സസാൻ ദ്വീപ്

Coordinates: 40°30′N 19°17′E / 40.500°N 19.283°E / 40.500; 19.283
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Sazan
Geography
LocationBay of Vlorë; Adriatic Sea
Coordinates40°30′N 19°17′E / 40.500°N 19.283°E / 40.500; 19.283
Area5.7 km2 (2.2 sq mi)
Highest elevation342 m (1,122 ft)
Administration
Albania
Demographics
Population0

സസാൻ ദ്വീപ് അൽബേനിയയിലെ ഒരു ചെറു ദ്വീപ് ആണ്. 5.7 ചതുരശ്ര കിലോമീറ്റർ (2.2 ചതുരശ്ര മൈൽ) ആണ് അതിന്റെ വലിപ്പം. ഇവിടെ സൈനിക കേന്ദ്രമല്ലാതെ പൊതുജനങ്ങൾ താമസിക്കുന്നില്ല. ഇറ്റലിയിൽനിന്നും ഈ ദ്വീപ് കാണാൻ പ്രയാസമില്ല. Karaburun-Sazan National Marine Park ഇതിന്റെ പകുതിയിൽക്കൂടുതൽ പ്രദേശം ചേർന്നതാണ്.[1] 2015 ജൂലൈയിൽ ഈ ദ്വീപ് പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കപ്പെട്ടു.[2]

ചരിത്രം[തിരുത്തുക]

The Strait of Otranto on a map from the beginning of the 17th century

പഴയ കാലത്ത് ഈ ദ്വീപ് സസോൺ എന്നാണ് അറിയപ്പെട്ടത്. 215 ബി. സി. ഇയിൽ പോലിബിയസ് ഈ ദ്വീപിനെ സൈനികനടപടിയുടെ ഭാഗമായ സ്ഥലമായി ഇതിനെ വിവരിക്കുന്നുണ്ട്. റോമൻ ബൈസാന്റൈൻ സാമ്രാജയത്തിന്റെ ഭാഗമായിരുന്നു. പതിനാലാം നൂറ്റാണ്ടിൽ അൽബേനിയൻ പ്രഭുക്കൾ ഇതു കൈക്കലാക്കി. ചിലസമയം വെനീസിന്റെ ഭാഗമായി. ഓട്ടോമാൻ തുർക്കികൾ 1400ൽ ഇതു പിടിച്ചെടുത്തു. 1696ൽ വെനീഷ്യക്കാർ ഇതു കൈക്കലാക്കി.[3]

1864ൽ ഇത് ഗ്രീസിനോട് ചേർത്തു. പക്ഷെ ഇതു പിടിച്ചെടുക്കപ്പെട്ടില്ല. 1912ലെ ബാൾക്കൻ യുദ്ധത്തിൽ ഇറ്റലി ഇതിൽ അവകാശമുന്നയിച്ച് ഈ ദ്വീപിൽ സൈന്യത്തെ ഇറക്കി. രണ്ടാം ബാൾക്കൻ യുദ്ധത്തിൽ ഇറ്റലിയും ഓസ്ട്രിയ-ഹംഗറിയും ആധുനിക അൽബേനിയയുടെ തെക്ക ഭാഗത്തുനിന്നും നിന്നും ഒഴിയാൻ ഗ്രീസിനെ നിർബന്ധിച്ചു. ഈ ദ്വീപിന്റെ പ്രാധാന്യമില്ലയമയും ഇറ്റലിയുമായുള്ള യുദ്ധത്തിൽ താത്പര്യമില്ലായ്മയും മൂലം ഗ്രീസ് ഈ ദ്വീപ് ഉപേക്ഷിച്ചുപോയി.

1914 ഒക്ടോബർ 30 ഇറ്റലി ഈ ദ്വീപ് കൈക്കലാക്കി. ഒരു സൈനികകേന്ദ്രം സ്ഥാപിച്ചു. 1920ൽ അൽബേനിയ ഇറ്റലിയുമായുള്ള സന്ധിയുടെ ഫലമായി ഈ ദ്വീപിനെ ഇറ്റലിയുമായിച്ചേർത്തു. 1920 മുതൽ രണ്ടാം ലോകമഹായുദ്ധം വരെ ഈ ദ്വീപ് ഇറ്റലിയുടെ ഭാഗമായി തുടർന്നു. ഇറ്റാലിയൻ പ്രവിശ്യയായ സാറയുറ്റെ ഭാഗമായ ലാഗോസ്തയുടെ ഭാഗമായി. ഈ സമയം ഇറ്റലി ഇവിടെയൊരു ലൈറ്റ് ഹൗസ് സും സൈനികകോട്ടയും സ്ഥാപിച്ചു. അപൂലിയ എന്ന സ്ഥലത്തുനിന്നുമുള്ള കുറച്ചു മീൻപിടിത്തക്കാരെ ഇവിടെക്കൊണ്ടുവന്നു താമസിപ്പിക്കുകയും ചെയ്തു. 1047 ഫെബ്രുവരി 10നു ഇറ്റലിയുമായുള്ള സമാധാന ഉടമ്പടി പ്രകാരം അൽബേനിയയിലേയ്ക്ക് ചേർക്കുകയാണുണ്ടായത്.

ശീതയുദ്ധസമയത്ത്, അൽബേനിയ സോവിയറ്റ് യൂണിയനെ കൂടുതലാായി ആശ്രയിച്ചു. ആ സമയത്ത് സോവിയറ്റുകൾ ഈ ദ്വീപിൽ ഒരു അന്തർവാഹിനികപ്പൽതുറമുഖം സ്ഥാപിച്ചു. അതുപോലെ രാസായുധ ജൈവായുധ പ്ലാന്റ് സ്ഥാപിച്ചു.

ഇപ്പോൾ ആൾതാമസമില്ലാത്ത ഇവിടെ ഇറ്റലിയും അൽബേനിയയും സംയുക്തമായി ഒരു ചെറിയ നാവിക ആസ്ഥാനം സ്ഥാപിച്ചിട്ടുണ്ട്. 2010ൽ ഈ ദ്വീപിന്റെ ചുറ്റുപാടുമുള്ള പ്രദേശങ്ങൾ ഒരു ദേശീയോദ്യാനമായി സംരക്ഷിച്ചുവരുന്നുണ്ട്.

ഭൂമിശാസ്ത്രം[തിരുത്തുക]

Sunset over Sazan Island as seen from Vlorë.

സസാൻ ദ്വീപ് അൽബേനിയയിലെ ഒരു വലിയ ദ്വീപ് ആണ്. അഡ്രിയാറ്റിക് കടലിനും ഇയോണിയൻ കടലിനും ഇടയിലെ ഒരു തന്ത്രപ്രധാനമായ സ്ഥാനത്താണ് ഇതു കിടക്കുന്നത്. The island has a length of 4.8 km (3.0 mi) and a width of 2.7 km (1.7 mi), with a surface area of 5.7 km2 (2.2 sq mi). സമുദ്രനിരപ്പിൽനിന്ന്, 337 മീറ്റർ വരെ ഉയരമുണ്ട്.

ജന്തുജാലം[തിരുത്തുക]

Blue-throated Keeled Lizard

ഇവിടെ 7 സ്പീഷീസിലുള്ള ഉഭയജീവികളെ കാണാൻ കഴിയും. അതിൽ 3 എണ്ണം വളരെ അപൂർവ്വ ഇനത്തില്പ്പെട്ടതാണ്. 15 സ്പീഷീസിൽപ്പെട്ട ഉരഗങ്ങളും ഇവിടെയുണ്ട്. ഇതിൽ 13 എണ്ണവും മറ്റെങ്ങുമില്ലാത്തവയാണ്.

മുനമ്പുകൾ[തിരുത്തുക]

  • Cape of Shenkoll
  • Cape of Kallam
  • Cape of Jug
  • Cape of Pellumba
  • Cape of Pulbardha

ഉൾക്കടൽ[തിരുത്തുക]

  • Bay of Shenkoll

കാലാവസ്ഥ[തിരുത്തുക]

Sazan (1991-2010) പ്രദേശത്തെ കാലാവസ്ഥ
മാസം ജനു ഫെബ്രു മാർ ഏപ്രി മേയ് ജൂൺ ജൂലൈ ഓഗ സെപ് ഒക് നവം ഡിസം വർഷം
ശരാശരി കൂടിയ °C (°F) 16.3
(61.3)
17.5
(63.5)
18.6
(65.5)
20.1
(68.2)
22.9
(73.2)
25.6
(78.1)
28.4
(83.1)
28.4
(83.1)
25.8
(78.4)
23.4
(74.1)
19.6
(67.3)
17.4
(63.3)
22
(71.59)
ശരാശരി താഴ്ന്ന °C (°F) 10.2
(50.4)
10.5
(50.9)
11.7
(53.1)
13.3
(55.9)
16.4
(61.5)
21.3
(70.3)
23.7
(74.7)
23.4
(74.1)
21.2
(70.2)
16.5
(61.7)
13.1
(55.6)
11.1
(52)
16.03
(60.87)
ശരാ. മഴ/മഞ്ഞു ദിവസങ്ങൾ 10 9 7 6 4 3 1 2 4 7 10 11 74
ഉറവിടം: METEOALB Weather Station

ഇതും കാാണൂ[തിരുത്തുക]

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=സസാൻ_ദ്വീപ്&oldid=3791834" എന്ന താളിൽനിന്ന് ശേഖരിച്ചത്