സായിച്ചിറോ മിസുമി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇന്ത്യ - ജപ്പാൻ സൗഹൃദത്തിന് വലിയ സംഭാവനകൾ നൽകിയ ജപ്പാൻ സ്വദേശിയാണ് സായിച്ചിറോ മിസുമി (ജനനം : 16 ജൂൺ 1916). 2015 ൽ ഭാരതം പത്മഭൂഷൺ പുരസ്കാരം നൽകി ആദരിച്ചു.

ജീവിതരേഖ[തിരുത്തുക]

ആയോമ ഗാക്കുയിൻ സർവകലാശാലയിൽ നിന്ന് ബിരുദ പഠനത്തിനു ശേഷം ജപ്പാൻ - ഇന്ത്യ അസോസിയേഷനിൽ 1937 ൽ സെക്രട്ടറിയായി. 2007 വരെ അസോസിയേഷനുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചു. ജപ്പാനിലെ ഏറ്റവും പഴക്കമുള്ള അന്തർ ദേശീയ സംഘടനകളിലൊന്നായ ജപ്പാൻ - ഇന്ത്യ അസോസിയേഷൻ 1903 ലാണ് സ്ഥാപിച്ചത്. ബിസിനസ് ഡയറക്ടറി, ജപ്പാൻ - ഇന്ത്യ അസോസിയേഷൻ വാർത്താ പത്രിക തുടങ്ങി നിരവധി നൂതന മാർഗങ്ങളിലൂടെ ജപ്പാൻ - ഇന്ത്യ സൗഹൃദം വളർത്താനായി പരിശ്രമിച്ചു. 1943 ലെ നേതാജിയുടെ ജപ്പാൻ സന്ദർശനത്തിനിടെ അദ്ദേഹത്തിനാവശ്യമായ പിന്തുണ നൽകി, ടോക്യോ ബിഗ് സിറ്റി ഹാളിലെ പ്രഭാഷണത്തിന് സൗകര്യമൊരുക്കിയത് മിസുമിയായിരുന്നു. രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം ചെറിയൊരിടവേള സംഘടനയ്ക്കു തിരിച്ചടിയേറ്റെങ്കിലും 1952 ൽ മിസുമി സഘടനയുടെ മാനേജിംഗ് ഡയറക്ടറായി ചുമതലയേറ്റു. സാംസ്കാരിക മേഖലയിലുൾപ്പെടെ ഫെസ്റ്റിവൽ ഓഫ് ഇന്ത്യ പരിപാടിയുമായി മിസുമി സജീവമായി. 2007 ൽ ജെ.ഐ.അ ഔദ്യോഗിക പദവികളിൽ നിന്ന് വിരമിച്ചു.[1]

പുരസ്കാരങ്ങൾ[തിരുത്തുക]

  • പത്മഭൂഷൺ (2015)[2]
  • ഫിഫ്‌ത്ത് ഓർഡർ ഓഫ് ദ സേക്രഡ്

അവലംബം[തിരുത്തുക]

  1. http://www.mea.gov.in/Portal/Tender/1873_1/1_EOI_on_Mr._Saichiro_Misumi.pdf
  2. "Padma Awards 2015". pib.nic.in. Retrieved 25 ജനുവരി 2015.
"https://ml.wikipedia.org/w/index.php?title=സായിച്ചിറോ_മിസുമി&oldid=2136705" എന്ന താളിൽനിന്ന് ശേഖരിച്ചത്