സാറ മുഹമ്മദ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സാറ മുഹമ്മദ്
ജനനം
ഗ്ലാസ്ഗ്ലോ
ദേശീയതബ്രിട്ടീഷ്
കലാലയംUniversity of Strathclyde

മുസ്‌ലിം കൗൺസിൽ ഓഫ് ബ്രിട്ടന്റെ സെക്രട്ടറി ജനറൽ (2021 മുതൽ) ആണ് സാറാ മുഹമ്മദ് (ജനനം: 1991[1]). സംഘടനയുടെ ചരിത്രത്തിലാദ്യമായാണ് ഒരു വനിത പരമോന്നത നേതൃത്വത്തിലെത്തുന്നത്.[2]

ജീവിതരേഖ[തിരുത്തുക]

സ്കോട്ട്ലൻഡിലെ ഗ്ലാസ്ഗോയിൽ ജനിച്ച സാറ മുഹമ്മദ് സ്ട്രാത്ത്ക്ലൈഡ് സർവകലാശാലയിൽ നിന്ന് മനുഷ്യാവകാശ നിയമത്തിൽ എൽ.‌എൽ.‌ബി ബിരുദം നേടി. സംഘടനയിൽ മുമ്പ് അസിസ്റ്റന്റ് സെക്രട്ടറിയായിരുന്ന സാറ മുഹമ്മദ് 2021-ൽ സെക്രട്ടറി ജനറൽ ആയി തെർഞ്ഞെടുക്കപ്പെട്ടു.[3] സംഘടനയുടെ നേതൃത്വത്തിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി, ആദ്യത്തെ സ്കോട്ട്ലാൻഡ് സ്വദേശി എന്നീ നിലകളിലും സാറ അറിയപ്പെടുന്നു.[2] [4] [5]

ബി.ബി.സി ഇന്റർവ്യൂ വിവാദം[തിരുത്തുക]

നേതൃത്വത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതോടെ ബി.ബി.സി റേഡിയോ 4-ന്റെ വുമൺസ് അവർ എന്ന പരിപാടിയിൽ അതിഥിയായ അവരോട് അവതാരകയുടെ പരുക്കൻ പെരുമാറ്റം വിമർശിക്കപ്പെട്ടതോടെ[6] ആ വീഡിയോ ബി.ബി.സി പിൻവലിച്ചു.[7]

അവലംബം[തിരുത്തുക]

  1. Paterson, Kirsteen (2 February 2021). "Scot Zara Mohammed on being first female Muslim Council of Britain leader". The National (in ഇംഗ്ലീഷ്). Retrieved 2021-02-18.
  2. 2.0 2.1 Sherwood, Harriet (31 January 2021). "Muslim Council of Britain elects Zara Mohammed as its first female leader". The Guardian. Retrieved 18 February 2021.
  3. "Zara Mohammed Elected Secretary General of the Muslim Council of Britain". Muslim Council of Britain (MCB) (in അമേരിക്കൻ ഇംഗ്ലീഷ്). 31 January 2021. Retrieved 17 February 2021.
  4. Smith, Laura (7 February 2021). "Interview: Zara Mohammed on becoming Muslim Council's first female leader". The Sunday Post (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 17 February 2021.
  5. Morrison, Hamish (1 February 2021). "Glasgow woman elected first female head of Muslim Council of Britain". Glasgow Times (in ഇംഗ്ലീഷ്). Retrieved 18 February 2021.
  6. "BBC deletes interview clip of British Muslim community leader". Arab News (in ഇംഗ്ലീഷ്). 13 February 2021. Retrieved 18 February 2021.
  7. Mohdin, Aamna (17 February 2021). "BBC under fire over 'strikingly hostile' interview of Muslim Council of Britain head". The Guardian (in ഇംഗ്ലീഷ്). Retrieved 17 February 2021.
"https://ml.wikipedia.org/w/index.php?title=സാറ_മുഹമ്മദ്&oldid=3529048" എന്ന താളിൽനിന്ന് ശേഖരിച്ചത്