സാവോ ഫ്രാൻസിസ്കോ നദി
സാവോ ഫ്രാൻസിസ്കോ | |
---|---|
Country | Brazil |
States | Minas Gerais, Bahia, Pernambuco, Alagoas, Sergipe |
Region | South America |
Physical characteristics | |
പ്രധാന സ്രോതസ്സ് | Canastra Mountain, state of Minas Gerais |
നീളം | 2,830 km (1,760 mi) |
Discharge |
|
നദീതട പ്രത്യേകതകൾ | |
നദീതട വിസ്തൃതി | 641,000 km2 (247,000 sq mi) |
സാവോ ഫ്രാൻസിസ്കോ അഥവാ റിയോ സാവോ ഫ്രാൻസിസ്കോ ബ്രസീലിലെ ഒരു നദിയാണ്. 2,914 കിലോമീറ്റർ (1,811 മൈൽ)[1] ദൈർഘ്യമുള്ള ഈ നദി പൂർണ്ണമായും ബ്രസീലിന്റെ ഭൂഭാഗത്തിലൂടെ ഒഴുകുന്ന ഏറ്റവും നീളം കൂടിയ നദിയാണ്. തെക്കെ അമേരിക്കയിലേയും ബ്രസീലിലെ തന്നെയും നീളം കൂടിയ നദികളിൽ നാലാം സ്ഥാനമുള്ള നദിയാണ് (ആമസോൺ, പരാന, മഡെയ്റ എന്നീ നദികൾക്കു ശേഷം). കോളനിവൽക്കരണത്തിനു മുൻപ് തദ്ദേശീയ ജനങ്ങളുടെയിടയിൽ ഈ നദി ഓപറ എന്ന പേരിലും ഇക്കാലത്ത് വെൽഹോ ചിക്കോ എന്നു പേരിലും അറിയപ്പെടുന്നു.
മിനാസ് ഗെറയിസ് സംസ്ഥാനത്തിന്റെ മദ്ധ്യ-പടിഞ്ഞാറൻ ഭാഗത്തുള്ള കനാസ്ട്ര പർവതനിരയിൽനിന്നാണ് സാവോ ഫ്രാൻസിസ്കോ നദി രൂപംകൊള്ളുന്നത്. ഇതു മുഖ്യമായി തീരദേശ നിരയ്ക്കു പിന്നിൽ, വടക്ക് മിനാസ് ഗെറയ്സ്, ബാഹിയ സംസ്ഥാനങ്ങളിലൂടെ ഒഴുകി, കിഴക്കു ദിശയിലേക്കു തിരിഞ്ഞു വലതുകരയിൽ ബാഹിയയുടേയും ഇടുതുകരയിൽ പെർനാമ്പുക്കോ, അലാഗോസ് സംസ്ഥാനങ്ങളുടേയുമിടയിലെ അതിർത്തി രൂപീകരിക്കുന്നതിനുമുമ്പായി, ഏകദേശം 630,000 ചതുരശ്ര കിലോമീറ്ററിലധികം പ്രദേശത്ത് (240,000 ചതുരശ്ര മൈൽ) ജലവിതരണം നടത്തുകയും ചെയ്യുന്നു.
അവലംബം
[തിരുത്തുക]- ↑ "São Francisco River - river, Brazil". britannica.com.