സാവിത്രി ശ്രീധരൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഒരു മലയാള നാടകനടിയാണ് സാവിത്രി ശ്രീധരൻ. സമഗ്രസംഭാവനയ്ക്കുള്ള കേരള സംഗീതനാടക അക്കാദമി പുരസ്‌കാരം ഇവർക്കു ലഭിച്ചിട്ടുണ്ട്.[1] 2018  ലെ മലയാള സിനിമയിലെ മികച്ച സ്വഭാവനടിക്കുള്ള അവാർഡ് സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തിലെ അഭിനയത്തിന് കരസ്ഥമാക്കി[2],[3],.

ജീവിതരേഖ[തിരുത്തുക]

പതിനാറാം വയസ്സിൽ വളയനാട് കലാസമിതിയുടെ കറുത്ത വെള്ള എന്ന നാടകത്തിലാണ് ആദ്യമായി അഭിനയിച്ചത്.[1] വിവാഹ ശേഷമാണ് സാവിത്രി അഭിനയം ആരംഭിച്ചത്. അമച്ച്വർ നാടക രംഗത്ത് ഇരുപതുവർഷത്തോളം പ്രവർത്തിച്ചശേഷമാണ് സാവിത്രി പ്രൊഫഷണൽ നാടകങ്ങളിലേക്കു പ്രവേശിച്ചത്. 1964 ൽ കോർപ്പറേഷൻ നടത്തിയ നാടകമത്സരത്തിൽ ആദ്യമായി പുരസ്കാരം ലഭിച്ചു. 'കാര യുവജന കലാസമിതി' യുടെ നോട്ടുകൾ എന്ന നാടകത്തിലെ അഭിനയമാണ് സാവിത്രിയെ ശ്രദ്ധേയയാക്കി മാറ്റിയത്. സംഗീത നാടക അക്കാദമിയുടെ 1977-ലെ അമച്ച്വർ നാടക മത്സരത്തിൽ മികച്ച രണ്ടാമത്തെ നടിക്കുള്ള പുരസ്കാരം ലഭിച്ചു.[1] കെ.ടി. മുഹമ്മദിന്റെ ദീപസ്തംഭം മഹാശ്ചര്യം എന്ന നാടകത്തിൽ അഭിനയിച്ചുകൊണ്ടാണ് സാവിത്രി പ്രൊഫഷണൽ നാടകങ്ങളിലെ അഭിനയം ആരംഭിച്ചത്. കെ.ടി.യുടെ 'കലിംഗ', ഇബ്രാഹിം വേങ്ങരയുടെ ചിരന്തന തിയേറ്റേഴ്‌സ്, വിക്രമൻനായരുടെ 'സ്റ്റേജ് ഇന്ത്യ' തുടങ്ങിയ സമിതികളിൽ അഭിനയിച്ചു.കോഴിക്കോട് തിരുവണ്ണൂർ എന്ന ഗ്രാമത്തിൽ നിന്നും വന്ന സാവിത്രിയെ കേരളത്തിന് അകത്തും പുറത്തും ശ്രദ്ധേയായ നടിയാക്കി.



കുട്ട്യേടത്തി വിലാസിനി, സാവിത്രിയുടെ ബന്ധുവാണ്. ഭർത്താവ് ശ്രീധരൻ.

അഭിനയിച്ച നാടകങ്ങൾ[തിരുത്തുക]

  • കറുത്ത വെള്ള
  • നോട്ടുകൾ
  • താഴ്‌വര
  • തത്ത്വമസി
  • ദീപസ്തംഭം മഹാശ്ചര്യം
  • ക്ഷണിക്കുന്നു, കുടുംബസമേതം

പുരസ്കാരങ്ങൾ[തിരുത്തുക]

സമഗ്രസംഭാവനയ്ക്കുള്ള കേരള സംഗീതനാടക അക്കാദമി പുരസ്‌കാരം സാവിത്രിക്കു ലഭിച്ചു. 1977-ലെ സംഗീത നാടക അക്കാദമിയുടെ അമച്ച്വർ നാടക മത്സരത്തിൽ മികച്ച രണ്ടാമത്തെ നടിക്കുള്ള പുരസ്കാരവും ലഭിച്ചിട്ടുണ്ട്.[1]

  • മികച്ച നടിക്കുള്ള കേരള സംഗീത നാടക അക്കാദമി പുരസ്കാരം - 2009[4][5]

അവലംബം[തിരുത്തുക]

  1. 1.0 1.1 1.2 1.3 "നാടക ജീവിതം". മാതൃഭൂമി. 2013 ഓഗസ്റ്റ് 8. Archived from the original on 2013-08-08. ശേഖരിച്ചത് 2013 ഓഗസ്റ്റ് 8. {{cite news}}: Check date values in: |accessdate= and |date= (help)CS1 maint: bot: original URL status unknown (link)
  2. "മികച്ച സ്വഭാവനടി സാവിത്രി ശ്രീധരൻ -". ww.reporterlive.com. മൂലതാളിൽ നിന്നും 2019-03-01-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2019-02-28.
  3. "49-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ -2018- മികച്ച സ്വഭാവനടി സാവിത്രി ശ്രീധരൻ -". www.mathrubhumi.com. മൂലതാളിൽ നിന്നും 2019-03-04-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2019-02-28.
  4. "കേരള സംഗീത നാടക അക്കാദമി പുരസ്കാരം - 2009". കേരള സംഗീത നാടക അക്കാദമി. മൂലതാളിൽ നിന്നും 2013-08-21-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2013 ഓഗസ്റ്റ് 21. {{cite news}}: Check date values in: |accessdate= (help)
  5. "നാടകം, അവാർഡുകൾ, കേരള സംഗീത നാടക അക്കാഡമി, തൃശ്ശൂർ". ശേഖരിച്ചത് 2020-10-11.
"https://ml.wikipedia.org/w/index.php?title=സാവിത്രി_ശ്രീധരൻ&oldid=3800440" എന്ന താളിൽനിന്ന് ശേഖരിച്ചത്