സിംഗപ്പൂർ ഡെയ്സി
സിംഗപ്പൂർ ഡെയ്സി | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | |
Species: | S. trilobata
|
Binomial name | |
Sphagneticola trilobata | |
Synonyms | |
Complaya trilobata (L.) Strother |
കേരളത്തിൽ കാണാവുന്ന ഒരു അധിനിവേശ സസ്യമാണ് സിംഗപ്പൂർ ഡെയ്സി അല്ലെങ്കിൽ വെഡേലിയ അല്ലെങ്കിൽ അമ്മിണിപ്പൂ (Sphagneticola trilobata). സൂര്യകാന്തിയുടെ കുടുംബത്തിൽ പെടുന്ന ഈ ചെടി, മെക്സിക്കോയും കരീബിയൻ ദ്വീപുകളും ഉൾപ്പെട്ട മദ്ധ്യ അമേരിക്കൻ സ്വദേശിയാണ്. തെക്കുകിഴക്കൻ ഏഷ്യ അടക്കം പലയിടങ്ങളിലും ഇന്ന് സ്വാഭാവികമായി വളരുന്ന ഈ ചെടി, പരക്കെ, നിലം മൂടി നിൽക്കുന്ന അലങ്കാരച്ചെടി ആയി ഉപയോഗിക്കാറുണ്ട്[2]. കേരളത്തിൽ കാണപ്പെടുന്ന ചെറുസൂര്യകാന്തിയുമായി വളരെ സാദൃശ്യമുള്ള ഈ ചെടിയെ തീരകാന്തി, കമ്മൽ ചെടി എന്നും വിളിക്കാറുണ്ട്[3].
വിവരണം
[തിരുത്തുക]മുപ്പത് സെ.മീ. വരെ ഉയരം വെക്കുന്ന ഈ സസ്യം നിലത്ത് പരവതാനി പോലെയാണ് വളരുക. വട്ടത്തിലുള്ള തണ്ടുകളോട് കൂടിയ സസ്യത്തിന്റെ 4 - 9 സെ.മി. നീളമുള്ളതും 2 - 5 സെ.മീ. വീതിയുള്ളതുമായ ഇലകൾ കട്ടിയുള്ളതും രോമമുള്ളതുമായിരിക്കും. ഇലകളുടെ അരികുകൾ കയറ്റിറക്കങ്ങൾ ഉള്ളതാവാം. ഇലകളുടെ മുകൾഭാഗം കടും പച്ചനിറവും താഴ്‌ഭാഗം ഇളംപച്ചനിറത്തിലുമായിരിക്കും. കടുംമഞ്ഞ നിറത്തിലുള്ള പൂവുകൾ മൂന്ന് തൊട്ട് പതിനഞ്ച് സെ.മീ. വരെ വലിപ്പമുള്ള തണ്ടിലാണ് ഉണ്ടാവുക. പൂവ് നേരെയാണ് നിൽക്കുക. 6 - 15 മി.മീ. നീളമുള്ള 8 മുതൽ 13 വരെ ഇതളുകളാണ് പൂവിലുണ്ടാവുക. പൂവിന്റെ നടുവിലായിട്ടാണ് കുഴലുകളിൽ വിത്തുകൾ വിന്യസിച്ചിരിക്കുക. വിത്തുകൾക്ക് സാധാരണ പ്രത്യുത്പാദനശേഷി ഉണ്ടാകില്ല. പുതിയ ചെടികൾ തണ്ടിൽ നിന്നും പൊട്ടിമുളക്കാറാണ് പതിവ്[4] . ഇതിനായി തണ്ടുകൾ വേർപിരിയുന്ന ഭാഗത്ത് വേരുകൾ ഉണ്ടാകാറുണ്ട്. മരങ്ങളിൽ 70 സെ.മീ. വരെ ഉയരത്തിലും മറ്റ് ചെറു ചെടികൾക്ക് മുകളിലൂടെയും പടർന്ന് പിടിച്ച് വളരാറുണ്ട്.
ആവാസവ്യവസ്ഥ
[തിരുത്തുക]വിവിധ ആവാസവ്യവസ്ഥകളിൽ ജീവിക്കാനുള്ള ശേഷി ഈ സസ്യത്തിനുണ്ട്. എന്നിരുന്നാലും താഴ്ന്ന പ്രദേശങ്ങളിലെ ആർദ്രതയും നീർവാർച്ചയുമുള്ള മണ്ണിൽ സൂര്യപ്രകാശം നന്നായി ലഭിക്കുന്ന സ്ഥലത്താണ് സസ്യം നന്നായി വളരുക[2][5].
സാധാരണയായി കൃഷിയിടങ്ങളിൽ കളയായി കാണപ്പെടുന്നു. വഴിയരികിലും നഗരങ്ങളിലും കാണുന്നുണ്ട്. തോടുകൾക്കും കനാലുകൾക്കുമരികിലും കണ്ടൽവനങ്ങൾക്കതിർത്തിയിൽ തീരദേശചെടിയായും കാണാറുണ്ട്.
അധിനിവേശ സ്വഭാവം
[തിരുത്തുക]ഐ.യു.സി.എൻ. തയ്യാറാക്കിയ "ലോകത്തിലെ നൂറ് അധിനിവേശ സ്പീഷീസുകളുടെ പട്ടിക"യിൽ സിംഗപ്പൂർ ഡെയ്സി ഉൾപ്പെട്ടിട്ടുണ്ട്[2][6]. അലങ്കാരച്ചെടിയായി ഉദ്യാനങ്ങളിൽ ഉപയോഗിക്കുന്നത് വഴിയാണ് പ്രധാനമായും പടരുന്നത്. ഉദ്യാനങ്ങളിലെ പാഴ്‌വസ്തുക്കളോടൊപ്പം പിന്നീട് മറ്റ് സമീപസ്ഥ പ്രദേശങ്ങളിലേക്കും പടരുന്നു. വിത്തുവഴിയല്ലാത്ത വംശവർദ്ധനവായതിനാൽ ഇത് അധികരിച്ച തോതിലാണ് നടക്കുക. ഒരിക്കൽ പടർന്ന് പിടിച്ചാൽ പിന്നെ മറ്റ് സസ്യങ്ങളുടെ സ്വാഭാവിക വളർച്ചയെ തടസ്സപ്പെടുത്താൻ ശേഷിയുള്ളത്ര കട്ടിയുള്ള ഒരു പരവതാനി പോലെയാണ് വളരുക. ഈ സസ്യം ഇപ്പോഴും ഒരു അലങ്കാരസസ്യമായി കണക്കാക്കുന്നതിനാൽ ഈ പ്രക്രിയ ഇപ്പഴും നടന്നുകൊണ്ടിരിക്കുന്നു.
ശാന്തസമുദ്ര ദ്വീപുകൾ, ഹോങ്‌കോങ്, ദക്ഷിണാഫ്രിക്ക, ഓസ്ട്രേലിയ, ഇൻഡോനേഷ്യ, ശ്രീലങ്ക എന്നിവിടങ്ങളിലെല്ലാം ഈ സസ്യം അധിനിവേശസസ്യമായി കണക്കാക്കുന്നു[2][4][7][5]. കേരളത്തിലും അധിനിവേശസസ്യമായി അറിയപ്പെടുന്നുണ്ട്[3].
ചിത്രശാല
[തിരുത്തുക]-
പൂവ്
-
ചെടി
-
പൂവും ചെടിയും
അവലംബം
[തിരുത്തുക]- ↑ 1.0 1.1 "Taxon: Sphagneticola trilobata (L.) Pruski". Germplasm Resources Information Network. United States Department of Agriculture. 2000-11-28. Archived from the original on 2011-06-29. Retrieved 2011-02-16.
- ↑ 2.0 2.1 2.2 2.3 2.4 "Sphagneticola trilobata (herb)". Global Invasive Species Database. Invasive Species Specialist Group. 2007-05-31. Archived from the original on 2011-06-11. Retrieved 2010-06-07.
- ↑ 3.0 3.1 തോമസ് മണ്ണൂർ (5 ഒക്ടോബർ 2015). "സ്വാഭാവിക ജൈവവൈവിധ്യത്തിന് ഭീഷണിയായി വെഡേലിയ കളസസ്യം കൃഷിയിടങ്ങളെ കീഴടക്കുന്നു". മംഗളം.
{{cite news}}
:|access-date=
requires|url=
(help);|archive-url=
requires|url=
(help) - ↑ 4.0 4.1 ”Sphagneticola trilobata” , Pacific Island Ecosystems at Risk (PIER) website, http://www.hear.org/pier/species/sphagneticola_trilobata.htm Archived 2012-12-30 at the Wayback Machine. Lalith Gunasekera, Invasive Plants: A guide to the identification of the most invasive plants of Sri Lanka, Colombo 2009, p. 117–118.
- ↑ 5.0 5.1 ” Sphagneticola trilobata (wedelia)” Invasive Species Compendium website, at http://www.cabi.org/isc/?compid=5&dsid=56714&loadmodule=datasheet&page=481&site=144
- ↑ "ആർക്കൈവ് പകർപ്പ്" (PDF). Archived from the original (PDF) on 2013-12-06. Retrieved 2015-11-21.
- ↑ ”Singapore daisy”, Invasive Species South Africa website, at http://www.invasives.org.za/invasive-species/item/345-singapore-daisy-sphagneticola-trilobata.html Archived 2014-09-07 at the Wayback Machine.