സാബരി ഖാൻ
ദൃശ്യരൂപം
ഉസ്താദ് സാബരി ഖാൻ उस्ताद साबरी खान استاد صابری خان | |
---|---|
പശ്ചാത്തല വിവരങ്ങൾ | |
ജനനം | 21 May 1927 Moradabad, Uttar Pradesh, India |
മരണം | 1 ഡിസംബർ 2015 New Delhi, Delhi, India | (പ്രായം 88)
വിഭാഗങ്ങൾ | ഹിന്ദുസ്താനി ശാസ്ത്രീയ സംഗീതം |
ഉപകരണ(ങ്ങൾ) | സാരംഗി |
സാരംഗി വാദകനായിരുന്നു സാബരി ഖാൻ(21 മേയ് 1927 - 1 ഡിസംബർ 2015). പദ്മഭൂഷൺ ജേതാവായ ഉസ്താദ് സാബരി ഖാൻ സൈനിയ ഖരാന ശൈലിവാദകനാണ്. അമേരിക്കയിലും യൂറോപ്പിലും സാരംഗിയെ പരിചയപ്പെടുത്തിയതിൽ പ്രധാന പങ്കുവഹിച്ചു.
ജീവിതരേഖ
[തിരുത്തുക]1927-ൽ ഉത്തർപ്രദേശിലെ മൊറാദാബാദിലാണ് ജനനം. വിവിധ രാജ്യങ്ങളിൽ പരിപാടി അവതരിപ്പിച്ചിട്ടുണ്ട്. വാഷിങ്ടൺ സർവകലാശാലയിലെ വിസിറ്റിങ് പ്രൊഫസറാവാൻ ക്ഷണം ലഭിച്ചിരുന്നു.[1]
പുരസ്കാരങ്ങൾ
[തിരുത്തുക]- പദ്മശ്രീ (1992)
- പദ്മഭൂഷൺ (2006)
- സാഹിത്യ കല പരിഷത്ത് പുരസ്‌കാരം
- യു.പി. സംഗീത നാടക അക്കാദമി അവാർഡ്
- ദേശീയ സംഗീത നാടക അക്കാദമി അവാർഡ്