സാൻക്ലസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഗ്രിഫോൺ ചിത്രം (ചിത്രത്തിന്റെ വലത്) സാൻക്ലസ് ഉപയോഗിച്ച് തിരിച്ചറിഞ്ഞു.

സാൻക്ലസ് ( ഗ്രീക്ക് : Ζάγκλος ) സിസിലിയൻ നഗരമായിരുന്ന മെസീനയുടെ ആദ്യത്തെ ഐതിഹാസിക രാജാവായിരുന്നു . സിസിലിയൻ ചരിത്രകാരൻ ഡയോഡൊറസ് എഴുതിയ കാര്യകാരണ ഗ്രന്ഥത്തിൽ ( Etiology) സാൻക്ലസ് പരാമർശിക്കപ്പെടുന്നുണ്ട്. പിന്നീട് സാൻക്ലസ് മെസീനയുടെ പ്രതീകമായി മാറി. ആധുനിക ഇറ്റാലിയൻ ഭാഷയിൽ സാൻക്ലോ എന്ന പദഭേദമാണ് ഉപയോഗത്തിലുള്ളത്. [1]

ഗെഗനസ് , സാൻക്ലസിന്റെ പിതാവായി രേഖപ്പെടുത്തിയിട്ടുണ്ട്. മെസീനയുടെ പഴയ ഗ്രീക് പേരായ "സാൻക്ല്" ( പുരാതന ഗ്രീക്ക്: Ζάγκλη ) എന്ന പദത്തിൻറെ തദ്ഭവമാണ് സാൻക്ലസ് എന്ന്‌ ഡയോഡൊറസ് എഴുതുന്നു. ഓറിയോൺ എന്ന ഭീമൻ, നഗരവും തുറമുഖവും പണിയാൻ സാൻക്ലസിനെ സഹായിച്ചതായി പറയപ്പെടുന്നു. [2]

മാതാ, ഗ്രിഫോൺ എന്ന രണ്ടു വിരന്മാരാണ് മെസീനി നഗരം സ്ഥാപിച്ചതെന്നാണ് പുരാവൃത്തം. മെസീനയുടെ പരമ്പരാഗത മാതാ ഇ ഗ്രിഫോൺ ഘോഷയാത്രയിലെ "ഗ്രിഫോൺ" എന്ന പുരുഷ രൂപം സാൻക്ലസ് ആണെന്നാണ് അനുമാനം. ഫ്രാൻസെസ്കോ മൗറോളിക്കോ എഴുതിയ ആദ്യകാല റെക്കോർഡുകളിൽ ഒരു പുരുഷരൂപത്തെപ്പറ്റി മാത്രമേ സൂചനയുള്ളൂ, അത് സാൻക്ലസുമായി ബന്ധപ്പെടുത്തപ്പെട്ടു. ആധുനിക കാലഘട്ടത്തിൽ സാൻക്ലസ് എന്ന പുരുഷ രൂപത്തോടൊപ്പം , ടൈറ്റാനസ് റിയ എന്ന സ്ത്രീ പങ്കാളിയുമുണ്ട്. [1]

Ζάγκλη എന്ന പദത്തിൽ നിന്നുമാകാം സാൻക്ല് അഥവാ സാൻക്ലസ് ഉരുത്തിരിഞ്ഞതെന്ന് സ്റ്റെഫാനസ് ബൈസാൻറിനസ് തൻറെ പുസ്തകത്തിൽ എഴുതിയിട്ടുണ്ട് . [3]

പരാമർശങ്ങൾ[തിരുത്തുക]

  1. 1.0 1.1 "Mata e Grifone". Comune di Messina. Retrieved on 2007-08-07.
  2. Diodorus Siculus iv.85.1 Loeb, tr. C. H. Oldfather (English translation).
  3. Stephanus of Byzantium s. v. Ζάγκλη
"https://ml.wikipedia.org/w/index.php?title=സാൻക്ലസ്&oldid=3260190" എന്ന താളിൽനിന്ന് ശേഖരിച്ചത്