Jump to content

സാഗർഗഡ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സാഗർഗഡ് കോട്ട
അലിബാഗ് , മഹാരാഷ്ട്ര
സാഗർഗഡ് കോട്ടമതിൽ
തരം കോട്ട
Site information
Owner ഇന്ത്യാ ഗവണ്മെന്റ്
Controlled by ഗുജറാത്ത് സുൽത്താനത്ത്, അഹമ്മദ് നഗർ സുൽത്താനത്ത്, പോർച്ചുഗീസ്, മറാഠാ സാമ്രജ്യം,
Open to
the public
6:00am മുതൽ 6:00pm വരെ
Condition നാശോന്മുഖം
Site history
Materials കരിങ്കല്ല്, ചെങ്കല്ല്
Height 414 മീ (1,358 അടി) ASL

റായ്ഗഡ് ജില്ലയിലെ അലിബാഗ് താലൂക്കിൽ സ്ഥിതി ചെയ്യുന്ന ഒരു കോട്ടയാണ് സാഗർഗഡ്.

വിവരണം

[തിരുത്തുക]

കടൽത്തീരത്ത് നിന്നും അഞ്ചു മൈൽ ഉള്ളിലായാണ് ഈ കോട്ട നിലകൊള്ളുന്നത്.[1] അലിബാഗ്-പെൻ റോഡിലെ ഖണ്ടാലെ ഗ്രാമത്തിൽ നിന്നാണ് കോട്ടയിലേക്കുള്ള പാത ആരംഭിക്കുന്നത്. ഈ ഗ്രാമത്തിൽ നിന്ന് 2 മണിക്കൂർ നടന്നാൽ കോട്ടയിലെത്താം. ധരം‌താർ നദി ഇതിനു സമീപത്തുകൂടി ഒഴുകുന്നു.[2] കോട്ടയിലേക്കുള്ള വഴിയിലായി മഹിഷാസുരമർദ്ദിനിയുടെ ഒരു ചെറിയ ക്ഷേത്രവും ഒരു ജലസംഭരണിയും ഉണ്ട്. പോകുന്ന വഴിയിലായി മഴക്കാലത്ത് "ദോധാനെ" വെള്ളച്ചാട്ടം കാണാം. മലമുകളിലെത്തും മുൻപ് സാഗർഗഡ് മാചി എന്നറിയപ്പെടുന്ന പരന്ന ഭൂമിയിൽ ഒരു സിദ്ധേശ്വർ ആശ്രമമുണ്ട്. സന്ദർശകർക്ക് ഈ ആശ്രമത്തിൽ രാത്രി തങ്ങാനുള്ള സൗകര്യമുണ്ട്.

ചരിത്രം

[തിരുത്തുക]

ഈ കോട്ടയെക്കുറിച്ച് വളരെക്കുറച്ച് മാത്രമേ രേഖപ്പെടുത്തപ്പെട്ടിട്ടുള്ളൂ. ശത്രുക്കളുടെ നീക്കങ്ങൾ നിരീക്ഷിക്കുന്നതിനുള്ള ഒരു നിരീക്ഷണകേന്ദ്രമായാണ് ഇത് ആദ്യം നിർമ്മിക്കപ്പെട്ടത്. 1660-ൽ ആദിൽ ഷായിൽ നിന്ന് ശിവാജി മഹാരാജ് ഈ കോട്ട പിടിച്ചെടുത്തു. [2] പുരന്ദർ ഉടമ്പടി പ്രകാരം മുഗളന്മാർക്ക് കൈമാറിയ 23 കോട്ടകളിൽ ഒന്നാണ് സാഗർഗഡ്. [3] 1713-ൽ ബാലാജി വിശ്വനാഥ് പേഷ്വ കാനോജി ആംഗ്രെയ്ക്ക് നൽകിയ 16 കോട്ടകളിൽ ഒന്നായിരുന്നു ഇത്. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട കുറ്റവാളികളെ കോട്ടയുടെ വാനർ ടോക്ക് (മങ്കി പോയിന്റ്) എന്നറിയപ്പെടുന്ന ഭാഗത്ത് നിന്നും താഴേക്കെറിഞ്ഞു കൊലപ്പെടുത്തിയിരുന്നതായി പറയപ്പെടുന്നു. [4]

അവലംബം

[തിരുത്തുക]
  1. https://www.maharashtratourism.gov.in/-/sagargad?p_l_back_url=%2Fweb%2Fmh-tourism%2Fsearch-page%3Fq%3Dsagargad
  2. 2.0 2.1 https://www.livemint.com/brand-stories/5-best-trekking-places-in-maharashtra-11656683074530.html
  3. "Sagargad, Sahyadri,Shivaji,Trekking,Marathi,Maharastra". trekshitiz.com. Archived from the original on 2012-08-28.
  4. "The Gazetteers Department - KOLABA". raigad.nic.in. Archived from the original on 2009-04-10.

ചിത്രശാല

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=സാഗർഗഡ്&oldid=4117901" എന്ന താളിൽനിന്ന് ശേഖരിച്ചത്