സവായ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

രാജസ്ഥാനിലെ രാജാക്കൻമാരുടെ പേരിനോടൊപ്പം ഉപയോഗിക്കുന്ന ഒരു ബഹുമതിയാണ് സവായ് (ഹിന്ദി: सवाई). ഹിന്ദിയിലെ ഒന്നേകാൽ എന്നർത്ഥമുള്ള സവാ (ഹിന്ദി: सवा) എന്ന വാക്കിൽനിന്നാണ് ഇതിന്റെ ഉൽപ്പത്തി. രാജാവ് സാധാരണ ഒരു മനുഷ്യനേക്കാൾ അധികം വിലയുള്ളവനാണെന്ന് ഇതിലൂടെ സൂചിപ്പിക്കുന്നു.

"https://ml.wikipedia.org/w/index.php?title=സവായ്&oldid=1812564" എന്ന താളിൽനിന്ന് ശേഖരിച്ചത്