സാംഭർ തടാകം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
സാംഭർ തടാകം
Lake Sambhar.jpg
സ്ഥാനംരാജസ്ഥാൻ, ഇന്ത്യ
നിർദ്ദേശാങ്കങ്ങൾ26°58′N 75°05′E / 26.967°N 75.083°E / 26.967; 75.083Coordinates: 26°58′N 75°05′E / 26.967°N 75.083°E / 26.967; 75.083
ഇനംഉപ്പ് തടാകം
Catchment area5700 ചതുരശ്ര കിലോമീറ്റർ
താല-പ്രദേശങ്ങൾഇന്ത്യ
പരമാവധി നീളം35.5 കിലോമീറ്റർ
പരമാവധി വീതി3 to 11 കിലോമീറ്റർ
വിസ്തീർണ്ണം190 മുതൽ 230 ചതുരശ്ര കിലോമീറ്റർ വരെ
ശരാശരി ആഴം0.6 മീറ്റർ മുതൽ 3 മീറ്റർ വരെ
പരമാവധി ആഴം3 മീറ്റർ
ഉപരിതല ഉയരം360 മീറ്റർ
അധിവാസസ്ഥലങ്ങൾസാംഭർ ലേക്ക് ടൗൺ, ജബ്ദിനഗർ, ഗോവിണ്ടി, ഗുധ, ഝാക്, നാവാ, ഝോപക്, ഉലന.
Official nameSambhar Lake
Designated25 March 1990

ഇന്ത്യയിലെ, കരയാൽ ചുറ്റപ്പെട്ട ഏറ്റവും വലിയ ഉപ്പ് തടാകമാണ് സാംഭർ തടാകം. രാജസ്ഥാനിലെ ജയ്പൂർ നഗരത്തിൽ നിന്നും തെക്ക്പടിഞ്ഞാറ് ദിശയിൽ 96 കിലോമീറ്റർ ദൂരെ സ്ഥിതി ചെയ്യുന്നു. 1990-ൽ റാംസർ ഉടമ്പടി പ്രകാരം ഇത് അന്താരാഷ്ട്രപ്രാധാന്യമുള്ള തണ്ണീർത്തടമായി പ്രഖ്യാപിക്കപ്പെട്ടു[1].

ഭൂമിശാസ്ത്രം[തിരുത്തുക]

അരാവലി മലനിരകൾക്കിടയിൽ[2] നാഗൗർ, ജയ്പൂർ ജില്ലകളിലായി വ്യാപിച്ചു കിടക്കുന്ന സംഭാർ തടാകത്തിന് അജ്മീർ ജില്ലയുമായും അതിരുണ്ട്. ദീർഘവൃത്താകൃതിയിൽ 35.5 കിലോമീറ്റർ നീളവും 96 കിലോമീറ്റർ ചുറ്റളവും ഉണ്ട്. കാലാവസ്ഥയനുസരിച്ച് വീതി 3 കിലോമീറ്റർ മുതൽ 11 കിലോമീറ്റർ വരെയും വിസ്തീർണ്ണം 190 മുതൽ 230 ചതുരശ്രകിലോമീറ്റർ വരെയും ആകാറുണ്ട്. വരൾച്ച കാലത്ത് 60 സെന്റിമീറ്ററും മൺസൂൺ കഴിയുമ്പോൾ 3 മീറ്ററും ആഴമുണ്ടാകും[3]. വേനൽകാലത്ത് 40° സെൽഷ്യസും ശൈത്യകാലത്ത് 11° സെൽഷ്യസും ആണ് ശരാശരി താപമാനം.

5.1 കിലോമീറ്റർ നീളമുള്ള അണക്കെട്ട് ഈ തടാകത്തെ രണ്ടായി വിഭജിക്കുന്നു. ജലത്തിന്റെ ലവണാംശം ഒരു പ്രത്യേക പരിധിക്ക് മേലെയാകുമ്പോൾ പടിഞ്ഞാറ് ഭാഗത്തു നിന്നും കിഴക്ക് ഭാഗത്തേക്ക് വെള്ളം അണതുറന്ന് ഒഴുക്കി വിടുന്നു.

ഉപ്പ് ഉല്പാദനം[തിരുത്തുക]

ഇന്ത്യയിലെ ഏറ്റവും വലിയ ഉപ്പ് തടാകമാണ് സാംഭർ. തടാകത്തിന് കിഴക്ക് ഭാഗത്തായി ഏകദേശം 80 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ ആയിരത്തോളം വർഷമായി ഉപ്പ് ഉല്പാദിപ്പിക്കപ്പെടുന്ന ഉപ്പളങ്ങൾ സ്ഥിതി ചെയ്യുന്നു. ഇതിന് കിഴക്കു ഭാഗത്തായി ഇവിടെ നിന്നും സംഭാർ ലേക്ക് സിറ്റി വരെ ഉപ്പ് സംഭരിച്ച് കൊണ്ടുപോകുവാനായി ബ്രിട്ടീഷുകാർ നിർമ്മിച്ച തീവണ്ടിപ്പാതയുമുണ്ട്[1]. സാംഭർ തടാകത്തിലെ ഉപ്പളങ്ങളുടെ നിയന്ത്രണം തദ്ദേശവാസികളിൽ നിന്നും പല കാലഘട്ടങ്ങളിലായി രജപുത്രരും, മുഗളരും പിന്നീട് ബ്രിട്ടീഷുകാരും ഏറ്റെടുത്തിരുന്നു. രാജസ്ഥാൻ സംസ്ഥാനസർക്കാരും കേന്ദ്രവും തമ്മിൽ ഉണ്ടായ ധാരണയുടെ ഫലമായി ഹിന്ദുസ്ഥാൻ സാൾട്ട്സ് ലിമിറ്റഡിന്റെയും സംസ്ഥാന സർക്കാരിന്റെയും സംയുക്ത സംരംഭമായ സാംഭർ സാൾട്ട്സ് ലിമിറ്റഡ് എന്ന സ്ഥാപനമാണ് 1960 മുതൽക്ക് ഉപ്പ് ഉല്പാദനം പ്രധാനമായും നിയന്ത്രിക്കുന്നത്. പ്രതിവർഷം 210,000 ടൺ ഉപ്പ് ഇവിടെ നിർമ്മിക്കപ്പെടുന്നു. ഇത് രാജ്യത്തെ ആകെ ഉല്പാദനത്തിന്റെ 3 ശതമാനമാണ്[4]. വർധിച്ച തോതിലുള്ള അനധികൃത ഉപ്പ് നിർമ്മാണവും ഈ മേഖലയിലുണ്ട്.

അവലംബം[തിരുത്തുക]

  1. 1.0 1.1 "ലേക്ക് സാംഭർ, ഇന്ത്യ". നാസ എർത്ത് ഒബ്സർവേറ്ററി. ശേഖരിച്ചത് 6 ഡിസംബർ 2013.
  2. "സാംഭർ സാൾട്ട് ലേക്ക്". എൻസൈക്ലോപീഡിയ ബ്രിട്ടാനിക്ക. ശേഖരിച്ചത് 6 ഡിസംബർ 2013.
  3. "സാംഭർ ലേക്ക്". ടൂറിസം ഓഫ് ഇന്ത്യ. ശേഖരിച്ചത് 6 ഡിസംബർ 2013.
  4. "ചോക്ക്ഡ് ഓൺ സാൾട്ട്". ഡൗൺ റ്റു എർത്ത്. ശേഖരിച്ചത് 6 ഡിസംബർ 2013.

ഇതും കൂടി കാണുക[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=സാംഭർ_തടാകം&oldid=2388783" എന്ന താളിൽനിന്ന് ശേഖരിച്ചത്