സാകിർ നായിക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
സാകിർ നായിക്
Dr Zakir Naik.jpg
സാകിർ നായിക് മാലിദ്വീപിൽ
ജനനം
സാകിർ അബ്ദുൽ കരീം നായിക്

(1965-10-18) 18 ഒക്ടോബർ 1965 (പ്രായം 54 വയസ്സ്)
വിദ്യാഭ്യാസംഎംബിബിഎസ്
പഠിച്ച സ്ഥാപനങ്ങൾകിഷിൻചന്ദ് ചെല്ലാറം കോളേജ്
ടോപിവാല നാഷണൽ മെഡിക്കൽ കോളേജ് ആൻഡ് നായർ ഹോസ്പിറ്റൽ
യൂണിവേഴ്സിറ്റി ഓഫ് മുംബൈ
തൊഴിൽഇസ്‌ലാമിക് റിസേർച്ച് ഫൗണ്ടേഷന്റെ പ്രസിഡന്റ്, ഇസ്‌ലാമിക പ്രഭാഷകൻ
സജീവം1991–ഇതുവരെ
അറിയപ്പെടുന്നത്ഇസ്‌ലാമിക പ്രബോധനം
Board member ofഇസ്‌ലാമിക് റിസേർച്ച് ഫൗണ്ടേഷൻ
ജീവിത പങ്കാളി(കൾ)ഫർഹത്ത് നായിക്
വെബ്സൈറ്റ്ഐആർഎഫ്.നെറ്റ്
പീസ്‌ടിവി.ടിവി

ഒരു എഴുത്തുകാരനും പ്രഭാഷകനും മത താരതമ്യ പണ്ഡിതനുമാണ് സാകിർ അബ്ദുൽ കരീം നായിക്. വിവിധ മതങ്ങൾ തമ്മിലുള്ള പൊതു സം‌വാദങ്ങൾക്ക് പ്രശസ്തനാണ് സാകിർ നായിക്. ബോംബെ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇസ്‌ലാമിക് റിസേർച്ച് ഫൗണ്ടേഷൻ (ഐആർഎഫ്) എന്ന സ്ഥാപനത്തിന്റെ പ്രസിഡന്റും[1][2] പീസ് ടിവിയുടെ സ്ഥാപകരിലൊരാളുമാണദ്ദേഹം. പൊതുപ്രഭാഷകനാകുന്നതിന്നു മുമ്പ് നായിക് ഒരു ഡോക്ടറായിരുന്നു.[3] ഇസ്‌ലാമിൽ വിഭാഗീയതയെ നിഷേധിക്കുന്നുണ്ടെങ്കിലും സലഫി ചിന്താധാരയിലെ ആശയങ്ങളാണ് സാകിർ നായിക് പൊതുവെ മുന്നോട്ടു വെക്കാറുള്ളത്.[4][5][6] ഇസ്‌ലാം മതത്തെ കുറിച്ചും മതതാരതമ്യത്തിലും വിവിധ കൃതികളും അദ്ദേഹത്തിന്റേതായിട്ടുണ്ട്.

ആദ്യകാല ജീവിതം[തിരുത്തുക]

മുംബൈയിൽ 1965 ഒക്ടോബർ 18ആം തിയതിയിലാണ് സാകിർ നായിക് ജനിച്ചത്. മുംബൈയിലെത്തന്നെ സെന്റ് പീറ്റേഴ്സ്സ് ഹൈസ്കൂളിൽ നിന്നുമായിരുന്നു സ്കൂൾ വിദ്യാഭ്യാസം. ശേഷം കിഷിൻചന്ദ് ചെല്ലാറം കോളേജിൽ പഠിച്ചു. വൈദ്യ ബിരുദം നേടിയത് ടോപിവാല നാഷണൽ മെഡിക്കൽ കോളേജ് ആൻഡ് നായർ ഹോസ്പിറ്റലിൽ നിന്നായിരുന്നു.[7] പിന്നീട് മുംബൈ യൂനിവേഴ്സിറ്റിയിൽ നിന്ന് ഉന്നത പഠനം പൂർത്തിയാക്കി. 1991ലാണ് സാക്കിർ നായിക് പ്രബോധനം ആരംഭിക്കുന്നത്. ഐആർഎഫ് സ്ഥാപിക്കുകയും ചെയ്തു. ഫർഹത് നായിക്കാണ് ഭാര്യ.[8].

പ്രവർത്തന മേഖല[തിരുത്തുക]

സാക്കിർ നായിക് ലോകത്തെമ്പാടുമായി ധാരാളം മതപഠന ക്ലാസുകൾ നടത്തുകയും നിരവധി സംവാദങ്ങളിൽ പങ്കെടുക്കുകയും ചെയ്തിട്ടുണ്ട്. സാക്കിർ നായിക്കിന്റെ ഓർമ്മശക്തിയും പ്രബോധന പ്രവർത്തനങ്ങളും അദ്ദേഹത്തിന് മുസ്‌ലിം സമൂഹത്തിൽ വളരെയധികം ജനപ്രീതി നൽകിയിട്ടുണ്ടെന്ന് നരവംശശാസ്ത്രജ്ഞനായ തോമസ് ബ്ലോം ഹാൻസെൻ അഭിപ്രായപ്പെട്ടിട്ടുണ്ട്. ഇസ്‌ലാം മതത്തെ ആധുനിക ശാസ്ത്രം, ക്രിസ്തു മതം, മതേതരത്വം എന്നിവയുമായി ബന്ധപ്പെടുത്തിയാണ് സാധാരണയായി സാക്കിർ നായിക് പ്രഭാഷണങ്ങൾ നടത്താറുള്ളത്.

2016 -ലെ വിവാദം[തിരുത്തുക]

2016 ജൂലൈ 1 - 2 തിയതികളിൽ ധാക്കയിൽ നടന്ന ആക്രമണങ്ങളിലെ പ്രതികളിൽ ഒരാൾ താൻ സാകിർ നായിക്കിന്റെ അനുയായിയാണെന്നു വെളിപ്പെടുത്തിയതോടെ സാകിർ നായിക് ഇന്ത്യൻ പോലീസിന്റെ ശ്രദ്ധ പിടിച്ചുപറ്റുകയുണ്ടായി. ബ്രിട്ടനും കാനഡയും നേരത്തെതന്നെ സാകിർ നായിക് തങ്ങളുടെ രാജ്യത്തു പ്രവേശിക്കുന്നതിനെ തടഞ്ഞിരുന്നു. മതസ്പർദ്ധ ഉണ്ടാകുമെന്ന സംശയത്താൽ മലേഷ്യ ഇദ്ദേഹത്തിന്റെ പ്രസംഗങ്ങൾ നിരോധിച്ചിരുന്നു.[9]

പ്രധാന ഗ്രന്ഥങ്ങൾ[തിരുത്തുക]

 1. REPLIES TO THE MOST COMMON QUESTIONS ASKED BY NON-MUSLIMS
 2. QUR'ÂN AND MODERN SCIENCE - Compatible Or Incompatible
 3. CONCEPT OF GOD IN MAJOR RELIGIONS
 4. ISLAM AND TERRORISM
 5. WOMEN'S RIGHTS IN ISLAM - Protected Or Subjugated?
 6. AL-QUR'ÂN - Should it be Read with Understanding?
 7. IS THE QUR'ÂN GOD'S WORD?
 8. Is non vegetarian food is permitted for a human being ?

അവലംബം[തിരുത്തുക]

 1. "Dr. Zakir Naik". Islamic Research Foundation. Retrieved 16 April 2011.
 2. "Islamic Research Foundation". Irf.net. ശേഖരിച്ചത് 2013-12-03.
 3. Shukla, Ashutosh. "Muslim group welcomes ban on preacher". Daily News and Analysis. 22 June 2010. Retrieved 16 April 2011. Archived 7 August 2011.
 4. "Dr. Zakir Naik talks about Salafi's & Ahl-e Hadith". YouTube. 2010-09-24. ശേഖരിച്ചത് 2013-12-03.
 5. Swami, Praveen (2011). "Islamist terrorism in India". എന്നതിൽ Warikoo, Kulbhushan (ed.). Religion and Security in South and Central Asia. London, England: Taylor & Francis. p. 61. ISBN 9780415575904. To examine this infrastructure, it is useful to consider the case of Zakir Naik, perhaps the most influential Salafi ideologue in India.
 6. Robinson, Rowena (2005). Tremors of Violence: Muslim Survivors of Ethnic Strife in Western India. Sage Publications. p. 191. The apparently well-funded and well-managed Islamic Research Foundation (Mumbai) was started in 1991 by a Dr Zakir Naik, a celebrated preacher who has travelled all over the world to teach. Its orators appear to have a strong incline towards a Wahhabi/Salafi interpretation of Islam.
 7. സാകിർ നായിക് ഐആർഫ്.നെറ്റിൽ നിന്ന്.
 8. Ramanujan, Sweta. "Beyond veil: Am I not a normal Muslim girl?". expressindia.com. Indian Express Group. 16 July 2004. Retrieved 16 April 2011. Archived 16 April 2011.
 9. http://www.thehindu.com/news/national/understanding-the-controversy-surrounding-zakir-naik/article8828631.ece

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=സാകിർ_നായിക്&oldid=2784863" എന്ന താളിൽനിന്ന് ശേഖരിച്ചത്