സഹായം:അവലംബം ചേർക്കൽ - ഒരാമുഖം/4

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


പരിശോധനായോഗ്യത
അവലംബങ്ങൾക്കെന്താണിത്ര പ്രാധാന്യം?

ഇൻലൈൻ സൈറ്റേഷനുകൾ
എങ്ങനെ ചേർക്കാം?

റെഫ്‌ടൂൾബാർ
സൈറ്റേഷനുകൾ ചേർക്കാനുള്ള എളുപ്പമാർഗ്ഗം

വിശ്വസനീയമായ സ്രോതസ്സുകൾ
ഏതൊക്കെ സ്രോതസ്സുകളാണ് മതിയായവ?

സംഗ്രഹം
താങ്കൾ പഠിച്ചത് ഒരുവട്ടം ആവർത്തിക്കൂ


ഇപ്പോൾ താങ്കൾക്ക് ഒരു താളിൽ എങ്ങനെയാണ് സ്രോതസ്സുകൾ ചേർക്കേണ്ടതെന്നറിയാം. പക്ഷേ ഏതു സ്രോതസ്സുകളാണ് ഉപയോഗിക്കേണ്ടത്? വിക്കിപീഡിയയിലെ ലേഖനങ്ങൾക്ക് വിശ്വസനീയമായതും പ്രസിദ്ധീകരിച്ചതുമായ സ്രോതസ്സുകളാണ് വേണ്ടത്. ഇവ താളിൽ നൽകിയിട്ടുള്ള വിവരങ്ങൾക്ക് നേരിട്ടുള്ള അവലംബങ്ങ‌ളായിരിക്കുകയും വേണം.

"സ്രോതസ്സ്" എന്ന വാക്കിന് വിക്കിപീഡിയയിൽ മൂന്നർത്ഥങ്ങളാണുള്ളത്: ഒരു കൃതി തന്നെ സ്രോതസ്സായി കണക്കാക്കാം (ഉദാഹരണത്തിന് ഒരു രേഖയോ, ലേഖനമോ, പ്രബന്ധമോ, ഗ്രന്ഥമോ). ഒരു കൃതിയുടെ കർത്താവും സ്രോതസ്സ് എന്ന് വിശേഷിപ്പിക്കപ്പെടാറുണ്ട് (എഴുത്തുകാരനും സ്രോതസ്സാണ്). കൃതിയുടെ പ്രസാധകരെ സ്രോതസ്സ് എന്ന് വിശേഷിപ്പിക്കപ്പെടാറുണ്ട് (ഉദാഹരണത്തിന് കേംബ്രിഡ്ജ് യൂണിവേഴ്സിറ്റി പ്രെസ്സ്). മൂന്നുതരം സ്രോതസ്സുകളും വിശ്വാസ്യതയെ വ്യത്യസ്തരീതിയിൽ സ്വാധീനിക്കുന്നു.

എത്ര കൂടുതൽ ആൾക്കാർ വിവരങ്ങൾ പരിശോധിക്കാനും നിയമപ്രശ്നങ്ങൾ വിശകലനം ചെയ്യാനും എഴുതിയ വിവരങ്ങൾ പരിശോധിക്കാനുമുണ്ടോ അത്രയും വിശ്വാസ്യത ആ പ്രസിദ്ധീകരണത്തിന് കൂടുതലായിരിക്കും. അക്കാദമിക പ്രസിദ്ധീകരണങ്ങളും വിദഗ്ദ്ധപരിശോധന ചെയ്യപ്പെടുന്ന പ്രസിദ്ധീകരണങ്ങളും സാധാരണഗതിയിൽ കൂടുതൽ വിശ്വസനീയമാണ്. യൂണിവേഴ്സിറ്റി പാഠപുസ്തകങ്ങൾ, ബഹുമാന്യതയുള്ള പ്രസാധകർ പ്രസിദ്ധീകരിച്ച പുസ്തകങ്ങൾ, മാഗസിനുകൾ, ജേണലുകൾ, മുഖ്യധാരയിലെ പത്രങ്ങൾ എന്നിവ വിശ്വസനീയമായ സ്രോതസ്സുകൾക്ക് ഉദാഹരണങ്ങളാണ്. (ചില പത്രസ്ഥാപനങ്ങളും മാഗസിനുകളും അവരുടെ വെബ് സൈറ്റുകളിൽ "ബ്ലോഗുകളും" ഹോസ്റ്റ് ചെയ്യാറുണ്ട് എന്നത് മനസ്സിൽ വയ്ക്കുക. പ്രസിദ്ധീകരണത്തിലെ പ്രഫഷണൽ എഴുത്തുകാരാണ് എഴുതുന്നതെങ്കിൽ ബ്ലോഗുകൾ വിശ്വസനീയമാണ്. പക്ഷേ വായനക്കാരുടെ പോസ്റ്റുകൾ സ്രോതസ്സായി പരിഗണിക്കാവുന്നതല്ല.)

സ്വയം പ്രസിദ്ധീകരിച്ചവ: എഴുത്തുകാരനും പ്രസാധകനും ഒരാൾ തന്നെയാകുമ്പോൾ (പുസ്തകങ്ങൾ, പേറ്റന്റുകൾ, ന്യൂസ് ലെറ്ററുകൾ, സ്വകാര്യ വെബ് സൈറ്റുകൾ, ഓപ്പൺ വിക്കികൾ, സ്വകാര്യ ബ്ലോഗുകളോ ഗ്രൂപ്പ് ബ്ലോഗുകളോ, ട്വീറ്റുകൾ എന്നിവ പൊതുവിൽ സ്വീകാര്യമായ സ്രോതസ്സുകൾ അല്ല. പക്ഷേ ലേഖകൻ ഒരു വിഷയത്തിൽ വിദഗ്ദ്ധനാണെന്ന് പൊതുസ്വീകാര്യതയുണ്ടെങ്കിൽ (ഇദ്ദേഹം ഇതിനു മുൻപ് മൂന്നാം കക്ഷി പ്രസാധകരുടെ പ്രസിദ്ധീകരണങ്ങളിൽ ലേഖനങ്ങളെഴുതിയിട്ടുണ്ടെങ്കിൽ) ആ ലേഖകൻ ആ വിഷയത്തിലെഴുതിയതും സ്വയം പ്രസിദ്ധീകരിച്ചതുമായ കൃതികൾ വിശ്വസനീയമാണെന്ന് പരിഗണിക്കാൻ സാധിച്ചേയ്ക്കാം. എന്നിരുന്നാലും മൂന്നാം കക്ഷി പ്രസിദ്ധീകരണങ്ങളാണ് കൂടുതൽ സ്വീകാര്യം.

ഒരു സ്രോതസ്സ് സ്വീകാര്യമാണോ എന്നത് സന്ദർഭത്തെയും ആശ്രയിച്ചാണിരിക്കുന്നത്. ചില വിഷയങ്ങൾക്ക് സ്വീകാര്യമായ സ്രോതസ്സുകൾ മറ്റു ചില വിഷയങ്ങൾക്ക് സ്വീകാര്യമാകണമെന്നില്ല. എപ്പോഴും താങ്കൾ എഴുതുന്ന വിവരങ്ങൾക്ക് ഏറ്റവും നല്ല സ്രോതസ്സുകളെ കണ്ടുപിടിച്ച് ചേർക്കാൻ ശ്രമിക്കുക. ജീവിച്ചിരിക്കുന്ന വ്യക്തികളെ സംബന്ധിച്ച വിവരങ്ങൾക്ക് ഏറ്റവും വിശ്വസനീയമായ സ്രോതസ്സുകൾ മാത്രമേ ഉപയോഗിക്കാവൂ. സ്വയം പ്രസിദ്ധീകരിച്ച സ്രോതസ്സുകൾ ചിലപ്പോൾ ആൾക്കാരെ സംബന്ധിച്ച വിവരങ്ങൾക്ക് അവലംബമായി ഉപയോഗിക്കാവുന്നതാണ്.

ഇവ പൊതുവായ മാർഗ്ഗരേഖകളാണ്. വിശ്വസനീയമായ സ്രോതസ്സുകൾ സംബന്ധിച്ച വിഷയം ഇവിടെ ചർച്ചചെയ്യാവുന്നതിലുമപ്പുറം സങ്കീർണ്ണമാണ്. കൂടുതൽ വിവരങ്ങൾക്ക് വിക്കിപീഡിയ:പരിശോധനായോഗ്യത, വിക്കിപീഡിയ:വിശ്വസനീയമായ സ്രോതസ്സുകൾ കണ്ടുപിടിക്കുന്നത് എന്നിവ കാണുക.