സാൻ ലൂയിസ് ഒബിസ്പോ കൗണ്ടി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സാൻ ലൂയിസ് ഒബിസ്പോ കൗണ്ടി

SLO County
County of San Luis Obispo
Images, from top down, left to right: Cerro San Luis (Mountain) in San Luis Obispo, a vineyard in Paso Robles, Pismo Beach, Mission San Miguel Arcángel, Neptune Pool at Hearst Castle, Morro Rock
Official seal of സാൻ ലൂയിസ് ഒബിസ്പോ കൗണ്ടി
Seal
Motto(s): 
"Not For Ourselves Alone"
Location in the state of California
Location in the state of California
California's location in the United States
California's location in the United States
Country അമേരിക്കൻ ഐക്യനാടുകൾ
State California
RegionCalifornia Central Coast
IncorporatedFebruary 18, 1850[1]
നാമഹേതുSaint Louis, Bishop of Toulouse
County seatSan Luis Obispo
വിസ്തീർണ്ണം
 • ആകെ3,616 ച മൈ (9,370 ച.കി.മീ.)
 • ഭൂമി3,299 ച മൈ (8,540 ച.കി.മീ.)
 • ജലം317 ച മൈ (820 ച.കി.മീ.)
ഉയരത്തിലുള്ള സ്ഥലം5,109 അടി (1,557 മീ)
ജനസംഖ്യ
 • ആകെ2,69,637
 • കണക്ക് 
(2016)
2,82,887
 • ജനസാന്ദ്രത86/ച മൈ (33/ച.കി.മീ.)
സമയമേഖലUTC-8 (Pacific Time Zone)
 • Summer (DST)UTC-7 (Pacific Daylight Time)
വെബ്സൈറ്റ്www.slocounty.ca.gov

അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയ സംസ്ഥാനത്തു സ്ഥിതിചെയ്യുന്ന ഒരു കൌണ്ടിയാണ് സാൻ ലൂയിസ് ഒബിസ്പോ കൗണ്ടി (ഔദ്യോഗിക പേര്: കൌണ്ടി ഓഫ് സാൻ ലൂയിസ് ഒബിസ്പോ). 2010 ലെ സെൻസസ് രേഖകൾ പ്രകാരമുള്ള ഈ കൌണ്ടിയിലെ ജനസംഖ്യ 269,637 ആയിരുന്നു. കൗണ്ടി ആസ്ഥാനം സ്ഥിതിചെയ്യുന്നത് സാൻ ലൂയിസ് ഒബിസ്പോ നഗരത്തിലാണ്.

സാൻ ലൂയിസ് ഒബിസ്പോ കൗണ്ടി (പ്രാദേശികമായി SLO കൗണ്ടി) സാൻ ലൂയസ് ഒബിസ്പോ-പാസോ റോബിൾസ്-അരോയോ ഗ്രാൻഡെ, CA മെട്രോപൊളിറ്റൻ സ്റ്റാറ്റിസ്റ്റിക്കൽ ഏരിയയിൽ ഉൾപ്പെട്ടിരിക്കുന്നു. ഈ കൌണ്ടി മദ്ധ്യ കാലിഫോർണിയയിൽ പസഫിക് മഹാസമുദ്രത്തിനു സമാന്തരമായി ലോസ് ആഞ്ചലസിനും സാൻ ഫ്രാൻസിസ്കോ ഉൾക്കടൽ മേഖലയ്ക്കുമിടയിലായി സ്ഥിതിചെയ്യുന്നു. 1772 ൽ ജുനിപെറോ സെറ എന്ന വൈദികൻ ഈ പ്രദേശത്ത് ‘മിഷൻ സാൻ ലൂയിസ് ഒബിസ്പോ ഡി ടോളോസാ’ സ്ഥാപിക്കുകയും അത് ഇന്നും സാൻ ലയിസ് ഒബിസ്പോ നഗരമദ്ധ്യത്തിലെ സജീവ ഭാഗമായി നിലകൊള്ളുകയും ചെയ്യുന്നു. (ഈ നഗരം പൊതുവെ SLO അഥവാ SLO-ടൗൺ എന്ന് വിളിക്കപ്പെടുന്നു). പ്രദേശത്തെ ബീച്ചിനു നെടുനീളത്തിലും തീരത്തെ കുന്നുകളിലും  സാന്താ ലൂസിയ പർവ്വതനിരകളിലൂമായി ചിതറിക്കിടക്കുന്ന ഈ കൌണ്ടിയിലെ ചെറിയ സമൂഹം, വൈവിധ്യമാർന്ന തീരദേശ, ഉൾനാടൻ മലനിരകളുൾപ്പെട്ട ആവാസ വ്യവസ്ഥയിലെ വൈവിധ്യമാർന്ന മത്സ്യബന്ധന, കാർഷിക, വിനോദ സഞ്ചാര പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുന്നു. ഈ നഗരത്തിലെ സമ്പദ്വ്യവസ്ഥയുടെ പ്രധാന ആശ്രയം കാലിഫോർണിയ പോളിടെക്നിക്ക് സ്റ്റേറ്റ് യൂണിവേഴ്സിറ്റിയും അതിലെ ഏകദേശം 20,000 ത്തോളം വരുന്ന വിദ്യാർത്ഥികളും, ടൂറിസവും കൃഷിയുമാണ്. കാലിഫോർണിയയിലെ വൈൻ ഉത്പാദത്തിൽ സൊനോമ, നാപാ കൌണ്ടികൾ കഴിഞ്ഞാൽ മൂന്നാംസ്ഥാനത്തുള്ള കൌണ്ടിയാണിത. സാൻ ലുസ് ഓബിസ്പോ കൗണ്ടിയിൽ വൈൻ മൂന്നാമത് ഉത്പാദിപ്പിക്കുന്നു. സോനോമ, നാപ കൌണ്ടികൾ ഇവയെ മറികടക്കുന്നു. സ്ട്രോബെറി കഴിഞ്ഞാൽ വീഞ്ഞുൽപ്പാദനത്തിനുള്ള മുന്തിരിയാണ് ഈ കൌണ്ടിയിലെ രണ്ടാമത്തെ വലിയ കാർഷിക വിള.

അവലംബം[തിരുത്തുക]

  1. "Chronology". California State Association of Counties. Archived from the original on 2016-01-29. Retrieved February 6, 2015.
  2. "Caliente Mountain". Peakbagger.com. Retrieved March 18, 2015.