സാമിനിസം പ്രസ്ഥാനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനത്തിലും ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലും ഇന്തോനേഷ്യയിലെ വടക്ക്-മധ്യ ജാവയിൽ സുരോണ്ടിക്കോ സമിൻ സ്ഥാപിച്ച ഇന്തോനേഷ്യൻ സാമൂഹിക പ്രസ്ഥാനമാണ് സുരോണ്ടിക്കോ സാമിന്റെ പ്രസ്ഥാനം. [1] ഇന്ത്യയിലേതിനു സമാനമായി ഡച്ച് കമ്പനിയയായിരുന്നു ഇന്തോനേഷ്യയിൽ കോളനി വത്ക്കരണം നടത്തിയത്. ഇക്കാലത്ത് നിരവധി വന നിയമങ്ങൾ ഡച്ചു സർക്കാർ ജാവയിൽ നടപ്പിലാക്കിയിരുന്നു.ജനങ്ങളുടെ സ്വൈര ജീവിതത്തിന് തടസ്സം നിൽക്കുന്നവയായിരുന്നു അവയിൽ മിക്കതും. [2] ഡച്ചു കൊളോണിയൽ നയങ്ങൾക്കെതിരായുള്ള പ്രതിഷേധമായിട്ടായിരുന്നു സാമി പ്രസ്ഥാനം ജാവയിൽ രൂപപ്പെട്ടത്. ദരിദ്രരുൾപ്പടെയുള്ളവരിൽ നിന്നും നിർബന്ധമായി നികുതി പിരിച്ചെടുത്ത ഡച്ചു സർക്കാർ വനഭുമിയുടെമേൽ കുത്തകാവകാശം നിലനിർത്തിപ്പോരുകയും ചെയ്തു. വ്യാപാര ആവശ്യത്തിനായി തേക്ക്പോലുള്ള വിലപിടിപ്പുള്ള വൃക്ഷങ്ങളുള്ള വനഭൂമിയായിരുന്നു ഡച്ചുകാർ അധീനപ്പെടുത്തിയിരുന്നത്. വിശ്വാസപരമായി മുസ്ലിം മതവിശ്വാസത്തോട് ചേർന്ന് നിൽക്കുന്ന പ്രസ്ഥാനമായിരുന്നു സാമിയെങ്കിലും ഇസ്ലാമിലെ മതപരായ ചില പ്രാർഥനകളും വ്രതവും ഇവർ പ്രാവർത്തികമാക്കിയിരുന്നില്ലത്രെ.

അതെസമയം ആത്മീയമായ വശങ്ങളി‍ൽ ശ്രദ്ധകേന്ദ്രീകരിക്കുകയും മിതത്വം, നിഷ്കളങ്കത, ലാളിത്യം പോലുള്ള മതപരമായ നല്ല മൂല്യങ്ങളെ പിന്തുടരുകയും ചെയ്തിരുന്നു. അതെസമയം എഴുതപ്പെട്ട രേഖകളുടെ അഭാവവും സുറോൻറികോ സാമിൻ നിരക്ഷരനായിരുന്നതിനാലും സാമിനിസ്റ്റ് പ്രസ്ഥാനത്തെ കുറിച്ചുള്ള വിവരങ്ങൾ കുറവാണ്. ചരിത്രകാരന്മാർക്കും സാമൂഹ്യശാസ്ത്രകാരന്മാർക്കും ഇത് ഒരു പരിമിതിയായിത്തന്നെ തുടരുന്നു. [1]

ഉത്ഭവം[തിരുത്തുക]

ഇന്തോനേഷ്യയിലെ ജാവയിൽ 1900-1940 കാലഘട്ടത്തിൽ ഒരു തേക്ക് മരം

19 ാം നൂറ്റാണ്ടു മുതൽക്കെ ഡച്ചുകാരുടെ കോളനിയായി ഇന്തോന്വേഷ്യ മാറിയിരുന്നു.ഇന്തോന്വേഷ്യൻ ഭൂമിയിൽ സുലഭമായിരുന്ന ഭൂ വിഭവങ്ങളിലായിരുന്നു ഡച്ചുകാരുടെ ശ്രദ്ധ. സുഗന്ധ ദ്രവ്യങ്ങൾക്ക് പുറമെ വന വിഭവങ്ങളിലും ഡച്ചുകാർ അധിനിവേശം തുടർന്നു. തേക്ക് മരങ്ങൾക്ക് പ്രശസ്തമായ അക്കാലത്തെ ഒരു ഗ്രാമമായിരുന്നു ബോജോൻഗോരോ. ഉത്തര മധ്യ ജാവയിലെ ഗ്രാമമാണ് ബോജോൻഗോരോ. [3] 1890 കളിൽ ഇപ്രകാരം ഡച്ചുകാർക്കെതിരെ പോരാട്ടം നടത്തിയ നേതാവാണ് സുരോൻറികോ സാമിൻ. കർഷകനായിരുന്ന സാമിൻ കലാപം അഴിച്ചുവിടുന്നതിന് പകരം സമാധാനപരമായ സമരങ്ങളിലൂടെയും പ്രതിരോധത്തിലൂടെയുമാണ് മുന്നേറ്റം കുറിച്ചത്. ഇന്ത്യയിലെ നിസ്സഹകരണ സമരംപോലെ നികുതി നൽകാതെയുള്ള പ്രതിഷേധങ്ങളും നിയമം ലംഘിച്ച് കാട്ടിൽ നിന്ന്  സ്വന്തം ആവിശ്യത്തി‌മുള്ള തേക്ക് മുറിച്ചുമൊക്കെയാണ് സമരം ചെയ്തത്. [4]

പരാമർശങ്ങൾ[തിരുത്തുക]

  1. 1.0 1.1 Benda, Harry; Lance Castles (1969). "The Samin Movement". Bijdragen tot de Taal-, Land- en Volkenkunde: 207–216, 218–240. JSTOR 27861031.
  2. Korver, A. Pieter E. (1976). "The Samin Movement and Millenarism". Bijdragen tot de Taal-, Land- en Volkenkunde: 249–266. JSTOR 27863055.
  3. King, Victor T. (1973). "Some Observations on the Samin Movement of North-Central Java: Suggestions for the Theoretical Analysis of the Dynamics of Rural Unrest". Bijdragen tot de Taal-, Land- en Volkenkunde: 457–481. JSTOR 27861364.
  4. Van Der Kroef, Justus M. (September 1952). "The Messiah in Indonesia and Melanesia". The Scientific Monthly. 75 (3): 161–165. JSTOR 20465.
"https://ml.wikipedia.org/w/index.php?title=സാമിനിസം_പ്രസ്ഥാനം&oldid=3774901" എന്ന താളിൽനിന്ന് ശേഖരിച്ചത്