Jump to content

സാറ്റൺ പ്രവിശ്യ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സാറ്റൺ പ്രവിശ്യ

สตูล
Other transcription(s)
 • Kedah MalaySetoi (Rumi)
 • Standard MalaySetul (Rumi)
 • Southern Thaiสตูล (ഫലകം:Ipa-th)
Ko Lipe beach
Ko Lipe beach
പതാക സാറ്റൺ പ്രവിശ്യ
Flag
Official seal of സാറ്റൺ പ്രവിശ്യ
Seal
Motto(s): 
สตูล สงบ สะอาด ธรรมชาติบริสุทธิ์
("Satun, Peaceful, Clean, Pure Nature")
Map of Thailand highlighting Satun province
Map of Thailand highlighting Satun province
CountryThailand
CapitalSatun
ഭരണസമ്പ്രദായം
 • GovernorEkkarat Leesen
(since October 2020)[1]
വിസ്തീർണ്ണം
 • ആകെ2,479 ച.കി.മീ.(957 ച മൈ)
•റാങ്ക്Ranked 64th
ജനസംഖ്യ
 (2018)[3]
 • ആകെ321,574
 • റാങ്ക്Ranked 69th
 • ജനസാന്ദ്രത130/ച.കി.മീ.(300/ച മൈ)
 • സാന്ദ്രതാ റാങ്ക്Ranked 36th
Human Achievement Index
 • HAI (2022)0.6336 "somewhat low"
Ranked 48th
GDP
 • Totalbaht 37 billion
(US$1.0 billion) (2019)
സമയമേഖലUTC+7 (ICT)
Postal code
91xxx
Calling code074
ISO കോഡ്TH-91
വെബ്സൈറ്റ്www.satun.go.th

സാറ്റൺ പ്രവിശ്യ തായ്‌ലൻഡിലെ തെക്കൻ പ്രവിശ്യകളിൽ (ചാങ്‌വാട്ട്) ഒന്നാണ്. ഇതിൻറെ അയൽ പ്രവിശ്യകൾ (വടക്ക് ഘടികാരദിശയിൽ നിന്ന്) ട്രാങ്, ഫത്തലുങ്, സോങ്ഖ്ല എന്നിവയാണ്. തെക്ക് മലേഷ്യയിലെ പെർലിസ് സംസ്ഥാനത്തിൻറെ അതിർത്തിയാണ് ഇത്.

സ്ഥലനാമം

[തിരുത്തുക]

സാറ്റൺ എന്ന പേര് അതിൻ്റെ യഥാർത്ഥ മലായ് നാമമായ സെതലിൻ്റെ (സാന്തോൾ അല്ലെങ്കിൽ കാട്ടു മാംഗോസ്റ്റിൻ മരം) തായ് പതിപ്പാണ്. വടക്കൻ മലായ് ഭാഷയിൽ പ്രവിശ്യ എന്നതിൻറെ തതുല്യ പദമാണ് സെറ്റോയ്.

ഭൂമിശാസ്ത്രം

[തിരുത്തുക]

മലായ് ഉപദ്വീപിൽ ആൻഡമാൻ കടലിൻ്റെ തീരത്താണ് ഈ പ്രവിശ്യ സ്ഥിതിചെയ്യുന്നത്. സോങ്ഖ്‌ല പ്രവിശ്യയിൽ നിന്ന് നഖോൺ സി തമ്മാരത്ത് പർവതനിരകളാലും മലേഷ്യയിൽ നിന്ന് നകവാൻ പർവതനിരകളാലും ഇത് വേർതിരിക്കപ്പെടുന്നു. ഈ പ്രവിശ്യയിലെ ആകെ വനപ്രദേശം 1,212 ചതുരശ്ര കിലോമീറ്റർ (468 ചതുരശ്ര മൈൽ) അല്ലെങ്കിൽ പ്രവിശ്യാ പ്രദേശത്തിൻ്റെ 40.1 ശതമാനം ആണ്.[6]

കോ തരുടാവോ, കോ ഫെത്ര മറൈൻ ദേശീയോദ്യാനങ്ങൾ പ്രവിശ്യയുടെ ഭാഗമാണ്. മലേഷ്യയുടെ അതിർത്തിയോട് ചേർന്ന് ഒരു വലിയ ശുദ്ധജല ചതുപ്പ് പ്രദേശമായ താലെ ബാൻ ദേശീയോദ്യാനം സ്ഥിതിചെയ്യുന്നു. ആൻഡമാൻ കടലിലെ മൂന്ന് കൂട്ടം ഓഫ്‌ഷോർ ദ്വീപുകൾ ചേർന്ന് മുവാങ് സാതുൻ ജില്ലയിലെ കോ സരായ് ഉപജില്ല (ടാംബോൺ) രൂപീകരിക്കുന്നു. 3 ദ്വീപ് ഗ്രൂപ്പുകൾ ഉൾക്കൊള്ളുന്നതും മൊത്തം 243 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള ഇവിടെ 2012 ലെ കണക്കനുസരിച്ച് 5,077 ജനസംഖ്യയുണ്ട്. ഏറ്റവും വലിയ ഗ്രാമമായ ദ്വീപിലെ അതേ പേരുള്ള ബാൻ കോ സരായ്ക്ക് (ചിലപ്പോൾ ബാൻ യരട്ടോട്ട് യായ് എന്നും വിളിക്കപ്പെടുന്നു) 13ചതരശ്ര കിലോമീറ്റർ വിസ്തൃതിയുണ്ട്, എന്നാൽ ഏറ്റവും വലിയ ദ്വീപുകൾ പ്രധാന ഭൂപ്രദേശത്തോടു ചേർന്നുള്ള കോ തരുതാവോയും (163 ചതുരശ്ര കിലോമീറ്റർ) കൂടുതൽ പടിഞ്ഞാറായി സ്ഥിതിചെയ്യുന്ന കോ അഡാങ്-കോ റാവി ഗ്രൂപ്പുമാണ് ( 67 ചതുരശ്ര കിലോമീറ്റർ). മത്സ്യബന്ധനം, കൃഷി, ടൂറിസം എന്നിവയാണ് ഇവിടുത്തെ ജനങ്ങളുടെ ഉപജീവനമാർഗ്ഗങ്ങൾ.

ദേശീയോദ്യാനങ്ങൾ

[തിരുത്തുക]

തായ്‌ലാൻഡിൻ്റെ സംരക്ഷിത പ്രദേശങ്ങളിൽപ്പെട്ട മൂന്ന് ദേശീയോദ്യാനങ്ങളും മറ്റ് പതിനേഴു ദേശീയ ഉദ്യാനങ്ങളുമുണ്ട്.

ചരിത്രം

[തിരുത്തുക]

1897-ൽ സാറ്റൺ പ്രവിശ്യ മോന്തോൺ സൈബുരിയുടെ (ഇപ്പോൾ കെഡ) ഭാഗമായിത്തീരുകയും 1909-ലെ ആംഗ്ലോ-സയാമീസ് ഉടമ്പടിയുടെ ഭാഗമായി 1909-ൽ ബ്രിട്ടീഷ് സാമ്രാജ്യത്തിനും സിയാമിനും ഇടയിൽ ഇത് വിഭജിക്കപ്പെടുകയും ചെയ്തു. കെഡയുടെ ഭൂരിഭാഗവും ബ്രിട്ടന് വിട്ടുകൊടുത്തപ്പോൾ, താരതമ്യേന വലിയ തായ് ജനസംഖ്യയുള്ളതിനാൽ സാറ്റൺ സിയാമിന് ലഭിച്ചു. സാറ്റൂണിനെ പിന്നീട് ഭരണപരമായ ഉപവിഭാഗമായ മോന്തോൺ ഫുക്കറ്റിൽ ഉൾപ്പെടുത്തി. 1933-ൽ മോന്തോൺ സംവിധാനം അവസാനിപ്പിച്ചതോടെ സാറ്റൺ പ്രവിശ്യ തായ്‌ലൻഡിൻ്റെ ഒന്നാം തല ഉപവിഭാഗമായി. 1916 വരെയുള്ള കാലഘട്ടത്തിൽ കെഡ സുൽത്താനേറ്റുമായി അടുത്ത ബന്ധമുള്ള, സേതുൽ മമ്പാങ് സെഗാര രാജ്യം എന്നറിയപ്പെട്ടിരുന്ന ഒരു ചെറിയ മലായ് സംസ്ഥാനമായിരുന്നു സാറ്റൺ. ആ തീയതിക്ക് ശേഷം നഖോൺ സി തമ്മാരത്തിൽ നിന്ന് നിയമിച്ച ഒരു ഗവർണറാണ് ഇത് ഭരിച്ചിരുന്നത്. ലാ-ൻഗു ജില്ലയിലെ പാക് ബാര ആഴക്കടൽ തുറമുഖം നിലനിന്നിരുന്ന സ്ഥലമായിരുന്നു ഈ പ്രവിശ്യ.

ജനസംഖ്യ

[തിരുത്തുക]

നരാത്തവാട്ട്, യാല, പട്ടാനി എന്നിവ പോലെ, മുസ്ലീം ഭൂരിപക്ഷമുള്ള തായ്‌ലൻഡിലെ നാല് പ്രവിശ്യകളിൽ ഒന്നാണ് സാറ്റൺ. 76.77 ശതമാനം മുസ്ലീങ്ങളും 23.02 ശതമാനം ബുദ്ധമതക്കാരുമാണ് ഇവിടെയുള്ളത്. മുസ്‌ലിംകളിൽ ഭൂരിഭാഗവും മലായ് വംശജരാണ്, എന്നിരുന്നാലും അതിൻ്റെ ജനസംഖ്യയുടെ മലായ്ൽനിന്ന് തായ്‌ലേക്കുള്ള ഫലപ്രദമായ ഭാഷാ മാറ്റത്തിൻ്റെ ഫലമായി ഇന്നത്തെ ജനസംഖ്യയുടെ 9.9 ശതമാനം പേർ മാത്രമേ അവരുടെ മാതൃഭാഷയായി മലായ് സംസാരിക്കുന്നുള്ളു. സാറ്റൺ പ്രവിശ്യയിലെ ഭൂരിപക്ഷ ഭാഷ തെക്കൻ തായ് ആണ്,[7] അതേസമയം സാറ്റണിൽ ഉപയോഗിക്കുന്ന മലായ് ഭാഷ പാടാനി മലായിൽ നിന്ന് വ്യത്യസ്തവും മലായിലെ കെഡ ഭാഷയുമായി വളരെ അടുത്തു ബന്ധമുള്ളതുമാണ്.[8]

ചാക്രി രാജവംശത്തിന് കീഴിലുള്ള അയുത്തായ, സിയാം എന്നിവരുമായി നിരവധി നൂറ്റാണ്ടുകളായി ശക്തമായ ബന്ധം പുലർത്തിയിരുന്ന കെഡ സുൽത്താനേറ്റിൻ്റെ ഭാഗമായിരുന്ന സാറ്റൺ എന്നതിനാൽ, അതിലെ മലായ് മുസ്‌ലിംകൾ ഗൗരവമായ രീതിയിൽ മതപരമായ മടി കൂടാതെ തായ് ബുദ്ധമതക്കാരുമായി മിശ്രവിവാഹം ചെയ്യുന്നു. ഈ സമ്പദായം സമ്മിശ്ര വ്യക്തികൾ എന്നർത്ഥം വരുന്ന സംസം എന്നറിയപ്പെടുന്ന ഒരു പ്രത്യേക സാമൂഹിക ഗ്രൂപ്പിനെ സൃഷ്ടിച്ചു. ഒരു ചെറുവിഭാഗം ഒഴികെ ഭൂരിപക്ഷം സംസമുകളും മുസ്ലീങ്ങളാണ്.[9]

ചിത്രശാല

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. "ประกาศสำนักนายกรัฐมนตรี เรื่อง แต่งตั้งข้าราชการพลเรือนสามัญ" [Announcement of the Prime Minister's Office regarding the appointment of civil servants] (PDF). Royal Thai Government Gazette. 137 (Special 238 Ngor). 2. 9 October 2020. Archived from the original (PDF) on 13 April 2021. Retrieved 13 April 2021.
  2. Advancing Human Development through the ASEAN Community, Thailand Human Development Report 2014, table 0:Basic Data (PDF) (Report). United Nations Development Programme (UNDP) Thailand. pp. 134–135. ISBN 978-974-680-368-7. Retrieved 17 January 2016, Data has been supplied by Land Development Department, Ministry of Agriculture and Cooperatives, at Wayback Machine.{{cite report}}: CS1 maint: postscript (link)[പ്രവർത്തിക്കാത്ത കണ്ണി]
  3. "รายงานสถิติจำนวนประชากรและบ้านประจำปี พ.ศ.2561" [Statistics, population and house statistics for the year 2018]. Registration Office Department of the Interior, Ministry of the Interior (in തായ്). 31 December 2018. Archived from the original on 2019-06-14. Retrieved 20 June 2019.
  4. "ข้อมูลสถิติดัชนีความก้าวหน้าของคน ปี 2565 (PDF)" [Human Achievement Index Databook year 2022 (PDF)]. Office of the National Economic and Social Development Council (NESDC) (in thai). Retrieved 12 March 2024, page 72{{cite web}}: CS1 maint: postscript (link) CS1 maint: unrecognized language (link)
  5. "Gross Regional and Provincial Product, 2019 Edition". <> (in ഇംഗ്ലീഷ്). Office of the National Economic and Social Development Council (NESDC). July 2019. ISSN 1686-0799. Retrieved 22 January 2020.
  6. "ตารางที่ 2 พี้นที่ป่าไม้ แยกรายจังหวัด พ.ศ.2562" [Table 2 Forest area Separate province year 2019]. Royal Forest Department (in Thai). 2019. Retrieved 6 April 2021, information, Forest statistics Year 2019{{cite web}}: CS1 maint: postscript (link) CS1 maint: unrecognized language (link)
  7. Institute of South East Asian Studies (1988). The South East Asian Review. Institute of South East Asian Studies. p. 15.
  8. Institute of South East Asian Studies (1988). The South East Asian Review. Institute of South East Asian Studies. p. 15.
  9. Andrew D.W. Forbes (1988). The Muslims of Thailand. Soma Prakasan. p. 12. ISBN 974-9553-75-6.
"https://ml.wikipedia.org/w/index.php?title=സാറ്റൺ_പ്രവിശ്യ&oldid=4139661" എന്ന താളിൽനിന്ന് ശേഖരിച്ചത്