സാൾ ഗജോകാജ് ദേശീയോദ്യാനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
സാൾ ഗജോകാജ് ദേശീയോദ്യാനം
Parku Kombëtar Zall-Gjoçaj (v. 2013).jpg
Map showing the location of സാൾ ഗജോകാജ് ദേശീയോദ്യാനം
Map showing the location of സാൾ ഗജോകാജ് ദേശീയോദ്യാനം
LocationDibër County
Nearest cityBurrel
Coordinates41°42′32″N 20°11′10″E / 41.70889°N 20.18611°E / 41.70889; 20.18611Coordinates: 41°42′32″N 20°11′10″E / 41.70889°N 20.18611°E / 41.70889; 20.18611
Area140 hectare (1.4 കി.m2)
Established15 January 1996[1]

സാൾ ഗജോകാജ് ദേശീയോദ്യാനം വടക്കുപടിഞ്ഞാറൻ അൽബേനിയയിലെ ഡിബെർ കൗണ്ടിയിൽ സ്ഥിതിചെയ്യുന്ന ഒരു ദേശീയോദ്യാനമാണ്. വടക്കുവശത്ത് ഇത് ല്യൂറെ ദേശീയോദ്യാനത്തിന്റെ അതിരിനു സമീപമാണ് നിലനിൽക്കുന്നത്.  ഈ ദേശീയോദ്യാനത്തിന്റെ ആകെയുള്ള ഉപരിതല വിസ്തീർണ്ണം 140 ഹെക്ടർ (1.4 ചതുരശ്ര കിലോമീറ്റർ) ആണ്.

1996 ൽ സ്ഥാപിതമായ ഈ ദേശീയോദ്യാനം, ആൽപൈൻ പുൽമേടുകൾ, അരുവികൾ, ഹിമ തടാകങ്ങൾ, താഴ്‍വരകൾ, കന്യാവനങ്ങൾ എന്നിവയുൾപ്പെട്ട പർവ്വത പ്രകൃതിയിലെ വൈവിധ്യമാർന്ന പരിസരത്താൽ സമ്പന്നമാണ്. ഇന്റർനാഷണൽ യൂണിയൻ ഫോർ കൺസർവേഷൻ ഓഫ് നേച്ചർ (IUCN) ഈ ദേശീയോദ്യാനത്തെ  കാറ്റഗറി II പട്ടികയിലുൾപ്പെടുത്തിയിരിക്കുന്നു. ഈ ദേശീയോദ്യാനം അന്തർദേശീയ പ്രാധാന്യമുള്ള ഒരു  സസ്യമേഖലയായി തിരിച്ചറിയപ്പെട്ടിട്ടുണ്ട്.

മനുഷ്യരുടെ ഇടപെടലുകളില്ലാത്ത താഴ്‍വരകളും ഹിമ തടാകങ്ങളും ഇടതൂർന്ന വനങ്ങളും ഉൾപ്പെടെയുള്ള പ്രകൃതിദത്തമായ സവിശേഷതകളാലും വൈവിധ്യത്താലും സമ്പന്നമായ ഒരു പർവ്വത ഭൂപ്രകൃതിയാണ് സാൾ ഗജോകാജ് ദേശീയോദ്യാനത്തിനുള്ളത്. ദേശീയോദ്യാനത്തിന്റെ അഡ്രിയാറ്റിക്കിൽനിന്നുള്ള ഉയരം 600 മീറ്റർ മുതൽ 2,000 മീറ്ററിലും  മുകളിലാണ്. ഈ മേഖലയുടെ ജിയോമോർഫോളജിക്കൽ അവസ്ഥ, ഒരു ചലനാത്മകമായ ഭൂമിശാസ്ത്ര ചരിത്രത്തെ പ്രതിഫലിപ്പിക്കുന്നതോടൊപ്പം ടെക്റ്റോണിക് ചലനങ്ങൾ, ഉദ്യാനത്തിലൂടെ ഒഴുകുന്ന നദികളുടെ കാർന്നെടുക്കൽ‌ പ്രവർത്തനങ്ങൾ തുടങ്ങിയവയേയും പ്രതിഫലിപ്പിക്കുന്നു.  പ്രാദേശിക വലിപ്പം കുറവായ ഈ ദേശീയോദ്യാനത്തിന്റെ ജൈവ വൈവിധ്യവും ആവാസവ്യവസ്ഥയും വളരെ സമൃദ്ധമാണ്. ദേശീയോദ്യാനത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളും ചുണ്ണാമ്പുകല്ല്, ഡോളമൈറ്റ് എന്നിവയടങ്ങിയ പ്രതലത്തിൽ വളരുന്ന ബീച്ച്, ഫിർ, പൈൻ, ആഷ്, മാപ്പിൾ തുടങ്ങിയമരങ്ങൾക്കൊണ്ടു സമ്പന്നമാണ്. ദേശീയോദ്യാനത്തിലെ ഇടതൂർന്ന വനങ്ങൾ ഒട്ടേറെ ജന്തുജാലങ്ങൾക്ക് അഭയമരുളുന്നു. അവയിൽ എടുത്തുപറയേണ്ടത് ബ്രൌൺ കരടി, ചാരനിറമുള്ള ചെന്നായ എന്നിവയാണ്. മറ്റു വലിയ സസ്തനികളിൽ ലിൻക്സ്, റോ മാനുകൾ എന്നിവയും പക്ഷികളിൽ  സ്വർണ്ണപ്പരുന്ത് പോലെയുള്ളവയും ഇവിടെ കാണപ്പെടുന്നു.

അവലംബം[തിരുത്തുക]

  1. "Improving Coverage and Management Effectiveness of Marine and Coastal Protected Areas" (PDF). info.undp.org (ഭാഷ: English). p. 39.CS1 maint: Unrecognized language (link)