Jump to content

സഹൃദയൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

സമാനമായ ഹൃദയമുള്ളവൻ എന്നാണ് സഹൃദ്യൻ എന്ന വാക്കിനർത്ഥം. കവി തന്റെ ആത്മാവിഷ്‌ക്കാരം കവിതയിലുടെ നിർവ്വഹിക്കുമ്പോൾ തന്റെ ഉള്ളിൽ അനുഭവപ്പെട്ട പ്രകമ്പനം അന്യനിലും ഉളവാകണമെന്ന് ആഗ്രഹിക്കുന്നു. അല്ലെങ്കിൽ താൻ രേഖപ്പെടുത്തിയത് അനന്യനിൽ എന്ത് പ്രതികരണമുണ്ടാക്കി എന്നറിയാൻ ആഗ്രഹിക്കുന്നു. അവിടെയാണ് സഹൃദയന്റെ ആവശ്യം.

രാജശേഖരൻ ഭാവകൻ എന്ന് സഹൃദയെനെ വിളിക്കുന്നു. കവി സൃഷ്ടിക്കുന്നു. സഹൃദയൻ പുനസൃഷ്ടിക്കുന്നു.

ആനന്ദവർദ്ധന്റെ അഭിപ്രായത്തിൽ രസജ്ഞതയാണ് സഹൃദയത്വത്തിന്റെ മൗലികസ്വഭാവം. കവിയുടെ രചനയിലേക്ക് ആണ്ടിറങ്ങി അതിന്റെ സാരാംശം ഉൾക്കൊള്ളാനുള്ള കഴിവാണിത്. ബുദ്ധി നൈർമല്യവും വർണനീയ തൻമയീഭാവയോഗ്യതയുമാണ് സഹൃദയ ധർമ്മങ്ങളിൽ പ്രധാനമായി അഭിനവഗുപ്തൻ കരുതുന്നത്. 'വിമലപ്രതിഭാനശാലിഹൃദയൻ' എന്ന് സഹൃദയനെ അഭിനവഗുപ്തൻ നിർവ്വചിക്കുന്നു

 രാജശേഖരൻ  സഹൃദയനെ നാലായി തിരിക്കുന്നു.

1. അരോചകികൾ

[തിരുത്തുക]

ഇവർ വിവേകശാലികളാണ്.

2. സതൃണാഭ്യവഹാരികൾ

[തിരുത്തുക]

അടയോടുകൂടി ഇലയും തിന്നുന്ന തരക്കാരാണിവർ. വിവേകമില്ലാത്തവരാണിവർ.

3. മത്സരികൾ

[തിരുത്തുക]

ഗുണങ്ങൾ കണ്ടാലും കണ്ടില്ലെന്നു നടിക്കന്നവരാണിവർ.

4. തത്ത്വാഭിനിവേശികൾ

[തിരുത്തുക]

ഇവർ ആയിരത്തിൽ ഒന്നോ രണ്ടോ ഉണ്ടാവൂ. അവർക്ക് കാവ്യധർമ്മം നന്നായി അറിയാം. അവർ ശബ്ദാർത്ഥങ്ങളെ വിവേചിച്ചറിയുന്നു. സൂക്തികൾ കൊണ്ട് സന്തോഷിക്കുന്നു. രസാമൃതം നന്നായി നുണയുന്നു. താത്പര്യമുദ്ര അന്വേഷിക്കുന്നു. നല്ലവണ്ണം വിവേചിച്ച് ഗുണം അറിയുന്നവരുടെ അഭാവത്താൽ തളരുമ്പോൾ പുണ്യശാലികളായ ചില കവികൾക്ക് ചിലപ്പോൾ മാത്രമേ കവിശ്രമം അറിയാവുന്ന ഇത്തരം ആളുകളെ കിട്ടാറുളളു.

അവലംബം

[തിരുത്തുക]

ഭാരതീയ കാവ്യശാസ്ത്രം-ഡോ. ടി ഭാസ്‌ക്കരൻ കേരളഭാഷാ ഇൻസ്റ്റിറ്റിയൂട്ട്

"https://ml.wikipedia.org/w/index.php?title=സഹൃദയൻ&oldid=4121013" എന്ന താളിൽനിന്ന് ശേഖരിച്ചത്