സാമിയ ഹാമണി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

സാമിയ ഹാമണി
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
Order:
Family:
Zamiaceae
Genus:
Zamia
Species:
hamannii

സാമിയേസീ കുടുംബത്തിലെ അനാവൃതബീജികൾ ആയ സൈക്കഡുകളുടെ ഒരു സ്പീഷിസ് ആണ് സാമിയ ഹാർമണി. കരീബിയൻ തീരത്ത് ഒരു ദ്വീപിൽ നിന്ന് മാത്രം അറിയപ്പെടുന്ന ഒരു പനമാനിയൻ ഇനം ആയ ഈ സ്പീഷീസ് മുമ്പ് സാമിയ സ്‌കിന്നേരിയുമായി ആശയക്കുഴപ്പത്തിലായിരുന്നു. അടുത്തിടെ വിവരിച്ച, കുറച്ച് ശേഖരങ്ങളിൽ മാത്രം ഉള്ളതായി അറിയപ്പെടുന്ന അതിശയകരമായ പുതിയ സൈകഡ് സ്പീഷീസാണ് സാമിയ ഹാർമണി.

വിവരണം[തിരുത്തുക]

ചുവന്ന നിറത്തിൽ ഉയർന്നുവരുന്ന 65 സെന്റിമീറ്റർ (26 ഇഞ്ച്) നീളമുള്ള ഇലകൾ മുന്നോട്ടും പിന്നോട്ടും ചെറിയ മടക്കുകളോടെ വിശറിപോലെയുള്ള ചുവപ്പ് കലർന്ന സ്വർണ്ണം മുതൽ മിക്കവാറും വെള്ളി-ഓറഞ്ച് നിറത്തിലുള്ള പ്ലിക്കേറ്റ് ഇലകൾ ഇതിൽ കാണപ്പെടുന്നു. കരീബിയൻ തീരത്ത് ഈ സ്പീഷീസ് കടലിനോട് ചേർന്നു വളരുന്നു. നിർഭാഗ്യവശാൽ, വനവാസ കേന്ദ്രങ്ങൾ നശിപ്പിക്കുന്നതിലൂടെയും സംയോഗാസക്തിയുണ്ടാക്കുന്ന ഔഷധം ആയതിനാൽ ഇത് വൻതോതിൽ ഉപയോഗിക്കുന്നതിനാലും വലിയ സസ്യങ്ങൾ വെട്ടിമാറ്റുന്നതിലൂടെയും ഇത് കടുത്ത വംശനാശ ഭീഷണിയിലാണ്.

സാമിയ ഹാമണി മുതിർന്ന നൂറുകണക്കിന് സസ്യങ്ങൾ മാത്രമേ അവശേഷിക്കുന്നുള്ളൂ. കൃഷിയിൽ, ഉഷ്ണമേഖലാ അല്ലെങ്കിൽ മഞ്ഞ് ഇല്ലാത്ത ഊഷ്മള മിതശീതോഷ്ണ കാലാവസ്ഥയിൽ ഇത് മികച്ച രീതിയിൽ വളരുമെങ്കിലും വളരെ അപൂർവമാണ്. തൈകൾക്കുപോലും നൂറുകണക്കിന് ഡോളർ വില നൽകേണ്ടി വരുന്നതിനാൽ ഇത് വളരെ അപൂർവ്വമായി കൊണ്ടിരിക്കുന്നു.[1]

അവലംബം[തിരുത്തുക]

  1. "Zamia hamannii – Hamann's Zamia – Buy seeds at rarepalmseeds.com". www.rarepalmseeds.com. Retrieved 2019-07-04.

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=സാമിയ_ഹാമണി&oldid=3236536" എന്ന താളിൽനിന്ന് ശേഖരിച്ചത്