സാംഗായ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

സാംഗായ്
Cervus eldii4.jpg
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം:
ഫൈലം:
ക്ലാസ്സ്‌:
നിര:
കുടുംബം:
ഉപകുടുംബം:
Cervinae
ജനുസ്സ്:
വർഗ്ഗം:
R. eldii
ശാസ്ത്രീയ നാമം
Rucervus eldii eldii
(M'Clelland, 1842)
Sangai (Rucervus eldii eldii)

ഇന്ത്യയിൽ മണിപ്പൂരിൽ മാത്രം കാണപ്പെടുന്ന മാൻ വർഗ്ഗമാണ് സാംഗായ്. മണിപ്പൂരിന്റെ സംസ്ഥാനമൃഗമായ ഇവ വംശനാശഭീഷണി നേരിടുന്നവയാണ്. ഇവയിൽ നൂറോളം മാത്രമേ ഇന്ന് അവശേഷിക്കുന്നുള്ളൂ. ചെറുകൂട്ടങ്ങളായി കാണപ്പെടുന്ന ഇവ ചാടിച്ചാടിസഞ്ചരിക്കുന്നതിനാൽ നൃത്തം വയ്ക്കുന്ന മാൻ എന്നും ഇവ അറിയപ്പെടുന്നു. പുൽമേടുകളിലാണ് ഇവ സാധാരണയായി ജീവിക്കുന്നത്. മികച്ച കാഴ്ചശക്തിയുള്ള ഈ മൃഗം പുള്ളിമാനെക്കാൾ അല്പം കൂടി വലിപ്പമുള്ളവയാണ്. [1]

അവലംബം[തിരുത്തുക]

  1. ബാലരമ ഡൈജസ്റ്റ് 2011 ജൂലൈ 2, പേജ് 29
"https://ml.wikipedia.org/w/index.php?title=സാംഗായ്&oldid=3452313" എന്ന താളിൽനിന്ന് ശേഖരിച്ചത്