സാൻഡ്മാൻ
ദൃശ്യരൂപം
സാൻഡ്മാൻ ആളുകളെ ഉറങ്ങാൻ പ്രേരിപ്പിക്കുകയും അവരുടെ കണ്ണുകളിൽ മാന്ത്രിക മണൽ വിതറി മനോഹരമായ സ്വപ്നങ്ങൾ കാണാൻ പ്രേരിപ്പിക്കുകയോ പ്രചോദിപ്പിക്കുകയോ ചെയ്യുന്ന യൂറോപ്യൻ നാടോടിക്കഥകളിലെ ഒരു പുരാണ കഥാപാത്രമാണ്.
പരമ്പരാഗത നാടോടിക്കഥകളിലെ പ്രാതിനിധ്യം
[തിരുത്തുക]പല കുട്ടികളുടെ കഥകളിലും പുസ്തകങ്ങളിലും കാണപ്പെടുന്ന ഒരു പരമ്പരാഗത കഥാപാത്രമാണ് സാൻഡ്മാൻ. സ്കാൻഡിനേവിയൻ നാടോടിക്കഥകളിൽ, ഉറക്കവും സ്വപ്നങ്ങളും കൊണ്ടുവരാൻ അവൻ രാത്രികാലങ്ങളിൽ കുട്ടികളുടെ കണ്ണിൽ മണലോ പൊടിയോ വിതറുമെന്ന് പറയപ്പെടുന്നു.[1] ഉറക്കമുണരുമ്പോൾ ഒരാളുടെ കണ്ണിൽ കാണപ്പെടുന്ന ഭാവം അല്ലെങ്കിൽ ഉറക്കച്ചടവ് തലേദിവസം രാത്രി സാൻഡ്മാൻ ചെയ്ത പ്രവൃത്തിയുടെ ഫലമാണെന്ന് വിശ്വസിക്കപ്പെടുന്നു.
സാഹിത്യരചനയിൽ
[തിരുത്തുക]ഇ.ടി.എ. ഹോഫ്മാൻ (ജീവിതകാലം: 1776-1822) 1816-ൽ രചിച്ച ഒരു ചെറുകഥയിലെ ഡെർ സാൻഡ്മാൻ എന്ന അത്തരമൊരു കഥാപാത്രം എത്ര മാത്രം ദുഷ്ടനാകാമെന്നതിന് ഒരു ദൃഷ്ടാന്തമാണ്.
അവലംബം
[തിരുത്തുക]- ↑ Walsh, William S. (1915). "Walsh, William Shepard. "Sandman", Heroes and Heroines of Fiction, Classical Mediæval, Legendary, J.B. Lippincott, 1915". Archived from the original on 2021-10-09. Retrieved 2016-07-30.