Jump to content

സാബിത്രി ഹെയ്സ്നം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സാബിത്രി ഹെയ്സ്നം
പ്രമാണം:Pebet.jpg
സാബിത്രി ഹെയ്സ്നം പിബറ്റ് നാടകാവതരണത്തിനിടെ
ജനനം (1946-01-05) 5 ജനുവരി 1946  (78 വയസ്സ്)
, മണിപ്പൂർ, ഇന്ത്യ
തൊഴിൽനാടക അഭിനേത്രി
സജീവ കാലംSince 1950s
അറിയപ്പെടുന്നത്മണിപ്പൂരി നാടകവേദി
ജീവിതപങ്കാളി(കൾ)ഹെയ്സ്നം കനൈലാൽ
പുരസ്കാരങ്ങൾപത്മശ്രീ
സംഗീത നാടക അക്കാദമി പുരസ്കാരം
മണിപ്പൂർ സംസ്ഥാന കലാ അക്കാദമി അവാർഡ്
കെയ്റോ ഇന്റർനാഷണൽ തീയറ്റർ അവാർഡ്
നന്ദികാർ അവാർഡ്
നാട്യരത്ന
അമ്മന്നൂർ പുരസ്‌കാരം

മണിപ്പൂരി നാടക പ്രവർത്തകയും അഭിനേത്രിയുമാണ് സാബിത്രി ഹെയ്സ്നം. പത്മശ്രീ പുരസ്‌കാരജേതാവാണ്.

ജീവിതരേഖ

[തിരുത്തുക]

കുട്ടിക്കാലത്തേ നാടകങ്ങളിൽ അഭിനയിച്ചു തുടങ്ങി. നാടക അഭിനേത്രിയായ അമ്മായി, ഗൗരാമണി ദേവിയുടെ പ്രോത്സാഹനത്തിലും പരിശീലനത്തിലും വിവിധ നാടകങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു. [1] 1961, ൽ ഹെയ്സ്നം കനൈലാലിന്റെ ലയംഗ് അഹൻബ (ആദ്യ ചികിത്സ)എന്ന നാടകത്തിലഭിനയിച്ചത് വഴിത്തിരിവായി. അദ്ദേഹത്തോടൊപ്പം നാടക പ്രവർത്തനം സജീവമാക്കിയ സാബിത്രി അടുത്തവർഷം അദ്ദേഹത്തെ വിവാഹം കഴിച്ചു. രണ്ടു പേരും ചേർന്ന് 1969 ൽ കലാക്ഷേത്ര മണിപ്പൂർ എന്ന നാടക ഗ്രൂപ്പ് ആരംഭിച്ചു. [2] ഇന്ത്യയിലും വിദേശത്തുമായി നിരവധി വേദികളിൽ നാടകം അവതരിപ്പിച്ചു. മഹാശ്വേത ദേവിയുടെ ദ്രൗപതി എന്ന ചെറുകഥയെ ആസ്പദമാക്കി അരങ്ങേറിയ അതേ പേരിലുള്ള നാടകത്തിലെ സാബിത്രിയുടെ അഭിനയം ഏറെ ശ്രദ്ധിക്കപ്പെട്ടു. നാടകത്തിന്റെ അവസാന രംഗങ്ങളിൽ വസ്ത്രങ്ങളോരോന്നായി ഉപേക്ഷിച്ച് നഗ്നയായി അഭിനയിച്ചത് മാധ്യമങ്ങളിൽ വലിയ വാർത്തയായിരുന്നു. [3] ഒന്ന് രണ്ട് അവതരണങ്ങൾക്കു ശേഷം നാടകം നഗ്നതാ പ്രദർശനം നടത്തുന്നുവെന്നാരോപിച്ച് പ്രതിഷേധങ്ങൾ ഉയർന്നിരുന്നു.[4] 2004 ൽ ഒരു യുവതിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയെന്നാരോപിച്ച് മണിപ്പൂരിലെ ഇന്ത്യൻ സേനക്കു നേരെ നഗ്നരായി പ്രതിഷേധിക്കാൻ പന്ത്രണ്ട് മണിപ്പൂരി യുവതികൾ തയ്യാറായത് ഈ നാടകത്തിന്റെ ഊർജ്ജത്താലാണെന്നു കരുതപ്പെടുന്നു. [5] ദേശീയ പുരസ്കാരം നേടിയ സ്ക്രിബിൾസ് ഓൺ അക്ക എന്ന ചെറുചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്.(2000),[6]

പുരസ്കാരങ്ങൾ

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. "Heisnam Sabitri (Padmashree Awardee in 2007)". E Pao. 11 August 2009. Retrieved 22 January 2016.
  2. "Heisnam Kanhailal (PADMASHREE AWARDEE IN 2003)". E Pao. 27 July 2009. Retrieved 23 January 2016.
  3. Trina Nileena Banerjee (February 2006). "Written on the body". Infochange. Archived from the original on 2016-04-11. Retrieved 23 January 2016.
  4. "Shame and honour at play in violent realities". The Sunday Guardian. 22 March 2014. Archived from the original on 2016-01-29. Retrieved 23 January 2016.
  5. Trina Nileena Banerjee (December 2013). "The Loss of Wor(l)ds: Theatre in Manipur and Heisnam Kanhailal". Humanities Underground.
  6. "Profile on IMDB". IMDB. 2016. Retrieved 22 January 2016.
  7. "ആർക്കൈവ് പകർപ്പ്". Archived from the original on 2017-02-18. Retrieved 2017-02-17.
  8. "ആർക്കൈവ് പകർപ്പ്". Archived from the original on 2017-02-15. Retrieved 2017-02-17.

അധിക വായനയ്ക്ക്

[തിരുത്തുക]
  • Nemichandra Jain (2007). From the Wings, Notes on Indian Theatre. National School of Drama. ISBN 9788181970237.

പുറം കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=സാബിത്രി_ഹെയ്സ്നം&oldid=3809044" എന്ന താളിൽനിന്ന് ശേഖരിച്ചത്