സാബിദ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സാബിദ്
Zabid Mosque
Country Yemen
GovernorateAl Hudaydah Governorate
സമയമേഖലUTC+3 (Yemen Standard Time)
Official nameHistoric Town of Zabid
TypeCultural
Criteriaii, iv, vi
Designated1993 (17th session)
Reference no.611
State Party Yemen
RegionArab States
Endangered2000–present

സാബിദ് (അറബി: زبيد) യെമനിലെ പടിഞ്ഞാറൻ തീരപ്രദേശത്തുള്ള ഒരു പട്ടണമാണ്. യെമനിലെ ഏറ്റവും പുരാതനമായ പട്ടണങ്ങളിലൊന്നാണിത്. പട്ടണത്തിലെ ജനസംഖ്യ ഏകദേശം 52,590 ആണ്. 1993 മുതൽ ഇത് UNESCO യുടെ ലോക പൈതൃക സ്ഥാനമായി രേഖപ്പെടുത്തിയിരിക്കുന്നു. പട്ടണത്തിലെ ഗ്രേറ്റ് മോസ്ക് പണികഴിപ്പിക്കപ്പെട്ടത് എ.ഡി. 628 ൽ ആണ്. ഈ പട്ടണം 13 - 14 നൂറ്റാണ്ടുകളിൽ യെമൻറെ തലസ്ഥാനമായിരുന്നിട്ടുണ്ട്.

ചരിത്രം[തിരുത്തുക]

പട്ടണത്തിന് തെക്കുഭാഗത്തുള്ള വാദി (താഴ്‍വര) സാബിദിൽ നിന്നാണ് പട്ടണത്തിന് സാബിദ് എന്ന പേരു വന്നത്. യെമിലെ ഏറ്റവും പുരാതന പട്ടണമായി സാബിദ് പട്ടണത്തെ കണക്കാക്കുന്നു. 628 എ.ഡിയിൽ സാബിദ് പട്ടണത്തിൽ നിന്നുളള പ്രവാചകൻറ അനുയായിയായിരുന്ന അബു മൂസ അഷാരിയാണ് ഇവിടുത്തെ ഗ്രെയ്റ്റ് മോസ്ക്ക് പണികഴിപ്പിച്ചത്. ഇസ്ലാമിക ചരിത്രത്തിൽ ആദ്യകാലത്തു പണികഴിപ്പിക്കപ്പെട്ട അഞ്ചാമത്തെ പള്ളിയായിരുന്നു യെമനിലെ ഗ്രെയിറ്റ് മോസ്ക്. പതിമൂന്നാം നൂറ്റാണ്ടിലും പതിന്നാലാം നൂറ്റാണ്ടിലും യെമൻറെ തലസ്ഥാനമായിരുന്നിട്ടുണ്ട് ഈ പുരാതന പട്ടണം. അറബ്-മുസ്ളിം ലോകത്തിൻറെ കേന്ദ്രമായിരുന്നു ഇത്. പുരാതനകാലത്തെ പ്രശസ്തമായ യൂണിവേഴ്സിറ്റി ഓഫ് സാബിദ് നില നിന്നിരുന്നത് ഇവിടെയാണ്. ഇത് ഇസ്ലാമിക പഠനങ്ങളുടെ കേന്ദ്രമായി വർത്തിച്ചു. സയ്യിദിദ് വംശത്തിൻറെ (819 മുതൽ 1018 വരെ) നജാഹിദ് വംശത്തിൻറെയും (1022 മുതൽ 1158 വരെ)[1] തലസ്ഥാനങ്ങൾ ഈ പട്ടണമായിരുന്നു.

ഭൂമിശാസ്ത്രം[തിരുത്തുക]

സാബിദ് പട്ടണം സ്ഥിതി ചെയ്യുന്ന അക്ഷാംശ രേഖാംശങ്ങൾ  14°12′N 43°19′E ആണ്. സാബിദ് പട്ടണത്തിലെ ജനസംഖ്യ 52,590 ആണ്.

  1. "Najahid Dynasty." Encyclopædia Britannica Online, 14 April 2006.
"https://ml.wikipedia.org/w/index.php?title=സാബിദ്&oldid=2488095" എന്ന താളിൽനിന്ന് ശേഖരിച്ചത്