ഉള്ളടക്കത്തിലേക്ക് പോവുക

സാലോ (ഭക്ഷണം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സാലോ
സാലോ
ഉത്ഭവ വിവരണം
മറ്റ് പേരുകൾ: "സ്ലാനിന"
പ്രദേശം / സംസ്ഥാനം: യൂറോപ്പ് (മധ്യ, തെക്കുകിഴക്ക്, കിഴക്ക്)
വിഭവത്തിന്റെ വിവരണം
പ്രധാന ഘടകങ്ങൾ: പന്നി മാംസം, ഉപ്പ്
കുരുമുളക് പൊടിയിൽ പുരട്ടിയെടുത്ത സ്ലാനിനയുടെ ഒരു പഴക്കമുള്ള സ്ലാബ്

പന്നിയിറച്ചിയുടെ ചർമ്മത്തിന് താഴെയുള്ള കൊഴുപ്പിൽ ഉപ്പു ചേർത്ത് പാളികളാക്കി ചിലപ്പോൾ ചർമ്മത്തോടൊപ്പവും മറ്റു ചിലപ്പോൾ മാംസത്തിന്റെ പാളികൾ ഉൾപ്പെടുത്തിയും ഉണ്ടാക്കുന്ന ഒരു യൂറോപ്യൻ ഭക്ഷണമാണ് സാലോ അല്ലെങ്കിൽ സ്ലാനിന[1]. മധ്യ, കിഴക്കൻ, തെക്കുകിഴക്കൻ യൂറോപ്പിലുടനീളം ഇത് സാധാരണയായി കഴിക്കുകയും വ്യത്യസ്ത പേരുകളിൽ അറിയപ്പെടുകയും ചെയ്യുന്നു. ഇത് ഉണ്ടാക്കുമ്പോൾ സാധാരണയായി ഉണങ്ങിയ ഉപ്പോ ഉപ്പുവെള്ളമോ ഉപയോഗിക്കുന്നു. കിഴക്കൻ സ്ലാവിക്, ഹംഗേറിയൻ, റൊമാനിയൻ ഇനങ്ങളിൽ കുരുമുളക് അല്ലെങ്കിൽ മറ്റ് സുഗന്ധവ്യഞ്ജനങ്ങൾ ചേർക്കുമ്പോൽ, തെക്ക്, പടിഞ്ഞാറൻ സ്ലാവിക് പതിപ്പുകളിൽ പലപ്പോഴും പുകയ്ക്കുകയാണ് ചെയ്യുന്നത്.

സ്ലാവിക് പദമായ "സാലോ" അല്ലെങ്കിൽ "സ്ലാനിന" സാഹചര്യങ്ങൾക്കനുസരിച്ച് "ബേക്കൺ" (ഉപ്പിട്ടുണക്കിയ പന്നി മാംസം), "ലാർഡ്" (പന്നിക്കൊഴുപ്പ്) അല്ലെങ്കിൽ പൊതുവേ "ഫാറ്റ്ബാക്ക്" എന്നീ പേരുകളിൽ ഇംഗ്ലീഷിൽ അറിയപ്പെടുന്നു[2][3]. ബേക്കണിൽ നിന്ന് വ്യത്യസ്തമായി സാലോയിൽ കൂടുതൽ കൊഴുപ്പ് അടങ്ങിയിട്ടുണ്ട്. ലാർഡിൽ നിന്ന് വ്യത്യസ്തമായ സാലോ റെൻഡർ ചെയ്യുന്നില്ല. ഇത് ഇറ്റാലിയൻ ലാർഡോക്ക് സമാനമാണ്, പ്രധാന വ്യത്യാസം ലാർഡോ ഉണക്കുന്നതിനായി മുറിക്കുന്നു എന്നതാണ്.

ചരിത്രം

[തിരുത്തുക]

പല ചരിത്രപരമായ കാരണങ്ങൾ കൊണ്ടും പന്നിയിറച്ചിക്കും പന്നിക്കൊഴുപ്പിനും പ്രാദേശികമായി സ്വീകാര്യത ലഭിച്ചിട്ടുണ്ട്. കന്നുകാലികളെ കൃഷിയാവശ്യങ്ങൾക്കായി ഉപയോഗിക്കുന്നതം അവയുടെ ഇറച്ചി മട്ടനോടൊപ്പം നഗരവാസികൾക്ക് വിൽക്കപ്പെട്ടതും പന്നികളെ ഒരു സാധാരണ ഭക്ഷ്യ വസ്തുവായി കാണുന്നതിന് കാരണമായി. ഉക്രെയിനിൽ മുസ്ലീം ആക്രമണകാരികൾ ഇസ്ലാം മതം പന്നികളെ ഭക്ഷിക്കുന്നത് വിലക്കിയതു കാരണം അവയെ ഒഴിവാക്കി മറ്റു മൃഗങ്ങളെ കടത്തിക്കൊണ്ടു പോയത് ഒരു സുപ്രധാന കാരണമാണ്. 18-ഉം 19-ഉം നൂറ്റാണ്ടുകളിൽ ഉക്രെയിനിലെ നഗരവാസികൾ പോലും പന്നികളെ വളർത്തിയിരുന്നു, അവയുടെ മേച്ചിൽപ്പുറങ്ങൾ ചിലപ്പോൾ കീവ് പോലെയുള്ള നഗരങ്ങളുടെ മധ്യഭാഗങ്ങളിലായിരിക്കും സ്ഥിതി ചെയ്തിരുന്നത്[4].

ഉൽപ്പാദനം

[തിരുത്തുക]

വിവിധ രാജ്യങ്ങളിൽ പല രീതികളിൽ സാലോ ഉൽപാദിപ്പിക്കപ്പെടുന്നു. ഉദാഹരണത്തിന്, ഉക്രൈനിൽ ഒരു പന്നിയെ അറുത്തതിനുശേഷം തൊലി കളയില്ല, പകരം അതിന്റെ തൊലി തീയിൽ ചുട്ടു, കൊഴുപ്പ് പാളികളായി മുറിക്കുകയും മൃഗത്തിൽ നിന്ന് നീക്കം ചെയ്ത രക്തം ഉപയോഗിച്ച് സോസേജ് ഉണ്ടാക്കുകയും ചെയ്യും. ഇതിൽ നിന്നും വ്യത്യസ്തമായിട്ടാണ് പോളണ്ടുകാർ സാലോ ഉൽപ്പാദിപ്പിക്കുന്നത്[4].

സംരക്ഷണം

[തിരുത്തുക]

സംരക്ഷണത്തിനായി, സാലോ ഉപ്പിലിടുകയും ചിലപ്പോൾ പുകയ്ക്കുകയും ചെയ്ത ശേഷം ഇരുണ്ടതും തണുത്തതുമായ സ്ഥലത്ത് ഒരു വർഷമോ അതിൽ കൂടുതലോ സൂക്ഷിക്കുകയും ചെയ്യുന്നു[5]. കൊഴുപ്പിന്റെ പാളികൾ ആദ്യം 15x20 സെന്റിമീറ്റർ വലിപ്പത്തിൽ കഷണങ്ങളായി മുറിക്കുന്നു, സാധാരണയായി . പിന്നെ കൊഴുപ്പ് പാളികളിൽ (തൊലിയുടെ എതിർവശത്ത്) ഒരു സെന്റിമീറ്റർ പൊക്കത്തിൽ ഉപ്പ് പാളിയായി പുരട്ടിയ ശേഷം തടിപ്പെട്ടിയിൽ ഉണക്കുന്നു. കൂടുതൽ രുചിയ്ക്കും കേടാകുന്നത് ഒഴിവാക്കാനും, സാലോയുടെ സ്ലാബുകളിൽ കുരുമുളക് പൊടിയുടെ കട്ടിയുള്ള പാളി, അരിഞ്ഞ വെളുത്തുള്ളി തുടങ്ങിയവ ചേർക്കാം. ഉക്രേനിയൻ പാരമ്പര്യത്തിൽ സാലോയുടെ സ്ലാബുകൾ ഉപ്പു ചേർത്ത് ബാഗുകളിലും ബാരലുകളിലും സൂക്ഷിക്കാറുണ്ട്. പടിഞ്ഞാറൻ ഉക്രെയിനിൽ സാലോ പരമ്പരാഗതമായി പുകയ്ക്കാറുണ്ട്. പന്നിയുടെ കുടലിൽ നിന്നുള്ള കൊഴുപ്പ് ലാർഡ്, ഷ്ക്വാർക്കി എന്നറിയപ്പെടുന്ന വിഭവങ്ങൾ ഉണ്ടാക്കാൻ ഉപയോഗിക്കുന്നു.[6]

ലൂസിനിയ, ഒരു ലിത്വാനിയൻ തരം സാലോ

സാലോ ഉണക്കിയും, പാകം ചെയ്തും കഴിക്കുന്നു. സാലോ പലപ്പോഴും ചെറിയ കഷണങ്ങളായി മുറിച്ച് പാചകത്തിന് കൊഴുപ്പ് നൽകുന്നതിനായി വറുത്തെടുക്കുന്നു. ബാക്കി ഷ്ക്വാർക്കി വറുത്ത ഉരുളക്കിഴങ്ങിനോ ബ്രഡിൽ പരത്തുന്നതിനോ ചേരുവായി ഉപയോഗിക്കുന്നു[7].

ഉപയോഗം

[തിരുത്തുക]
സസലോന ഹംഗേറിയൻ സ്കൌട്ട്സ് ഓഫ് വാഷിംഗ്ടൺ വറുത്തെടുക്കുന്നു

ഉപ്പിലിട്ട സാലോ ദീർഘകാലം സൂക്ഷിക്കാം, പാകം ചേയ്യാതെ തന്നെ ഇത് കഴിക്കുകയും ചെയ്യാം. ഈ കാരണങ്ങളാൽ, ഇടയന്മാർ, വേട്ടക്കാർ, മറ്റ് ദീർഘദൂര യാത്രക്കാർ എന്നിവർ ഇത് പലപ്പോഴും ഭക്ഷണത്തിനായി ഉപയോഗിക്കുന്നു. രണ്ടാം ലോകമഹായുദ്ധസമയത്ത് ജർമ്മൻ, ഹംഗേറിയൻ സൈനികർക്ക് അവരുടെ റേഷന്റെ ഭാഗമായി ഇത് നൽകിയിരുന്നു.

സാലോ വളരെയധികം പഴകുകയോ പ്രകാശത്തിന് വിധേയമാകുകയോ ചെയ്യുമ്പോൾ, കൊഴുപ്പ് ഉപരിതലത്തിൽ ഓക്സിഡൈസ് ചെയ്യുകയും അത് ചീയുകയും കയ്പുരുചിയാകുകയും ചെയ്യും. പാചകത്തിന് അനുയോജ്യമല്ലാത്ത ഇവ തുകൽ ബൂട്ടുകളിലും എലിക്കെണിയായും, അല്ലെങ്കിൽ സോപ്പ് നിർമ്മാണത്തിനും ഉപയോഗിക്കുന്നു.

സാംസ്കാരികം

[തിരുത്തുക]
ഉക്രെയ്ൻ ചെർണിവ് മേഖലയിലെ വെളുത്തുള്ളി, സുഗന്ധവ്യഞ്ജനങ്ങൾ എന്നിവ ചേർത്ത സാലോ

സാലോയെയും ഉക്രെയിൻകാരെയും ബന്ധപ്പെടുത്തുന്ന നിരവധി തമാശകളുണ്ട്[5]. ഉക്രെയിൻകാരെക്കുറിച്ചുള്ള ഒരു തമാശയുടെ ഫലമായിട്ടാണ് ചോക്ലേറ്റ് സാലോ എന്ന ഒരു സുഗന്ധവ്യഞ്ജനം ഉണ്ടായത്.

ഉക്രെയ്നിലെ ലിവിവിൽ സാലോയ്ക്കായി ഒരു മ്യൂസിയം തന്നെയുണ്ട്[8].

ഓഗസ്റ്റ് 27 ന് ഉക്രെയ്നിൽ അനൌപചാരികമായി സാലോ ദിനമായി ആഘോഷിക്കുന്നു.

അവലംബങ്ങൾ

[തിരുത്തുക]
  1. Shearlaw, Maeve (March 6, 2015). "A foodie's guide to salo: the Ukrainian delicacy made of cured pork fat". The Guardian. The Guardian. Retrieved April 22, 2026.
  2. "Ukrainian Raw Pork Fat Puts Bacon to Shame" (in ഇംഗ്ലീഷ്). Retrieved 2026-04-22.
  3. "Traditional Ukrainian salo (Cured Pork Fat)" (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2026-04-22.
  4. 1 2 "Що таке «українська кухня»? Історія, страви, смаки". 24 August 2018. Retrieved 2025-08-13.
  5. 1 2 Шполянська, Катерина (2025-02-05). "Сало як символ: чому українці полюбили цей продукт" (in ഉക്രേനിയൻ). Retrieved 2026-04-22.
  6. "Що таке «українська кухня»? Історія, страви, смаки". 24 August 2018. Retrieved 2025-08-13.
  7. "Salo Recipe- Delicious Ukrainian Cured Pork Fat In 10 Mins" (in അമേരിക്കൻ ഇംഗ്ലീഷ്). 2020-09-28. Retrieved 2026-04-22.[പ്രവർത്തിക്കാത്ത കണ്ണി]
  8. Mirovalev, Mansur. "Salo: Ukraine's greasy national symbol". Al Jazeera (in ഇംഗ്ലീഷ്). Retrieved 2024-11-17.
"https://ml.wikipedia.org/w/index.php?title=സാലോ_(ഭക്ഷണം)&oldid=4618706" എന്ന താളിൽനിന്ന് ശേഖരിച്ചത്