സാക്രമെൻറോ കൗണ്ടി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സാക്രമെൻറോ കൗണ്ടി, കാലിഫോർണിയ
County of Sacramento
Images, from top down, left to right: California State Capitol, Tower Bridge, Sutter's Fort, Locke Historic District, Folsom Powerhouse State Historic Park
പതാക സാക്രമെൻറോ കൗണ്ടി, കാലിഫോർണിയ
Flag
Official seal of സാക്രമെൻറോ കൗണ്ടി, കാലിഫോർണിയ
Seal
Location in the state of California
Location in the state of California
California's location in the US
California's location in the US
Country അമേരിക്കൻ ഐക്യനാടുകൾ
State California
RegionSacramento Valley
Metro areaGreater Sacramento
IncorporatedFebruary 18, 1850[1]
നാമഹേതുThe capital city of Sacramento, which is named for the Sacrament of the Holy Eucharist
County seat (and largest city)Sacramento
ഭരണസമ്പ്രദായം
 • ഭരണസമിതിBoard of Supervisors
 • Board of Supervisors
 • County ExecutiveNavdeep S. Gill
വിസ്തീർണ്ണം
 • ആകെ994 ച മൈ (2,570 ച.കി.മീ.)
 • ഭൂമി965 ച മൈ (2,500 ച.കി.മീ.)
 • ജലം29 ച മൈ (80 ച.കി.മീ.)
ജനസംഖ്യ
 • ആകെ14,18,788
 • കണക്ക് 
(2016)[3]
15,14,460
 • ജനസാന്ദ്രത1,400/ച മൈ (550/ച.കി.മീ.)
സമയമേഖലUTC−8 (Pacific Standard Time)
 • Summer (DST)UTC−7 (Pacific Daylight Time)
FIPS code06-067
വെബ്സൈറ്റ്www.saccounty.net

സാക്രമെൻറോ കൗണ്ടി, അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയ സംസ്ഥാനത്തെ ഒരു കൗണ്ടിയാണ്. 2010 ലെ അമേരിക്കൻ ഐക്യനാടുകളിലെ കനേഷുമാരി കണക്കുകളനുസരിച്ച് ഈ കൗണ്ടിയിലെ ആകെ ജനസംഖ്യ 1,418,788 ആയിരുന്നു.[2] 1854 മുതൽ കാലിഫോർണിയയുടെ തലസ്ഥാന നഗരമായി തുടരുന്ന സാക്രമെൻറോ[4] നഗരമാണ് ഇതിൻറെ കൗണ്ടി സീറ്റ്. ഗോൾഡൻ കൺട്രിയിൽ മദ്ധ്യ താഴ്വരയുടെ വടക്കൻ ഭാഗത്ത് ഏകദേശം 994 ചതുരശ്ര മൈൽ (2,570 ചതുരശ്ര കിലോമീറ്റർ) പ്രദേശത്തായി ഈ കൌണ്ടി വ്യാപിച്ചുകിടക്കുന്നു. സൂയിസൺ ഉൾക്കടൽ ഉൾപ്പെടെ, സാക്രമെൻറോ നദിയ്ക്കും സാൻ ജോവാക്വൻ നദിയ്ക്കും ഇടയിലുള്ള താഴ്ന്ന അഴിമുഖ പ്രദേശത്തു നിന്നു തുടങ്ങി സംസ്ഥാന തലസ്ഥാനത്തിന് അപ്പുറത്തേയ്ക്ക് വടക്കൻ ദിശയിൽ ഏകദേശം 10 മൈൽ (16 കിലോമീറ്റർ) ദൂരേയ്ക്കും കിഴക്കോട്ട് സിയേറ നെവാദ മലനിരകളുടെ താഴ്വാരത്തിലേക്കുവരെ ഈ കൌണ്ടി വ്യാപിച്ചുകിടക്കുന്നു. സക്രാമെൻറോ കൗണ്ടിയിലെ ഏറ്റവും തെക്കുള്ള ഭാഗത്തിന് സാൻ ഫ്രാൻസിസ്കോ ഉൾക്കടലിലേയ്ക്കു നേരിട്ട് പ്രവേശനമുണ്ട്.

ചരിത്രം[തിരുത്തുക]

1850 ൽ കാലിഫോർണിയയ്ക്കു സംസ്ഥാന പദവി ലഭിച്ച വേളയിൽ രൂപീകരിക്കപ്പട്ട യഥാർത്ഥ കൗണ്ടികളിൽ ഒന്നായിരുന്നു സക്രാമെൻറോ കൗണ്ടി. ഈ കൌണ്ടിയുടെ പടിഞ്ഞാറൻ അതിർത്തിയായി നിലനിൽക്കുന്ന സക്രാമെൻറോ നദിയാണ് ഈ പ്രദേശത്തിന് പേരു ലഭിക്കാൻ കാരണമായത്.

ഭൂമിശാസ്ത്രം[തിരുത്തുക]

അമേരിക്കൻ ഐക്യനാടുകളിലെ സെൻസസ് ബ്യൂറോയുടെ കണക്കുകൾ പ്രകാരം ഈ കൗണ്ടിയുടെ വിസ്തൃതി ഏകദേശം 994 ചതുരശ്ര മൈൽ (2,570 ചതുരശ്ര കിലോമീറ്റർ) ആണ്. ഇതിൽ 965 ചതുരശ്ര മൈൽ (2,500 ചതുരശ്ര കിലോമീറ്റർ) പ്രദേശം കര ഭൂമിയും ബാക്കി 29 ചതുരശ്ര മൈൽ (75 ചതുരശ്ര കിലോമീറ്റർ) അതായത് 3.0 ശതമാനം പ്രദേശം ജലം ഉൾപ്പെട്ടതുമാണ്.

അവലംബം[തിരുത്തുക]

  1. "Chronology". California State Association of Counties. Archived from the original on 2016-01-29. Retrieved February 6, 2015.
  2. 2.0 2.1 "State & County QuickFacts". United States Census Bureau. Archived from the original on 2011-07-17. Retrieved April 6, 2016.
  3. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; USCensusEst2016 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  4. "Find a County". National Association of Counties. Retrieved 2011-06-07.
"https://ml.wikipedia.org/w/index.php?title=സാക്രമെൻറോ_കൗണ്ടി&oldid=3928213" എന്ന താളിൽനിന്ന് ശേഖരിച്ചത്