സാഹിബ് സിംഗ് വർമ്മ
സാഹിബ് സിംഗ് വർമ്മ | |
|---|---|
| കേന്ദ്ര തൊഴിൽ മന്ത്രി | |
| പദവിയിൽ 1 ജൂലൈ 2002 – 22 മെയ് 2004 | |
| പ്രധാനമന്ത്രി | അടൽ ബിഹാരി വാജ്പേയി |
| മുൻഗാമി | ശരദ് യാദവ് |
| പിൻഗാമി | ഷിഷ് റാം ഓല |
| പാർലമെന്റ് അംഗം, ലോക്സഭ | |
| പദവിയിൽ 6 ഒക്ടോബർ 1999 – 13 മെയ് 2004 | |
| മുൻഗാമി | കൃഷ്ണൻ ലാൽ ശർമ്മ |
| പിൻഗാമി | സജ്ജൻ കുമാർ |
| മണ്ഡലം | ഔട്ടർ ഡൽഹി |
| നാലാമത്തെ ഡൽഹി മുഖ്യമന്ത്രി | |
| പദവിയിൽ 27 ഫെബ്രുവരി 1996 – 12 ഒക്ടോബർ 1998 | |
| മുൻഗാമി | മദൻ ലാൽ ഖുറാന |
| പിൻഗാമി | സുഷമ സ്വരാജ് |
| കാബിനറ്റ് മന്ത്രി ഡൽഹി സർക്കാർ | |
| പദവിയിൽ 2 ഡിസംബർ 1993 – 26 ഫെബ്രുവരി 1996 | |
| മുഖ്യമന്ത്രി | മദൻ ലാൽ ഖുറാന |
| മന്ത്രാലയവും വകുപ്പുകളും |
|
| ഡൽഹി നിയമസഭാംഗം | |
| പദവിയിൽ നവംബർ 1993 – നവംബർ 1998 | |
| മുൻഗാമി | മണ്ഡലം സ്ഥാപിതമായി |
| പിൻഗാമി | രവീന്ദർ നാഥ് ബൻസാൽ |
| മണ്ഡലം | ഷാലിമാർ ബാഗ് |
| കൗൺസിലർ, ഡൽഹി മെട്രോപൊളിറ്റൻ കൗൺസിൽ | |
| പദവിയിൽ 1977–1990 | |
| വ്യക്തിഗത വിവരങ്ങൾ | |
| ജനനം | 15 മാർച്ച് 1943 ഡൽഹി, ബ്രിട്ടീഷ് ഇന്ത്യ |
| മരണം | 30 ജൂൺ 2007 (64 വയസ്സ്) ജോനൈച്ച ഖുർദ്, രാജസ്ഥാൻ, ഇന്ത്യ |
| രാഷ്ട്രീയ കക്ഷി | ഭാരതീയ ജനതാ പാർട്ടി |
| പങ്കാളി |
സാഹിബ് കൗർ (m. 1954) |
| കുട്ടികൾ | (പർവേഷ് വർമ്മ, സിദ്ധാർത്ഥ് വർമ്മ) ഉൾപ്പെടെ 5 |
| വസതി | ഡൽഹി |
സാഹിബ് സിംഗ് വർമ്മ (ജീവിതകാലം, 15 മാർച്ച് 1943 - 30 ജൂൺ 2007) ഒരു ഇന്ത്യൻ രാഷ്ട്രീയ പ്രവർത്തകനായിരുന്നു.[1] ഡൽഹിയുടെ നാലാമത്തെ മുഖ്യമന്ത്രിയായി (1996–1998) സേവനമനുഷ്ഠിച്ചിട്ടുള്ള അദ്ദേഹം പതിമൂന്നാം ലോക്സഭയിലും (1999–2004) അംഗമായിരുന്നു.[2] കേന്ദ്ര തൊഴിൽകാര്യ മന്ത്രിയായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ജീവിതം.
[തിരുത്തുക]1943 മാർച്ച് 15 ന് ഡൽഹിയിലെ മുണ്ട്ക ഗ്രാമത്തിലെ ഒരു ജാട്ട് കുടുംബത്തിൽ, ചൗധരി മിർ സിംഗ് ലക്രയുടെയും ഭാർപായി ദേവിയുടെയും പുത്രനായി സാഹിബ് സിംഗ് വർമ്മ ജനിച്ചു. അദ്ദേഹത്തിന് ആസാദ് സിംഗ് വർമ്മ, അത്തർ സിംഗ് വർമ്മ എന്നീ രണ്ട് സഹോദരന്മാരുണ്ടായിരുന്നു. ചെറുപ്പകാലം മുതലേ ആര്യസമാജം അദ്ദേഹത്തിൽ സ്വാധീനം ചെലുത്തിയിരുന്നു.
ലൈബ്രറി സയൻസിൽ പി.എച്ച്.ഡി. നേടിയ സാഹിബ് സിംഗ് വർമ്മ ഡൽഹിയിലെ ഭഗത് സിംഗ് കോളേജിൽ ലൈബ്രേറിയനായാണ് ജോലി ആരംഭിച്ചത്. ആർട്സിൽ ബിരുദാനന്തര ബിരുദം (എം. എ.) നേടിയ അദ്ദേഹം അലിഗഡ് മുസ്ലിം സർവകലാശാലയിൽ നിന്ന് ലൈബ്രറി സയൻസിലും ബിരുദം നേടി.[3]
സാഹിബ് കൌറിനെ വിവാഹം കഴിച്ച അദ്ദേഹത്തിന് രണ്ട് ആൺമക്കളും മൂന്ന് പെൺമക്കളും ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ പുത്രന്മാരിൽ ഒരാളായ പർവേഷ് വർമ്മ ന്യൂഡൽഹി മണ്ഡലത്തിൽനിന്നുള്ള നിയമസഭാംഗമാണ്.[4][5]
രാഷ്ട്രീയ ജീവിതം
[തിരുത്തുക]രാഷ്ട്രീയ സ്വയംസേവക് സംഘത്തിൽ അദ്ദേഹം സജീവമായി പ്രവർത്തിച്ചിരുന്നു. വേൾഡ് ജാട്ട് ആര്യൻ ഫൌണ്ടേഷന്റെ പ്രസിഡന്റായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.

1977-ൽ ഡൽഹി മുനിസിപ്പൽ കോർപ്പറേഷനിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം ഗുരു രാധ കിഷന്റെ കാർമ്മികത്വത്തിൽ കൗൺസിലറായി സത്യപ്രതിജ്ഞ ചെയ്തു. തുടക്കത്തിൽ ജനതാ പാർട്ടി സ്ഥാനാർത്ഥിയായി വിജയിച്ച അദ്ദേഹം ബിജെപി ടിക്കറ്റിൽ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. 1993 ലെ ഡൽഹി സർക്കാരിൽ വിദ്യാഭ്യാസ വികസന മന്ത്രിയായിരുന്നു.[6]
1996ൽ മുഖ്യമന്ത്രിയായിരുന്ന മദൻ ലാൽ ഖുറാന അഴിമതിക്കേസിൽ അകപ്പെട്ടതിനുശേഷം സാഹിബ് സിംഗ് ഡൽഹിയുടെ മുഖ്യമന്ത്രിയായി.[7] ഖുറാനയിൽ നിന്ന് വർദ്ധിച്ചുവന്ന ശത്രുത നേരിട്ട സിംഗിന് രണ്ടര വർഷക്കാലം മാത്രമാണ് മുഖ്യമന്ത്രിയായി തുടരാനായത്. ഉള്ളി വില പ്രതിസന്ധിയെ തുടർന്ന് അദ്ദേഹത്തിന് പകരം സുഷമ സ്വരാജ് മുഖ്യമന്ത്രിയായി നിയമിക്കപ്പെട്ടു.
തുടർന്ന്, 1999 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ അദ്ദേഹം ഔട്ടർ ഡൽഹിയിൽ നിന്ന് രണ്ട് ലക്ഷത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തോടെ വിജയിച്ചു. 2002-ൽ വാജ്പേയി സർക്കാരിൽ തൊഴിൽ മന്ത്രിയായിരുന്നു. പ്രോവിഡന്റ് ഫണ്ട് പലിശ നിരക്ക് കുറയ്ക്കുന്നതിനെതിരെ ഉദ്യോഗസ്ഥർക്കെതിരെ നിലകൊണ്ടതിന് "ബുൾ ഇൻ എ ചൈന ഷോപ്പ്" എന്നാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്. 2004 ലെ തിരഞ്ഞെടുപ്പിൽ അദ്ദേഹം പരാജയപ്പെട്ടു.
2007ൽ രാജസ്ഥാനിൽ നടന്ന ഒരു റോഡപകടത്തിൽ അദ്ദേഹം കൊല്ലപ്പെട്ടു.[8]
ഇതും കാണുക
[തിരുത്തുക]- വർമ്മ മന്ത്രിസഭ
അവലംബം
[തിരുത്തുക]- ↑ "List of Office Bearers". BJP. Archived from the original on 8 April 2007. Retrieved 1 July 2007.
- ↑ "Biographical Sketch Member of Parliament 13th Lok Sabha".
- ↑ "LIST OF PROMINENT ALUMNI". Archived from the original on 2017-08-10.
- ↑ "Arvind Kejriwal loses New Delhi, AAP loses Delhi". India Today (in ഇംഗ്ലീഷ്). 2025-02-08. Retrieved 2025-02-10.
- ↑ Bhushan, Shashi (23 November 2013). "Mothers campaigning for sons in Delhi assembly election". DNA India (in ഇംഗ്ലീഷ്). Retrieved 22 October 2020.
- ↑ "PIB Press Releases". archive.pib.gov.in. Retrieved 2022-10-16.
- ↑ The Hindu[Usurped!]
- ↑ "Sahib Singh Verma dies in road accident". Hindustan Times (in ഇംഗ്ലീഷ്). 30 June 2007. Retrieved 22 October 2020.