സാമുവൽ ഡി ചാംപ്ലെയിൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സാമുവൽ ഡി ചാംപ്ലെയിൻ
Samchamprifle.jpg
Detail from "Deffaite des Yroquois au Lac de Champlain," Champlain Voyages (1613). This self-portrait is the only surviving contemporary likeness of the explorer.[1]
ജനനം
Samuel Champlain

(1567-08-13)13 ഓഗസ്റ്റ് 1567[2]
Brouage or La Rochelle, France
മരണം25 ഡിസംബർ 1635(1635-12-25) (പ്രായം 68)
Quebec City (now Chambly),[3] New France
മറ്റ് പേരുകൾ"The Father of New France"
തൊഴിൽNavigator, cartographer, soldier, explorer, administrator and chronicler of New France
ജീവിതപങ്കാളി(കൾ)
(m. 1610)
ഒപ്പ്
Typical signature of Samuel de Champlain.

സാമുവൽ ഡി ചാംപ്ലെയിൻ (French pronunciation: ​[samyɛl də ʃɑ̃plɛ̃]) (c. 13 ഓഗസ്റ്റ് 1567[2][Note 1][Note 2] - 25 ഡിസംബർ 1635) ഒരു ഫ്രഞ്ച് കോളനിസ്റ്റ്, നാവികൻ, ഭൂപട രചയിതാവ്, ഡ്രാഫ്റ്റ്സ്മാൻ, പട്ടാളക്കാരൻ, പര്യവേക്ഷകൻ, ഭൂമിശാസ്ത്രജ്ഞൻ, വംശശാസ്ത്രജ്ഞൻ, നയതന്ത്രജ്ഞൻ, ചരിത്രകാരൻ എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്ന വ്യക്തിയായിരുന്നു. അറ്റ്ലാന്റിക് മഹാസമുദ്രത്തിലൂടെ 21 മുതൽ 29 വരെ നാവിക യാത്രകൾ നടത്തിയ അദ്ദേഹം[4] 1608 ൽ  ജൂലൈ 3 ന്  ക്യൂബെക്കും ന്യൂ ഫ്രാൻസും സ്ഥാപിച്ചു. കനേഡിയൻ ചരിത്രത്തിലെ ഒരു സുപ്രധാന വ്യക്തിയായി കരുതപ്പെടുന്ന ചാംപ്ലെയിൻ തന്റെ പര്യവേഷണകാലത്ത് ആദ്യത്തെ കൃത്യമായ തീരദേശ ഭൂപടം സൃഷ്ടിച്ചതൊടൊപ്പം വിവിധ കൊളോണിയൽ കുടിയേറ്റ കേന്ദ്രങ്ങൾ‌ സ്ഥാപിക്കുകയും ചെയ്തു.

ഒരു നാവിക കുടുംബത്തിൽ ജനിച്ച ചാമ്പ്ലെൻ 1603 -ൽ തന്റെ അമ്മാവനായിരുന്ന ഫ്രാങ്കോയിസ് ഗ്രാവി ഡു പോണ്ടിന്റെ മാർഗ്ഗനിർദ്ദേശമനുസരിച്ച് വടക്കേ അമേരിക്കൻ ഭൂഖണ്ഡത്തിൽ പര്യവേക്ഷണം ചെയ്യാൻ ആരംഭിച്ചു.[5][6] 1603 -ന് ശേഷം, ചാമ്പ്ലൈന്റെ ജീവിതവും കരിയറും ജീവിതകാലം മുഴുവൻ അദ്ദേഹം പിന്തുടർന്നിരുന്ന പര്യവേക്ഷണ പാതയിലേക്ക് ഉറപ്പിച്ചു.[7]

1604 മുതൽ 1607 വരെ, ഫ്ലോറിഡയുടെ വടക്ക് ഭാഗത്തുള്ള ആദ്യത്തെ സ്ഥിരമായ യൂറോപ്യൻ കുടിയേറ്റ കേന്ദ്രമായ അക്കാഡിയയിലെ പോർട്ട് റോയലിന്റെ (1605) പര്യവേക്ഷണത്തിലും സൃഷ്ടിയിലും പങ്കെടുത്ത അദ്ദേഹം അതുപോലെതന്നെ പിൽക്കാലത്ത് ന്യൂ ബ്രൺസ്വിക്കിലെ സെന്റ് ജോൺ (1604) നഗരമായിത്തീർന്ന ആദ്യ യൂറോപ്യൻ കുടിയേറ്റ കേന്ദ്രത്തിന്റെ സ്ഥാപനത്തിലും പങ്കെടുത്തു. 1608 -ൽ അദ്ദേഹം പിന്നീട് ക്യൂബക്ക് നഗരമായിത്തീർന്ന ആദ്യത്തെ ഫ്രഞ്ച് വാസസ്ഥലം സ്ഥാപിച്ചു.[Note 3]

മഹാ തടാകങ്ങളെക്കുറിച്ചു വിവരണം നൽകിയ ആദ്യത്തെ യൂറോപ്യൻ ആയിരുന്ന ചാമ്പ്ലെയിൻ, അദ്ദേഹത്തിന്റെ യാത്രകളുടെ മാപ്പുകളും തദ്ദേശവാസികളിൽ നിന്നും അതുപോലെതന്നെ തദ്ദേശവാസികൾക്കിടയിൽ താമസിക്കുന്ന ഫ്രഞ്ചുകാരിൽ നിന്നും പഠിച്ചതിന്റെ വിവരണങ്ങളും പ്രസിദ്ധീകരിച്ചു.

അവലംബം[തിരുത്തുക]

  1. Fischer (2008), p. 3
  2. 2.0 2.1 Fichier Origine
  3. Sébastien Janelle, 2019, The tomb of Samuel de Champlain and his treasure http://collections.banq.qc.ca/ark:/52327/bs4075441
  4. "Samuel de Champlain facts, information, pictures | Encyclopedia.com articles about Samuel de Champlain". www.encyclopedia.com (ഭാഷ: ഇംഗ്ലീഷ്). ശേഖരിച്ചത് 2018-01-30.
  5. d'Avignon (2008)
  6. Vaugeois (2008)
  7. Heidenreich, Conrad E.; Ritch, K. Janet, സംശോധകർ. (2010). Samuel de Champlain before 1604: Des Sauvages and Other Documents Related to the Period. The Publications of the Champlain Society. പുറം. 16. doi:10.3138/9781442620339. ISBN 978-0-7735-3756-9.


ഉദ്ധരിച്ചതിൽ പിഴവ്: <ref> റ്റാഗുകൾ "Note" സംഘത്തിൽ ഉണ്ട്, പക്ഷേ ബന്ധപ്പെട്ട <references group="Note"/> റ്റാഗ് കണ്ടെത്താനായില്ല

"https://ml.wikipedia.org/w/index.php?title=സാമുവൽ_ഡി_ചാംപ്ലെയിൻ&oldid=3631643" എന്ന താളിൽനിന്ന് ശേഖരിച്ചത്