സാർവലൗകിക വ്യാകരണം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

സൈദ്ധാന്തിക ഭാഷാശാസ്ത്രത്തിൽ നോംചോംസ്കി ആവിഷ്കരിച്ച സിദ്ധാന്തമാണു സാർവലൗകിക വ്യാകരണം[1]. ഭാഷ ആർജ്ജിക്കാനുള്ള ശേഷി മനുഷ്യനു ജന്മസിദ്ധമായി മസ്തിഷ്കത്തിൽ ആലേഖനം ചെയ്യപ്പെട്ടിട്ടുള്ളതാണെന്നു ഈ സിദ്ധാന്തം സമർത്ഥിക്കുന്നു. ഇതനുസരിച്ച് ഔപചാരികമായി പഠിപ്പിക്കാതെ തന്നെ ഒരു വ്യക്തിക്ക് ഭാഷാശേഷി ലഭ്യമാണ്. കൂടാതെ മനുഷ്യൻ സംസാരിക്കുന്ന എല്ലാ ഭാഷകളുടെയും അടിസ്ഥാന പ്രമാണങ്ങൾ ഒന്നു തന്നെയാണ്. ഇവ ജന്മസിദ്ധമായി മനുഷ്യനു ലഭിക്കുന്നതാണ്. ഇതു കൂടാതെ ചില പരാമീറ്റേഴ്സ് (parameters)പരിതഃസ്ഥിതിയിൽനിന്നും ആർജ്ജിച്ചെടുക്കുന്നതായും ഉണ്ട്. ഇവയ്ക്ക് ഋണ-ധന മൂല്യങ്ങൾ കൽപ്പിക്കപ്പെടാവുന്നതാണ്. ഇത്തരം പരാമീറ്റേഴ്സ് ആണ് ഭാഷകളുടെ വൈവിധ്യത്തിനു കാരണം.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=സാർവലൗകിക_വ്യാകരണം&oldid=2913951" എന്ന താളിൽനിന്ന് ശേഖരിച്ചത്