ഉള്ളടക്കത്തിലേക്ക് പോവുക

സാക്കിർ ഹുസൈൻ ഡെൽഹി കോളേജ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സാക്കിർ ഹുസൈൻ ഡെൽഹി കോളേജ്
മുൻ പേരു(കൾ)
ഡെൽഹി കോളേജ്
സാക്കീർ ഹുസൈൻ കോളേജ്
ആംഗ്ലോ-അറബിക് കോളേജ്
ആദർശസൂക്തംലിവ് ബൈ ലവ് (Live By Love)
സ്ഥാപിതം1692[1]
ബന്ധപ്പെടൽഡെൽഹി സർവകലാശാല
പ്രധാനാദ്ധ്യാപക(ൻ)മൊഹമ്മദ് അസ്ലാം പർവേസ്
സ്ഥലംന്യൂ ഡെൽഹി, ഇന്ത്യ
വെബ്‌സൈറ്റ്www.zakirhusaindelhicollege.in

ഡെൽഹിയിൽ ഇന്ന് നിലനിൽക്കുന്ന ഏറ്റവും പുരാതനമായ വിദ്യാഭ്യാസസ്ഥാപനമാണ് സാക്കിർ ഹുസൈൻ ഡെൽഹി കോളേജ്. 1692-ൽ സ്ഥാപിക്കപ്പെട്ട ഇത്, മുമ്പ് സാക്കിർ ഹുസൈൻ കോളേജ്, ആംഗ്ലോ അറബിക് കോളേജ്, ഡെൽഹി കോളേജ് എന്നീ പേരുകളിലും അറിയപ്പെട്ടിരുന്നു. ഡെൽഹി സർവകലാശാലയുടെ കീഴിലുള്ള ഈ കോളേജിൽ, ആർട്സ്, കമേഴ്സ്, ശാസ്ത്രം എന്നീ വിഷയങ്ങളിൽ ബിരുദ-ബിരുദാനന്തര കോഴ്സുകൾ പഠിപ്പിക്കുന്നു.[2][3] ഇന്ത്യയിലെ ആധുവികവിദ്യാഭ്യാസത്തിലും ഉർദു-ഇസ്ലാമികവിദ്യാഭ്യാസത്തിലും കാര്യമായ സ്വാധീനം ചെലുത്താൻ ഈ കോളേജിനായിട്ടുണ്ട്. ഇന്ന് അറബിയിലും പേർഷ്യനിലും ബിരുദപഠനം നടത്തിക്കുന്ന ഡെൽഹി സർവകലാശാലയുടെ കീഴിലുള്ള ഒരേയൊരു കലാലയമാണിത്.[4]

ചരിത്രം

[തിരുത്തുക]

ഡെൽഹി കോളേജ് ആദ്യമൊക്കെ ഒരു മദ്രസ പോലെയായിരുന്നു. 1828-ൽ ബ്രിട്ടീഷുകാർ ഇവിടെ പരിഷ്കരണങ്ങൾ വരുത്തുകയും ഇംഗ്ലീഷ് ഭാഷയും സാഹിത്യവും പഠിപ്പിക്കാനാരംഭിക്കുകയും ചെയ്തു. അർദ്ധപരിഷ്കൃതരും വിദ്യാഭ്യാസമില്ലാത്തവരുമായ ഇന്ത്യയിലെ ജനങ്ങളെ ഉദ്ധരിക്കുന്നതിനാണ് ഈ നീക്കമെന്നാണ് പറയപ്പെട്ടത്. ചാൾസ് ട്രെവല്യൻ ആയിരുന്നു ഈ പരിഷ്കരണത്തിനു പിന്നിൽ. പൗരസ്ത്യവിജ്ഞാനത്തിന് യാതൊരു വിലയുമില്ലെന്ന കാഴ്ചപ്പാട് വച്ചുപുലർത്തിയിരുന്ന തോമസ് ബാബിങ്റ്റൻ മെക്കോലെയുടെ ശിഷ്യനും ബന്ധുവും സമാന ചിന്താഗതിക്കാരനുമായിരുന്നു ട്രെവല്യൻ. മതവികാരത്തിന്റെ പിന്തുണയിലുള്ള വിവേചനങ്ങളും ശീലങ്ങളും മാറ്റിയെടുക്കാൻ ഇംഗ്ലീഷ് വിദ്യാഭ്യാസംകൊണ്ട് മാത്രമേ സാധിക്കൂ എന്നദ്ദേഹം വിശ്വസിച്ചു. ഈ കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിലായിരുന്നു ട്രെവല്യന്റെ പരിഷ്കാരങ്ങൾ.[5]

പത്തൊമ്പതാം നൂറ്റാണ്ടിന്റെ മദ്ധ്യത്തിൽ അഞ്ച് ബൗദ്ധികജേണലുകൾ ഡെൽഹി കോളേജിൽ നിന്ന് പുറത്തിറക്കപ്പെട്ടിരുന്നു.[6]

അവലംബം

[തിരുത്തുക]
  1. ചരിത്രം Archived 2012-02-27 at the Wayback Machine ഔദ്യോഗിക വെബ്സൈറ്റ്.
  2. സാക്കിർ ഹുസൈൻ കോളേജ് ടേൺസ് 300 രവ്ലീൻ കൗർ, ഇന്ത്യൻ എക്സ്പ്രസ്, 2005 സെപ്റ്റംബർ 6.
  3. സാക്കിർ ഹുസൈൻ കോളേജ് യൂനിവേഴ്സിറ്റി ഓഫ് ഡെൽഹി.
  4. അറബിക്, പേർഷ്യൻ, ബംഗ്ല, ഉർദു ഇൻ ഡി.യു. ഇന്ത്യൻ എക്സ്പ്രസ്, 2003 മേയ് 31.
  5. ലാസ്റ്റ് മുഗൾ[൧], താൾ: 71
  6. ലാസ്റ്റ് മുഗൾ[൧], താൾ: 95

ഗ്രന്ഥങ്ങൾ

[തിരുത്തുക]
  • ^ വില്ല്യം ഡാൽറിമ്പിൾ (2006). ദ ലാസ്റ്റ് മുഗൾ - ദ ഫോൾ ഓഫ് എ ഡൈനസ്റ്റി, ഡെൽഹി 1857 (in ഇംഗ്ലീഷ്). പെൻഗ്വിൻ ബുക്സ്. ISBN 9780670999255. Retrieved 2013 ജൂലൈ 4. {{cite book}}: Check date values in: |accessdate= (help)