Jump to content

സാറാ മൈൽസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സാറാ മൈൽസ്
മൈൽസ് 1980
ജനനം (1941-12-31) 31 ഡിസംബർ 1941  (82 വയസ്സ്)
ഇംഗേറ്റ്സ്റ്റോൺ, എസ്സെക്സ്, ഇംഗ്ലണ്ട്
തൊഴിൽനടി
സജീവ കാലം1961–2004
ജീവിതപങ്കാളി(കൾ)
(m. 1967; div. 1976)

(m. 1988; died 1995)
കുട്ടികൾ1
ബന്ധുക്കൾക്രിസ്റ്റഫർ മൈൽസ് (സഹോദരൻ)

സാറാ മൈൽസ് (ജനനം: 31 ഡിസംബർ 1941) ഒരു ഇംഗ്ലീഷ് നടിയാണ്. ദ സെർവന്റ് (1963), ബ്ലോഅപ്പ് (1966), റയാൻസ് ഡോട്ടർ (1970), ദ മാൻ ഹൂ ലവ്ഡ് ക്യാറ്റ് ഡാൻസിങ് (1973), വൈറ്റ് മിസ്ചീഫ് (1987), ഹോപ്പ് ആൻഡ് ഗ്ലോറി (1987) എന്നീ ചിത്രങ്ങളിലെ വേഷങ്ങളിലൂടെയാണ് അവർ ചലച്ചിത്ര രംഗത്ത് അറിയപ്പെടുന്നത്. റയാൻസ് ഡോട്ടറിലെ അഭിനയത്തിന് മൈൽസിന് മികച്ച നടിക്കുള്ള അക്കാദമി അവാർഡിന് നാമനിർദ്ദേശം ലഭിച്ചിരുന്നു.

ആദ്യകാലം

[തിരുത്തുക]

തെക്ക് കിഴക്കൻ ഇംഗ്ലണ്ടിലെ എസെക്സിലെ ഇംഗേറ്റ്സ്റ്റോണിലാണ് സാറാ മൈൽസ് ജനിച്ചത്. അവളുടെ സഹോദരൻ ചലച്ചിത്ര സംവിധായകനും നിർമ്മാതാവും തിരക്കഥാകൃത്തുമായ ക്രിസ്റ്റഫർ മൈൽസ് ആണ്. എഞ്ചിനീയർമാരുടെ കുടുംബത്തിലെ ക്ലാരിസ് വെര റെമന്റ്, ജോൺ മൈൽസ് എന്നിവരായിരുന്നു മൈൽസിന്റെ മാതാപിതാക്കൾ. പിതാവിന് തന്റെ ആദ്യ ഭാര്യയിൽ നിന്ന് വിവാഹമോചനം നേടാൻ സാധിക്കാതെയിരുന്നതിനാല് മൈൽസും അവളുടെ സഹോദരങ്ങളും പിതാവിൻറെ നിയമാനുസൃതമല്ലാത്ത കുട്ടികളായിരുന്നു.[1]

അവലംബം

[തിരുത്തുക]
  1. A Right Royal Bastard, Sarah Miles, Macmillan, 1993, p. 26
"https://ml.wikipedia.org/w/index.php?title=സാറാ_മൈൽസ്&oldid=3683846" എന്ന താളിൽനിന്ന് ശേഖരിച്ചത്