സാറാ അഹമ്മദ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
സാറാ അഹമ്മദ്
Sara Ahmed-IMG 6434.JPG
അഹമ്മദ് 2019 ൽ ജനീവയിൽ പ്രഭാഷണം നടത്തുന്നു
ജനനം (1969-08-30) 30 ഓഗസ്റ്റ് 1969  (51 വയസ്സ്)
സാൽഫോർഡ്, ഇംഗ്ലണ്ട്
ദേശീയതബ്രിട്ടീഷ്, ഓസ്‌ട്രേലിയൻ
കലാലയംഅഡ്‌ലെയ്ഡ് സർവകലാശാല
കാർഡിഫ് സർവകലാശാല
തൊഴിൽഎഴുത്തുകാരി, പ്രൊഫസർ, സ്വതന്ത്ര ഫെമിനിസ്റ്റ് പണ്ഡിത
അറിയപ്പെടുന്നത്feminist theory; ലെസ്ബിയൻ ഫെമിനിസം; queer theory; critical race theory; postcolonialism
വെബ്സൈറ്റ്https://www.saranahmed.com/

ഒരു ബ്രിട്ടീഷ്-ഓസ്‌ട്രേലിയൻ പണ്ഡിതയാണ് സാറാ അഹമ്മദ് (ജനനം, 30 ഓഗസ്റ്റ് 1969) [1] അവരുടെ പഠനമേഖലയിൽ ഫെമിനിസ്റ്റ് സിദ്ധാന്തം, ലെസ്ബിയൻ ഫെമിനിസം, ക്വിയർ തിയറി, ക്രിട്ടിക്കൽ റേസ് തിയറി, പോസ്റ്റ് കൊളോണിയലിസം എന്നിവ ഉൾപ്പെടുന്നു.

ജീവിതം[തിരുത്തുക]

ഇംഗ്ലണ്ടിലെ സാൽഫോർഡിലാണ് അഹമ്മദ് ജനിച്ചത്. അവർക്ക് ഒരു പാകിസ്ഥാൻകാരനായ അച്ഛനും ഇംഗ്ലീഷ്കാരിയായ അമ്മയുമുണ്ട്. 1970 കളുടെ തുടക്കത്തിൽ കുടുംബത്തോടൊപ്പം ഓസ്‌ട്രേലിയയിലെ അഡ്‌ലെയ്ഡിലേക്ക് കുടിയേറി. [2] ദേശാന്തരഗമനം, പുതിയ പരിഷ്‌ക്കരണം, വിവാദവിഷയം, അപരിചിതത്വം, സമ്മിശ്ര ഐഡന്റിറ്റികൾ എന്നിവ പോലുള്ള അവരുടെ കൃതിയിലെ പ്രധാന തീമുകൾ ഈ ആദ്യകാല അനുഭവങ്ങളുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു. അഡ്‌ലെയ്ഡ് സർവകലാശാലയിൽ ഒന്നാം ബിരുദവും കാർഡിഫ് സർവകലാശാലയിലെ സെന്റർ ഫോർ ക്രിട്ടിക്കൽ ആന്റ് കൾച്ചറൽ തിയറിയിൽ ഡോക്ടറൽ ഗവേഷണവും അവർ പൂർത്തിയാക്കി. [3] കേംബ്രിഡ്ജ് സർവ്വകലാശാലയിലെ അക്കാദമിക് ആയ പങ്കാളിയായ സാറാ ഫ്രാങ്ക്ലിനൊപ്പം അവർ ഇപ്പോൾ കേംബ്രിഡ്ജിലെ പ്രാന്തപ്രദേശത്ത് താമസിക്കുന്നു. [4]

അവലംബം[തിരുത്തുക]

  1. "Ahmed, Sara, 1969-". Library of Congress. ശേഖരിച്ചത് 16 January 2015. data sheet (Ahmed, Sara; b. 08-30-69)
  2. Sian, Katy (2014). Conversations in Postcolonial Thought. Palgrave. pp. 17–18.
  3. "Differences That Matter" (PDF). 1998.
  4. "Bio". Sarah Ahmed.

പുറംകണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=സാറാ_അഹമ്മദ്&oldid=3551954" എന്ന താളിൽനിന്ന് ശേഖരിച്ചത്