സഹീദ് ലക്ഷ്മൺ നായക് മെഡിക്കൽ കോളേജ് ആൻഡ് ഹോസ്പിറ്റൽ
പ്രമാണം:Saheed Laxman Nayak Medical College And Hospital logo.png | |
ലത്തീൻ പേര് | S L N Medical College & Hospital, Koraput |
---|---|
തരം | Public |
സ്ഥാപിതം | 2017 |
സൂപ്രണ്ട് | Dr. Sitaram Mahapatra |
ഡീൻ | Dr. Krushnachandra Biswal |
ബിരുദവിദ്യാർത്ഥികൾ | 125 per year |
സ്ഥലം | Koraput, Odisha, India |
ക്യാമ്പസ് | Urban |
കായിക വിളിപ്പേര് | SLNMCH |
അഫിലിയേഷനുകൾ | Berhampur University |
വെബ്‌സൈറ്റ് | www |
ഇന്ത്യയിലെ ഒഡീഷയിലെ കോരപുട്ടിൽ സ്ഥിതി ചെയ്യുന്ന സർക്കാർ മെഡിക്കൽ കോളേജ്യം, ആശുപത്രിയുമാണ് സഹീദ് ലക്ഷ്മൺ നായക് മെഡിക്കൽ കോളേജ്, ആശുപത്രി. 1908-ൽ സ്ഥാപിതമായ ഒരു ഡിസ്പെൻസറിയിലാണ് ആശുപത്രിയുടെ വേരുകൾ. കോളേജ് ഉദ്ഘാടനം ചെയ്തത് 2017-ലാണ്. ഒഡീഷയിൽ ആരംഭിച്ച നാലാമത്തെ സർക്കാർ മെഡിക്കൽ കോളേജാണിത്. 2017 സെപ്തംബർ 4 ന് ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ നവീൻ പട്‌നായിക് ഉദ്ഘാടനം ചെയ്തു. കെബികെ ഏരിയയിൽ സ്ഥാപിതമായ ആദ്യത്തെ മെഡിക്കൽ കോളേജാണിത്.
ചരിത്രം[തിരുത്തുക]
1908-ൽ കോരാപുട്ട് ജില്ലയിൽ സ്ഥാപിതമായ ഒരു ഡിസ്പെൻസറിയിലാണ് ആശുപത്രിയുടെ വേരുകൾ. 1937-ൽ ഇത് ഒരു ആശുപത്രിയായി ഉയർത്തപ്പെടുകയും 2004-ൽ നിലവിലുള്ള കെട്ടിടത്തിലേക്ക് മാറ്റുകയും ചെയ്തു.[1] 2007-ൽ ഇത് സ്വാതന്ത്ര്യസമര സേനാനി ലക്ഷ്മൺ നായക്കിന്റെ പേരിൽ പുനർനാമകരണം ചെയ്യപ്പെടുകയും 2017-ൽ ഒരു മെഡിക്കൽ കോളേജായി ഉദ്ഘാടനം ചെയ്യുകയും ചെയ്തു, 1962-ൽ MKCG മെഡിക്കൽ കോളേജ് ആൻഡ് ഹോസ്പിറ്റലിന് ശേഷം ഒഡീഷയിൽ ഉദ്ഘാടനം ചെയ്‌ത അത്തരത്തിലുള്ള ആദ്യത്തെ കോളേജും സംസ്ഥാനത്ത് സർക്കാർ നടത്തുന്ന നാലാമത്തെ സ്ഥാപനവുമാണ്. ഫങ്ഷണൽ ജിംനേഷ്യം കോളേജിൽ ഉണ്ട്. കായിക പ്രേമികൾക്ക് ഇൻഡോർ ബാഡ്മിന്റൺ കോർട്ടുള്ള ഏക മെഡിക്കൽ കോളേജാണിത്.[2]
അഫിലിയേഷനുകൾ[തിരുത്തുക]
കോളേജ് ബെർഹാംപൂർ സർവ്വകലാശാലയുമായി അഫിലിയേറ്റ് ചെയ്‌തിരിക്കുന്നു, കൂടാതെ ദേശീയ മെഡിക്കൽ കമ്മീഷനാൽ അംഗീകരിക്കപ്പെട്ടിരിക്കുന്നു.[3]
അവലംബം[തിരുത്തുക]
- ↑ "S.L.N Medical College & Hospital". www.slnmch.nic.in. Archived from the original on 2019-10-21. Retrieved 7 October 2017.
- ↑ "Saheed Laxman Nayak Medical College inaugurated in Koraput by Odisha CM Naveen Patnaik". www.merinews.com. 5 September 2017. Archived from the original on 2019-08-18. Retrieved 7 October 2017.
- ↑ "List of Colleges, National Medical Commission". Archived from the original on 2021-10-18. Retrieved 2023-01-27.