സാറാ നോൾസ് ബോൾട്ടൺ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സാറാ നോൾസ് ബോൾട്ടൺ
"A woman of the century"
"A woman of the century"
ജനനംസാറാ നോൾസ്
സെപ്റ്റംബർ 15, 1841
ഫാമിംഗ്ടൺ, കണക്ടിക്കട്ട്, യു.എസ്.
മരണംഫെബ്രുവരി 21, 1916(1916-02-21) (പ്രായം 74)
ക്ലെവ്ലാന്റ്, ഒഹായോ, യു.എസ്.
തൊഴിൽഎഴുത്തുകാരി
ഭാഷഇംഗ്ലീഷ്
ദേശീയതAmerican
പങ്കാളിചാൾസ് ഇ. ബോൾട്ടൻ

ഒരു അമേരിക്കൻ എഴുത്തുകാരിയായിരുന്നു സാറാ നോൾസ് ബോൾട്ടൺ (ജീവിതകാലം: സെപ്റ്റംബർ 15, 1841 - ഫെബ്രുവരി 21, 1916). കണക്റ്റിക്കട്ടിലെ ഫാർമിങ്ടണിലാണ് അവർ ജനിച്ചത്. 1866-ൽ അവർ വ്യാപാരിയും ഒരു മനുഷ്യസ്‌നേഹിയുമായിരുന്ന ചാൾസ് ഇ. ബോൾട്ടനെ വിവാഹം കഴിച്ചു. വർത്തമാനപ്പത്രങ്ങൾക്കായി ധാരാളം എഴുതിയിരുന്ന അവർ വുമൺസ് നാഷണൽ ടെമ്പറൻസ് യൂണിയന്റെ ആദ്യത്തെ സെക്രട്ടറിമാരിൽ ഒരാളും ബോസ്റ്റൺ കോൺഗ്രിഗേഷണലിസ്റ്റിന്റെ (1878–81) അസോസിയേറ്റ് എഡിറ്ററുമായിരുന്നു. ലാഭവിഹിതം, സ്ത്രീകളുടെ ഉന്നത വിദ്യാഭ്യാസം, മറ്റ് സാമൂഹിക വിഷയങ്ങൾ എന്നിവ പഠിച്ചുകൊണ്ട് സാറാ ബോൾട്ടൺ യൂറോപ്പിൽ രണ്ടുവർഷം യാത്ര ചെയ്തു. അവരുടെ രചനകൾ വിശ്വാസത്തിലൂടെയും കഠിനാധ്വാനത്തിലൂടെയും ലോകത്തെ വായനക്കാരെ പ്രോത്സാഹിപ്പിക്കുന്നതായിരുന്നു.

ആദ്യകാലവും വിദ്യാഭ്യാസവും[തിരുത്തുക]

ജോൺ സെഗാർ നോൾസ്, മേരി എലിസബത്ത് മില്ലർ നോൾസ് എന്നിവരുടെ പുത്രിയായി 1841 സെപ്റ്റംബർ 15 ന് കണക്റ്റിക്കട്ടിലെ ഫാർമിങ്ടണിലാണ് സാറാ നോൾസ് ജനിച്ചത്. ഇംഗ്ലണ്ടിലെ ലണ്ടനിൽ നിന്ന് റോഡ് ഐലൻഡിലെ പോർട്ട്‌സ്മൗത്തിലേക്ക് താമസം മാറിയ ഹെൻറി നോൾസിന്റെ പരമ്പരയിൽപ്പെട്ടയാളായിരുന്നു ജോൺ. അവളുടെ മുത്തശ്ശി മേരി കാർപെന്റർ, റോഡ് ഐലൻഡ് ഗവർണറായിരുന്ന ജോസഫ് ജെൻകസിന്റെ സഹോദരി എലിസബത്ത് ജെൻകസിന്റെ പരമ്പരയിൽ നിന്നായിരുന്നു. അവരുടെ മാതാവിന്റെ വംശാവലിയിൽ1739 ലെ ഫസ്റ്റ് റെജിമെന്റിന്റെ ലെഫ്റ്റനന്റ് കേണൽ; അസിസ്റ്റന്റ് ട്രഷറർ (1725–49); ട്രഷറർ, (1749–55) എന്നീ നിലകളിൽ സേവനമനുഷ്ടിച്ചിരുന്ന കണക്റ്റിക്കട്ടിലെ ഹാർട്ട്ഫോർഡിലെ നഥാനിയേൽ സ്റ്റാൻലി, മസാച്യുസെറ്റ്സ് ബേ കോളനിയെ സംയോജിപ്പിച്ച 26 പേരിലൊരാളും മസാച്യുസെറ്റ്സിലെ സ്പ്രിംഗ്ഫീൽഡിന്റെ സ്ഥാപകനുമായിരുന്ന കേണൽ വില്യം പിൻ‌ചോൺ എന്നിവരും ഉൾപ്പെടുന്നു. പതിനേഴാമത്തെ വയസ്സിൽ, ഹാർട്ട്ഫോർഡിലെ അഭിഭാഷകനായ കേണൽ എച്ച്. മില്ലറുടെ കുടുംബത്തിൽ അംഗമായിത്തീർന്ന സാറാ ബോൾട്ടന് ഈ ഭവനത്തിലെ വിപുലമായ ലൈബ്രറി ആനന്ദദായകമായിരുന്നു ഒപ്പം സ്കോളർഷിപ്പും പരിഷ്കരണവും ഇഷ്ടപ്പെടുന്നവർക്കുള്ള ഒരു കേന്ദ്രവുമായിരുന്നു ഈ ഭവനം. വിശാലമായ വായനയും വിശിഷ്ടമായ അഭിരുചിയും സാമൂഹിക പ്രാധാന്യവുമുള്ള ഒരു വ്യക്തിയായിരുന്നു അമ്മായി. അവിടെവച്ച്, പെൺകുട്ടി ഹാരിയറ്റ് ബീച്ചർ സ്റ്റോ, ലിഡിയ എച്ച്. സിഗോർണി തുടങ്ങിയവരെപ്പോലുള്ള പ്രശസ്ത വ്യക്തികളെ കണ്ടുമുട്ടുകയും അവരുടെ ജീവിതം അവർക്ക് നിരന്തരമായ പ്രചോദനമായിത്തീരുകയും ചെയ്തു.[1]

കത്താരിൻ ബീച്ചർ സ്ഥാപിച്ച സെമിനാരിയിൽ നിന്ന് ബിരുദം നേടിയ ബോൾട്ടൺ ഒരു മികച്ച പണ്ഡിതനായിത്തീർന്നു. അവരുടെ ആദ്യത്തെ പ്രസിദ്ധീകരിച്ച കവിത 15 വയസ്സുള്ളപ്പോൾ വേവർലി മാസികയിലാണ് പ്രത്യക്ഷപ്പെട്ടത്.[1]

ഔദ്യോഗികജീവിതം[തിരുത്തുക]

ബിരുദാനന്തരം അവർ ഓർലിയൻ ലാമർ ആന്റ് അദർ പോയംസ് (ന്യൂയോർക്ക് സിറ്റി, 1863) എന്നപേരിൽ ഒരു ചെറിയ വാല്യം പ്രസിദ്ധീകരിക്കുകയും ഇതിന്റെ ഒരു പരമ്പര ന്യൂ ഇംഗ്ലണ്ട് പത്രം സ്വീകരിക്കുകയും ചെയ്തു. പിന്നീട്, ആംഹെർസ്റ്റ് കോളേജിലെ ഒരു ബിരുദധാരിയായ ചാൾസ് ഇ. ബോൾട്ടനെ അവർ വിവാഹം കഴിച്ചു, അവർ ഒഹായോയിലെ ക്ലീവ്‌ലാൻഡിലേക്ക് മാറുകയും ചെയ്തു. ദരിദ്രരെ സന്ദർശിക്കാൻ കൂടുതൽ സമയം ചെലവഴിച്ചുകൊണ്ട് അവർ ആ നഗരത്തിലെ വുമൺസ് ക്രിസ്ത്യൻ അസോസിയേഷന്റെ ആദ്യ സെക്രട്ടറിയായിത്തീർന്നു.

ബോൾട്ടൺ രണ്ട് വർഷം വിദേശത്ത് പോകുകയും ഭാഗികമായി യാത്ര, പഠനം എന്നീ കാര്യങ്ങൾക്കായി സമയം ചെലവഴിക്കുകുയും ചെയ്തു. യൂറോപ്പിലേക്കുള്ള അവരുടെ രണ്ടാമത്തെ സന്ദർശനമായിരുന്നു അത്. കേംബ്രിഡ്ജ്, ഓക്സ്ഫോർഡ് എന്നിവിടങ്ങളിലും അതുപോലെതന്നെ മറ്റിടങ്ങളിലെ സർവകലാശാലകളിലും സ്ത്രീകളുടെ ഉന്നത വിദ്യാഭ്യാസത്തെക്കുറിച്ച് ഒരു പ്രത്യേക പഠനം നടത്തിയതോടൊപ്പം ആ വിഷയത്തെക്കുറിച്ചും സ്ത്രീകളുടെ ജീവകാരുണ്യപരവും ബൌദ്ധികവുമായ പ്രവർത്തനങ്ങളെക്കുറിച്ചും  നിരവധി ലേഖനങ്ങൾ മാസികകൾക്കായി തയ്യാറാക്കുകയും അധ്വാനിക്കുന്ന ആളുകളുടെ മാനസികവും ധാർമ്മികവുമായ സഹായത്തിനായി അവരുടെ തൊഴിലുടമകൾ എന്താണ് ചെയ്യുന്നത് എന്നതിനെക്കുറിച്ചുള്ള ഒരു പ്രബന്ധം 1883 ൽ സരടോഗയിൽ നടന്ന അമേരിക്കൻ സോഷ്യൽ സയൻസ് അസോസിയേഷന്റെ യോഗത്തിൽ അവതരിപ്പിക്കുകയും ചെയ്തു.

ഹൌ സക്സസ് ഈസ് വൺ (ബോസ്റ്റൺ, 1884);  ലൈവ്സ് ഓഫ് പൂവർ ബോൺസ് ഹു ബിക്കേം ഫേമസ് (ന്യൂയോർക്ക്, 1886); ഗേൾസ് ഹു ബിക്കേം ഫേമസ് (ന്യൂയോർക്ക്, 1886); സ്റ്റോറീസ് ഫ്രം ലൈഫ് (ന്യൂയോർക്ക്, 1886); സോഷ്യൽ സ്റ്റഡീസ് ഇൻ ഇംഗ്ലണ്ട് (ബോസ്റ്റൺ, 1886); ഫ്രം ഹാർട്ട് ആന്റ് നേച്ചർ, പോയംസ് ( ന്യൂയോർക്ക്. 1887); ഫേമസ് അമേരിക്കൻ ആതേർസ് (ന്യൂയോർക്ക്, 1887); ഫേമസ് അമേരിക്കൻ സ്റ്റേറ്റ്‌സ്മെൻ (ന്യൂയോർക്ക്, 1888); സം സക്സസ്ഫുൾ വിമൻ (ബോസ്റ്റൺ, 1888); ഫേമസ് മെൻ ഓഫ് സയൻസ് (ന്യൂയോർക്ക്, 1889), ഫേമസ് യൂറോപ്യൻ ആർട്ടിസ്റ്റ്സ് (ന്യൂയോർക്ക്, 1889); ഇംഗ്ലീഷ് ആദേർസ് ഓഫ് ദ 19th സെഞ്ചുറി (ന്യൂയോർക്ക്. 1890); ഇംഗ്ലീഷ് സ്റ്റേറ്റ്‌സ്മെൻ ഓഫ് ക്യൂൻ വിക്ടോറിയാസ് റെയ്ൻ (ന്യൂയോർക്ക്, 1891); ഫേമസ് ടൈപ്സ് ഓഫ് വുമൺഹുഡ് (ന്യൂയോർക്ക്) എന്നിവയായിരുന്ന ബോൾട്ടന്റെ കൂടുതൽ പ്രസിദ്ധീകരിച്ച കൃതികൾ. ഈ പുസ്തകങ്ങളിൽ പലതും ഇംഗ്ലണ്ടിൽ പുനഃപ്രസിദ്ധീകരിക്കപ്പെട്ടു.

1867 ൽ മകൻ ചാൾസ് നോൾസ് ബോൾട്ടൺ ജനിച്ചു. 1890 ൽ ഹാർവാർഡ് സർവകലാശാലയിൽ നിന്ന് ബിരുദം നേടിയ അദ്ദേഹം മുപ്പത്തിയഞ്ച് വർഷം ബോസ്റ്റൺ അഥീനിയത്തിൽ ലൈബ്രേറിയനായി സേവനമനുഷ്ഠിച്ചു. 1916 ഫെബ്രുവരി 21 ന് ഒഹായോയിലെ ക്ലീവ്‌ലാൻഡിൽവച്ച് ബോൾട്ടൺ അന്തരിച്ചു.

അവലംബം[തിരുത്തുക]

  1. 1.0 1.1 Willard & Livermore 1893, പുറം. 101.
"https://ml.wikipedia.org/w/index.php?title=സാറാ_നോൾസ്_ബോൾട്ടൺ&oldid=3699208" എന്ന താളിൽനിന്ന് ശേഖരിച്ചത്