്തുക]

  1. "The internet mystery that has the world baffled". Daily Telegraph. 25 November 2013. മൂലതാളിൽ നിന്നും 25 November 2013-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 25 November 2013.
  2. Bell, Chris. "Cicada 3301 update: the baffling internet mystery is back". Daily Telegraph. മൂലതാളിൽ നിന്നും January 7, 2014-ന് ആർക്കൈവ് ചെയ്തത്.
  3. Hern, Alex. "Cicada 3301: I tried the hardest puzzle on the internet and failed spectacularly". The Guardian. മൂലതാളിൽ നിന്നും January 11, 2014-ന് ആർക്കൈവ് ചെയ്തത്.
  4. 3301, Cicada. "Cicada 3301's new puzzle (Dead Image)". മൂലതാളിൽ നിന്നും January 5, 2016-ന് ആർക്കൈവ് ചെയ്തത്.CS1 maint: numeric names: authors list (link)
  5. Tucker, Daniel (30 December 2013). "Meet the Teenage Codebreaker Who Helped Solve the Cicada 3301 Internet Puzzle". NPR/WNYC New Tech City. ശേഖരിച്ചത് 13 May 2014.
  6. Dailey, Timothy. The Paranormal Conspiracy: The Truth about Ghosts, Aliens and Mysterious Beings. Chosen Books. pp. 145–161. ISBN 0800797760.
"https://ml.wikipedia.org/w/index.php?title=സിക്കാഡ_3301&oldid=3264168" എന്ന താളിൽനിന്ന് ശേഖരിച്ചത്