സാമ്പ്രാണിക്കോടി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

കൊല്ലം ജില്ലയിലെ തൃക്കരുവ ഗ്രാമപഞ്ചായത്തിലെ പ്രാക്കുളത്തിന്റെ തെക്കേയറ്റത്തുള്ള മുനമ്പാണ് സാമ്പ്രാണിക്കോടി. അഷ്ടമുടിക്കായലിലുള്ള[1] ഈ മുനമ്പ് കേന്ദ്രീകരിച്ച് കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ സഹായത്തോടെ ഒരു അഷ്ടമുടിക്കായൽ വിനോദ സഞ്ചാര സർക്യൂട്ട് പദ്ധതി ആരംഭിച്ചിട്ടുണ്ട്.[2] പതിനാലാം നൂറ്റാണ്ടിലെ ചൈനീസ് ചെറുകപ്പലായ 'ചമ്പ്രാണി' അടുത്തു കിടന്ന കായൽക്കരയായിരുന്നതിനാലാണ് ഈ പേരു കിട്ടിയതെന്നു കരുതുന്നു. [3] 19-ാം നൂറ്റാണ്ടിൽ സാമ്പ്രാണിക്കോടി, പ്രാക്കുളം എന്നീ സ്ഥലങ്ങൾ കേന്ദ്രീകരിച്ച് അക്കാലത്ത് ചരക്കുനീക്കത്തിനും എത്തിക്കുന്നതിനും കടവുകൾ ഉണ്ടായിരുന്നു. [4]

അവലംബം[തിരുത്തുക]

  1. http://www.mathrubhumi.com/zoomin/article/526802/index.html#.VZLPIlOUboc
  2. http://www.madhyamam.com/news/224878/130510
  3. കൊല്ലം, ചരിത്രത്തിലെ നാഴികക്കല്ലുകൾ
  4. http://lsgkerala.in/anchalummoodublock/history/

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

സാമ്പ്രാണിക്കോടി, ഓപൺ‌സ്ട്രീറ്റ് മാപിൽ

"https://ml.wikipedia.org/w/index.php?title=സാമ്പ്രാണിക്കോടി&oldid=3349442" എന്ന താളിൽനിന്ന് ശേഖരിച്ചത്