Jump to content

സാധ്വി സരസ്വതി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


സനാതൻ ധർമ പ്രചാർ സേവസമിതിയുടെ അധ്യക്ഷയായ ഒരു പ്രസംഗകയാണ് സാധ്വി സരസ്വതി (Sadhvi Saraswati). മധ്യപ്രദേശിലെ ഛിണ്ഡ്വാര ജില്ലയിൽ ആണ് ഇവരുടെ സ്വദേശം. VHP പരിപാടികളിലെ പ്രകോപനപരമായ പ്രസംഗങ്ങളാൽ ഇവർ അറിയപ്പെടുന്നു. ജീവനുള്ളകാലം ഹിന്ദുരാഷ്ട്രത്തിനായി പ്രവർത്തിക്കുമെന്ന് അവർ പറയുന്നു. മൂന്നാം ക്ലാസുവരെയേ ഇവർക്ക് വിദ്യാഭ്യാസം ലഭിച്ചിട്ടുള്ളൂ. ഗോഹത്യ ഇന്ത്യയിൽ നിർത്തിയില്ലെങ്കിൽ ഇവിടെ പുതിയൊരു വിപ്ലവം ഉണ്ടാകുമെന്ന് ഇവർ പ്രസംഗിച്ചിരുന്നു. RSS നെറ്റെയും VHP യുടെയും പരിപാടികളിൽ സ്ഥിരം പങ്കെടുക്കാറുണ്ട്. സാമുദായികസ്പർദ്ധ വളർത്തുന്നരീതിയിൽ പ്രസംഗിച്ചതിന് 2015 മാർച്ചിൽ ഇവർക്കെതിരെ Section 153 (A) പ്രകാരം മംഗലാപുരത്ത് കേസെടുത്തിരുന്നു.[1]

മതസൗഹാർദ്ദം തകർക്കുന്നരീതിയിൽ പ്രസംഗിച്ചതിന് ഇവർക്കെതിരെ കേരള പോലീസ് കേസെടുത്തിട്ടുണ്ട്. ലൗ ജിഹാദിനുവരുന്നവരുടെ തലവെട്ടാൻ സ്ത്രീകൾക്ക് വാൾ കൊടുക്കണമെന്ന് ഇവർ ആണുങ്ങളെ ഉൽബോധിപ്പിച്ചതിനാണ് കേസ്. അതുപോലെതന്നെ പശുക്കളെകൊല്ലുന്നവരുടെ തലവെട്ടണമെന്നും ഇവർ പ്രസംഗിച്ചു. കാസറഗോഡ് നടന്ന പരിപാടിയിൽ ഇങ്ങനെ പ്രസംഗിക്കുകവഴി അക്രമത്തിന് പ്രോൽസാഹിപ്പിച്ചുവെന്ന പരാതിയിലാണ് പോലീസ് കേസെടുത്തിരിക്കുന്നത്.[2]

അവലംബം

[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=സാധ്വി_സരസ്വതി&oldid=3248019" എന്ന താളിൽനിന്ന് ശേഖരിച്ചത്