സിംപ്‌സൺസ് ഗ്യാപ്പ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പടിഞ്ഞാറൻ മക്ഡൊണൽ ശ്രേണികളിലെ സിംപ്സൺസ് ഗ്യാപ്

ഓസ്‌ട്രേലിയയിലെ നോർത്തേൺ ടെറിട്ടറിയിൽ വെസ്റ്റ് മക്ഡൊണെൽ റേഞ്ചുകളിലെ വിടവുകളിലൊന്നാണ് സിംപ്‌സൺ ഗ്യാപ്പ്. ആലീസ് സ്പ്രിംഗ്സിൽ നിന്ന് 18 കിലോമീറ്റർ പടിഞ്ഞാറായി ലാറപിന്റ ട്രെയിലിലാണ് ഇത് സ്ഥിതിചെയ്യുന്നത്.[1]

ബ്ലാക്ക്-ഫ്ലാങ്കഡ് റോക്ക്-വാലാബി ഉൾപ്പെടെ വിവിധ സസ്യങ്ങളുടെയും വന്യജീവികളുടെയും ഇടമാണ് ഇവിടം. സ്ഥിരമായ ഒരു വാട്ടർഹോളിന്റെ സ്ഥലമാണിത്.

ചരിത്രം[തിരുത്തുക]

യൂറോപ്യൻ പര്യവേഷണത്തിനു മുമ്പുള്ള കാലം മുതൽ അറെൻ‌ടെ പ്രദേശത്ത് വസിച്ചിരുന്ന അറെൻ‌ടെ ജനതയ്ക്ക് ഈ പ്രദേശം ഒരു പ്രധാന ആത്മീയ സ്ഥലമാണ്. "റുങ്കുത്‌ജിർപ" ("Rungutjirpa") എന്നാണ് സിം‌പ്സൺ‌സ് ഗ്യാപ് അറെൻ‌ട ഭാഷയിൽ അറിയപ്പെടുന്നത്. ഓവർലാന്റ് ടെലിഗ്രാഫ് ലൈനിനായി ഒരു മികച്ച വഴി തിരയുന്നതിനിടെ 1871-ൽ സർവേയർ ഗിൽബർട്ട് റോതർഡേൽ മക്മിൻ ഇവിടം സന്ദർശിച്ചു. [2]

വിനോദഞ്ചാരം[തിരുത്തുക]

റുങ്കുത്‌ജിർപയിലെ ചെറിയ തടാകം

ലാറപിന്റ ട്രയലിന്റെ സെക്ഷൻ 1 ആലീസ് സ്പ്രിംഗ്സ് ടെലിഗ്രാഫ് സ്റ്റേഷനിൽ നിന്ന് ആരംഭിച്ച് ഇവിടെ അവസാനിക്കുന്നു.[3]

അവലംബം[തിരുത്തുക]

  1. www.macdonnellranges.com. "About Simpsons Gap Alice Springs |Where is Simpsons Gap from Alice Springs". www.macdonnellranges.com. Retrieved 2016-08-02.
  2. "THE OVERLAND ℡EGRAPH". South Australian Register (Adelaide, SA : 1839 - 1900). 1871-04-20. p. 5. Retrieved 2017-07-31.
  3. www.macdonnellranges.com. "Larapinta Trail walking itineraries and area information". www.macdonnellranges.com. Retrieved 2016-08-02.
"https://ml.wikipedia.org/w/index.php?title=സിംപ്‌സൺസ്_ഗ്യാപ്പ്&oldid=3287504" എന്ന താളിൽനിന്ന് ശേഖരിച്ചത്