സാഹസിക ടൂറിസം അക്കാദമി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

സാഹസികപ്രവർത്തനങ്ങൾക്ക് പരിശീലനം നൽകാൻവേണ്ടി തിരുവനന്തപുരം ജില്ലയിലെ കാട്ടാക്കടയിലെ ശാസ്താംപാറയിൽ ആരംഭിക്കുന്ന പഠന-പരിശീലന കേന്ദ്രമാണ് സാഹസിക ടൂറിസം അക്കാദമി. [1] നിലവിൽ തിരുവനന്തപുരത്ത് വേളി ടൂറിസ്റ്റ് വില്ലേജ്, കൊല്ലം ആശ്രാമം, തെന്മല, വയനാട് ജില്ലയിൽ കർലാട്, മലപ്പുറത്ത് കോട്ടപ്പുറം എന്നിവിടങ്ങളിൽ സോഫ്റ്റ് അഡ്വഞ്ചർ പാർക്ക് പ്രവർത്തിക്കുന്നുണ്ട്. എന്നാൽ ശാസ്താംപാറയിൽ ആരംഭിക്കുന്നത് സാഹസികപ്രവർത്തനങ്ങൾക്ക് വേണ്ടി മാത്രമായുള്ള കേരളത്തിലെ ആദ്യ സംരംഭമാണ്. [2]

അവലംബം[തിരുത്തുക]

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2019-08-02. Retrieved 2019-08-02.
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2019-08-02. Retrieved 2019-08-02.
"https://ml.wikipedia.org/w/index.php?title=സാഹസിക_ടൂറിസം_അക്കാദമി&oldid=3936711" എന്ന താളിൽനിന്ന് ശേഖരിച്ചത്