സാകിയ തഹ്രി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മൊറോക്കൻ വംശജയായ ഫ്രഞ്ച് ആസ്ഥാനമായുള്ള ചലച്ചിത്ര നിർമ്മാതാവും അഭിനേത്രിയുമാണ് സാകിയ ബൗച്ചാല (ജനനം 1963) എന്നും അറിയപ്പെടുന്ന സാകിയ തഹ്‌രി.[1]

ജീവിതം[തിരുത്തുക]

ലില്ലെയിലാണ് സാകിയ താഹിരി ജനിച്ചത്.[1] അവർ ഫ്രഞ്ച് യുദ്ധ ചിത്രമായ ഫോർട്ട് സാഗനെയിൽ (1984) അഭിനയിച്ചു. കൂടാതെ ഫരീദ ബെൻലിയാസിദിന്റെ പ്രശസ്തമായ ഉനെ പോർട്ട് സുർ ലാ സിയിൽ (1987) നായികയായി അഭിനയിച്ചു. അബ്ദുറഹ്മാൻ താസിയുടെ മൊറോക്കൻ സിനിമകളായ ബാഡിസ് (1989), എ ലാ റീച്ചെർചെ ഡു മാരി ഡി മാ ഫെമ്മെ (1993) എന്നിവയിലും അവർ പ്രധാന വേഷങ്ങൾ ചെയ്തു.[2]

അൾജീരിയൻ ചലച്ചിത്ര നിർമ്മാതാവ് അഹമ്മദ് ബൗച്ചാലയാണ് അവരുടെ ഭർത്താവ്. അവർ ബൗച്ചാലയുടെ ആദ്യ ചിത്രമായ ക്രിം (1995) എന്ന ചിത്രത്തിന്റെ സഹ-രചന നിർവ്വഹിക്കുകയും അദ്ദേഹത്തിന്റെ രണ്ടാമത്തെ ചിത്രമായ ഒറിജിൻ കൺട്രോലി (2001) സഹസംവിധാനം ചെയ്യുകയും ചെയ്തു. അബ്ദുൽഹായ് ലറാക്കിയുടെ ആദ്യത്തെ മൊറോക്കൻ ഫീച്ചർ ഫിലിം മോണ സാബർ (2001) എഴുതുന്നതിലും ഈ ജോഡി സഹകരിച്ചു.[1]

സാക്കിയ താഹ്‌രിയുടെ 2009-ലെ നമ്പർ വൺ കോമഡിയിൽ പരിഷ്‌ക്കരിച്ച മൗദവാനയ്‌ക്ക് ശേഷം മൊറോക്കോയിലെ ലിംഗ ബന്ധങ്ങളും പ്രത്യേകിച്ച് പുരുഷത്വത്തിന്റെ പ്രകടനവും സൂക്ഷ്മാവലോകനം നടത്തുന്നു.[3][2]

അവലംബം[തിരുത്തുക]

  1. 1.0 1.1 1.2 Roy Armes (2008). "Bouchaâla, Zakia". Dictionary of African Filmmakers. Indiana University Press. p. 48. ISBN 0-253-35116-2.
  2. 2.0 2.1 Valérie K. Orlando (2011). Screening Morocco: Contemporary Film in a Changing Society. Ohio University Press. pp. 149–51. ISBN 978-0-89680-478-4.
  3. Jimia Boutouba, The Moudawana Syndrome: Gender Trouble in Contemporary Morocco, Research in African Literatures, Vol. 45, No. 1, Spring 2014, pp.24-38.

പുറംകണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=സാകിയ_തഹ്രി&oldid=3689802" എന്ന താളിൽനിന്ന് ശേഖരിച്ചത്